Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

സ്നേഹം പരീക്ഷിക്കാൻ പരസ്പരം കൈകാൽ ചങ്ങലയിൽ ബന്ധിച്ചു ജീവിച്ചത് 123 ദിവസം; ചങ്ങല പൊട്ടിച്ചപ്പോഴെ ഇരുവരും പിരിഞ്ഞു രണ്ട് വഴിക്ക്; സ്വാതന്ത്ര്യമില്ലാത്ത സ്നേഹം നിലനിൽക്കില്ലെന്നതിന്റെ പരീക്ഷണഫലം ഇങ്ങനെ

സ്നേഹം പരീക്ഷിക്കാൻ പരസ്പരം കൈകാൽ ചങ്ങലയിൽ ബന്ധിച്ചു ജീവിച്ചത് 123 ദിവസം; ചങ്ങല പൊട്ടിച്ചപ്പോഴെ ഇരുവരും പിരിഞ്ഞു രണ്ട് വഴിക്ക്; സ്വാതന്ത്ര്യമില്ലാത്ത സ്നേഹം നിലനിൽക്കില്ലെന്നതിന്റെ പരീക്ഷണഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

രു പതിറ്റാണ്ടോളം കാമുകിയെ മുറിയിലടച്ചിട്ട ദിവ്യപ്രണയത്തെ വാനോളം വാഴ്‌ത്തുന്നവർ അറിയാൻ ഒരു വാർത്ത. തങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം അറിയുവാനായിരുന്നു കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ഉക്രെയിനിലെ വിക്ടോറിയ പുസ്റ്റൊവിറ്റോവയും കാമുകൻ അലക്ഷാണ്ടർ കുഡ്ലേയും തികച്ചും വ്യത്യസ്തമായ മാർഗ്ഗം സ്വീകരിച്ചത്. അവർ പരസ്പരം ഒരു ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു. ഇരുവരുടെയും കൈകളും കാലുകളും ചങ്ങലകൊണ്ട്ബന്ധിച്ചു.

പരസ്പരം ബന്ധിപ്പിക്കപ്പെട്ട് 123 ദിവസത്തോളമാണ് കാമുകീകാമുകന്മാർ ഒരുമിച്ചു കഴിഞ്ഞത്. അവസാനം വലിയ കട്ടറുകൾ കൊണ്ടുവന്ന് അവരെ പരസ്പരം ബന്ധിപ്പിച്ച ചങ്ങല അഴിച്ചുമാറ്റിയപ്പോൾ കൂടുതുറന്നുവിട്ട തത്തകളെ പോലെ ഇരുവരും ഇരുവഴിക്ക് യാത്രയായി. തനിക്ക് തന്റെ സ്വതന്ത്ര ജീവിതം ആസ്വദിക്കണമെന്നും, തികച്ചും സ്വതന്ത്രയായ ഒരു വ്യക്തിയായി കഴിയണമെന്നുമാണ് ഇപ്പോൾ വിക്ടോറിയ പറയുന്നത്. ചങ്ങലകളഴിച്ച നിമിഷം സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു വിക്ടോറിയ. അവസാനം താൻ സ്വതന്ത്രയായി എന്നാണ് അവർ വിളിച്ചുകൂവിയത്.

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ അവരെ ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിച്ച യൂണിറ്റി സ്മാരകത്തിനു മുന്നിൽ വച്ചുതന്നെയായിരുന്നു അവർ പരസ്പരം പിരിഞ്ഞതും. തങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ അലക്സാണ്ടർ, തങ്ങൾ സന്തോഷവാന്മാർ ആയിരുന്നു എന്നും ഇപ്പോഴും സന്തോഷിക്കുന്നു എന്നും പറഞ്ഞു. ഇപ്പോൾ തങ്ങൾക്കിടയിൽ ഒരു അകലം ഉണ്ടായതിൽ വളരെയധികം സന്തോഷമുണ്ടെന്നും അയാൾ പറഞ്ഞു.

തങ്ങൾക്കിടയിൽ മറ്റൊന്നുമില്ലാതെ, മറ്റൊന്നിനും ഇടമില്ലാതെ അത്രയും അടുത്തുകഴിഞ്ഞത് തങ്ങളുടെ ബന്ധത്തേയും വിവാഹം കഴിക്കുവാനുള്ള തീരുമാനത്തേയും പ്രതികൂലമായി ബാധിച്ചു എന്ന് ഇരുവരും പറയുന്നു. ഇത്രയും അടുക്കുമ്പോൾ ഒരു പ്ലസ് പോയിന്റ് കാണുമെങ്കിൽ രണ്ട് മൈനസ് പോയിന്റുകളും ഉണ്ടാകുമെന്ന് മനസ്സിലാക്കിയതായി ഇരുവരും പറയുന്നു. വിക്ടോറിയയ്ക്ക് തന്റെ ജീവിതത്തിന്റെ താളം തെറ്റിയതുപോലുള്ള അനുഭവമായിരുന്നു ഈ ദിവസങ്ങളിൽ എന്ന് അലക്സാണ്ടർ പറഞ്ഞു.

തന്റെ സാമീപ്യമുള്ളപ്പോൾ, അവൾക്ക് അവൾ ചെയ്യുന്ന കാര്യങ്ങൾ തുറന്ന മനസ്സോടെ ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇനി അവൾ സന്തോഷവതിയായി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകുമെന്നും അയാൾ പറഞ്ഞു. അതുപോലെ, വിക്ടോറിയയുടെ ദൈനം ദിന മേക്ക് അപ് പോലുള്ള സമയങ്ങളിൽ തനിക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടിരുന്നതായും അലക്സാണ്ടർ സമ്മതിച്ചു. ഇടയിൽ ഒരു കലഹമുണ്ടാകാതിരിക്കാൻ തങ്ങൾക്ക് ഏറെ പണിപ്പെടേണ്ടതായി വന്നു എന്നും അയാൾ പറയുന്നു.

തങ്ങൾക്കിടയിൽ പിന്നീട് കനത്ത നിശബ്ദത വീഴാൻ തുടങ്ങി. പറയാൻ ഏറെയൊന്നും ബാക്കിയില്ലാത്തതുപോലെ. പുറത്തിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരാൻ കൊതിച്ചുപോയ നിമിഷങ്ങളായിരുന്നു അവ. അലക്സാണ്ടർ തുടരുന്നു.ചങ്ങലക്കെട്ടുകളിൽ നിന്നും സ്വതന്ത്രരായ അവർ ഇനി ഉക്രെയിനിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ താമസിക്കും. നേരത്തേ വിവാഹം കഴിക്കുവാൻ തീരുമാനിച്ചിരുന്ന ഇവർ ഇപ്പോൾ അതും വേണ്ടെന്ന് വച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP