Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ഒരുമിച്ചു നീരാട്ടിനിറങ്ങിയ ശേഷം ഒരുമിച്ചു കിടന്നുറങ്ങി; വഴിയിൽ മദ്യപിച്ച് രസിച്ചു; പോയ വഴി നീളെ കണ്ടതെല്ലാം അടിച്ചു തകർത്തു; 500 കിലോമീറ്റർ പിന്നിട്ട് യാത്ര; ചൈനയിലെ ഒരു ആനക്കൂട്ടത്തിന്റെ യാത്ര ലോകത്തെ വിസ്മയിപ്പിക്കുന്ന കഥ

ഒരുമിച്ചു നീരാട്ടിനിറങ്ങിയ ശേഷം ഒരുമിച്ചു കിടന്നുറങ്ങി; വഴിയിൽ മദ്യപിച്ച് രസിച്ചു; പോയ വഴി നീളെ കണ്ടതെല്ലാം അടിച്ചു തകർത്തു; 500 കിലോമീറ്റർ പിന്നിട്ട് യാത്ര; ചൈനയിലെ ഒരു ആനക്കൂട്ടത്തിന്റെ യാത്ര ലോകത്തെ വിസ്മയിപ്പിക്കുന്ന കഥ

മറുനാടൻ ഡെസ്‌ക്‌

ളരെയേറെ ബുദ്ധിയുള്ള മൃഗങ്ങളാണ് ആനകൾ. മാത്രമല്ല, മനുഷ്യരുടേതുപോലെ വളരെ അടുത്ത കുടുംബബന്ധങ്ങളും അവയ്ക്കിടയിൽ നിലനിൽക്കുന്നുണ്ട്. അധികവും കൂട്ടത്തോടെ മാത്രം സഞ്ചരിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ആനകളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്‌ച്ച നൽകുന്ന ചില ചിത്രങ്ങൾ വൈറലാവുകയാണ്. ഒപ്പം ആ ചിത്രങ്ങൾക്ക് ആധാരമായ ആനക്കൂട്ടത്തിന്റെ മഹായാനത്തിന്റെ കഥയും. ചൈനയിലാണ് 500 കിലോമീറ്ററിലേറെപിന്തുടർന്നിട്ടും തുടരുന്ന ഈ മഹായാനം നടക്കുന്നത്. അതിന്റെ ആകാശത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

തെക്ക് പടിഞ്ഞാറൻ ചൈനയിലെ, പർവ്വതങ്ങൾ നിറഞ്ഞ, ഷിഷ്വാംഗ്ബന്നവന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നും കഴിഞ്ഞ വർഷം മാർച്ച് 15 നാണ് ഈ യാത്ര ആരംഭിക്കുന്നത്. 16 ആനകളുടെ കൂട്ടമാണ് ഇവിടെനിന്നും തേയില ഉദ്പാദന കേന്ദ്രമായ പ്യൂറെർ സിറ്റി ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്. ഇവരെ നയിക്കുന്നത് ഒരു പിടിയാനയാണ്. ആനകൾക്ക് ഇടയിൽ മാതാവിനാണ് കൂടുതൽ അധികാരം എന്നാണ് ഇത് തെളിയിക്കുന്നത്. ഒരു മാസം കഴിഞ്ഞപ്പോഴേക്കും സംഘത്തിലെ അംഗസംഖ്യ 17 ആയി വർദ്ധിച്ചു. രണ്ട് പുതിയ കുട്ടികൾ ജനിക്കുകയും ഒരു മുതിർന്ന ആന സംഘം വിട്ടുപോവുകയും ചെയ്തതോടെയാണ് ഇത് സംഭവിച്ചത്.

യാത്രാമദ്ധ്യേ ഇവർ കൂട്ടം ചേർന്ന് ഉറങ്ങുന്നതിന്റെയും കുളിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഹൃദയസ്പൃക്കായ ചിത്രം. നവജാത ശിശുവിനെ സംരക്ഷിക്കാൻ ആനകൾ കാട്ടുന്ന വ്യഗ്രത ദൃശ്യമാക്കുന്ന ചിത്രമാണ്. മൂന്ന് ആനകൾ പരസ്പരം പുറം തിരിഞ്ഞ് ത്രികോണാകൃതിയിൽ കിടന്നുറങ്ങുന്നു. ഇവർക്കിടയിലെ സ്ഥലത്താണ് നവജാത ശിശു കിടന്നുറങ്ങുന്നത്. അതായത്, ഒരു ഭാഗത്തുനിന്നും ശത്രുക്കൾ എത്തി കുഞ്ഞിനെ തൊടാൻ അവർ സമ്മതിക്കില്ല.

കഴിഞ്ഞ വർഷം ഡിസംബർ ആയപ്പോഴേക്കും അവർ മോജിയംഗ് കൗണ്ടിയിൽ എത്തിച്ചേർന്നു. വീണ്ടും വടക്കോട്ട് തുടരുന്ന യാത്രയിലെവിടെയോ അവർക്ക് വാറ്റിയ ധാന്യമണികൾ ലഭിച്ചു. ആവോളം അതുഭക്ഷിച്ച സംഘത്തിലെ രണ്ടംഗങ്ങൾ വഴിയിൽ പൂസ്സായി വീണതിനാൽ യാത്ര തുടരാനായില്ല. അങ്ങനെ 15 പേർ അടങ്ങുന്ന സംഘമാണ് യുനാനിലെ യുക്സി നഗരത്തിൽ എത്തിച്ചേർന്നത്.അതുവരെ ഏറെ വൈകാരിക നിമിഷങ്ങൾ സമ്മാനിച്ച യാത്രയിലെ സംഘർഷ രംഗങ്ങളും ഹാസ്യ രംഗങ്ങളും ആരംഭിക്കുന്നത് ഇവിടെനിന്നാണ്.

ആറു മണീക്കൂറോളം നഗരവീഥികളിൽ കറങ്ങി നടന്ന ആനക്കൂട്ടം ഗാരേജ് വാതിലുകൾ തകർക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ഒക്കെ ചെയ്തു. റോഡരികിൽ ചപ്പും ചവറും വലിച്ചിട്ടും മറ്റും ഒരു ബാച്ചിലർ പാർട്ടി കഴിഞ്ഞ മുറിയേ ഓർമ്മിപ്പിക്കും വിധത്തിലാക്കി നഗരത്തിന്റെ മുഖം. ഇതിനിടയിൽ ഒരു വീടിന്റെ പുരയിടത്തിൽ ഒരു വാട്ടർ പൈപ്പ് കണ്ട ഒരു ആന അത് തുറക്കുകയും അതിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. ഏകദേശം 60 ഹെക്ടർ സ്ഥലത്തെ കൃഷിയുൾപ്പടെ 1 മില്ല്യൺ പൗണ്ടിന്റെ നാശനഷ്ടങ്ങളാണ് അവിടെ ആനക്കൂട്ടം ഉണ്ടാക്കിയത്. മാത്രമല്ല, നിരവധി പേർക്ക് അവരുടെ വീടുകൾ വിട്ട് ഓടേണ്ടതായും വന്നു.

ഈ മാസം ആനക്കൂട്ടം ജിന്നിങ് ഡിസ്ട്രിക്+ടിൽ പ്രവേശിക്കുകയും സംസ്ഥാന തലസ്ഥാനമായ കുമ്മിങ് ലക്ഷ്യമാക്കി യാത്ര തുടരുകയും ചെയ്തതോടെയാണ് കാര്യങ്ങൾക്ക് കൂടുതൽ ഗൗരവം കൈവന്നത്. ഏകദേശം എൺപത് ലക്ഷം പേരാണ് കുമ്മിംഗിൽ താമസിക്കുന്നത്. ഇവരുടേ യാത്ര തടയുവാനായി പൊലീസും ഫയർ ഫോഴ്സും ഉൾപ്പടെ 400 പേരെയാണ് നിയോഗിച്ചത്. 18 ടണ്ണോളം ധാന്യങ്ങളും അതുപോലെ പൈനാപ്പിൾ പോലുള്ള പഴവർഗ്ഗങ്ങളുമൊക്കെ നൽകി അവരെ സന്തോഷിപ്പിച്ച് യാത്ര അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ച്, വയറു നിറയെ ഭക്ഷിച്ചെങ്കിലും യാത്ര അവസാനിപ്പിക്കാൻ സംഘം തയ്യാറായില്ല.

ഇന്നലെ കുമ്മിങ് നഗരത്തിന്റെ വടക്കെ അതിർത്തിയിലുള്ള ഷിയാംഗിൽ എത്തിയ ആനകൂൂട്ടം യാത്രയ്ക്കിടയിൽ നന്നായി ഒന്നു കിടന്നുറങ്ങിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ യാത്ര നിരീക്ഷിച്ചുകൊണ്ട് 14 ഡ്രോണുകളാണ് ഇവരെ പിന്തുടരുന്നത്. 1980-കളിൽ കാർഷിക മേഖല വിപുലപ്പെടുത്തുന്നതിന്റെ പേരിൽ നടത്തിയ വനനശീകരണംആനകൾ ഉൾപ്പടെ വിവിധ വന്യ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ വിസ്തൃതി ചുരുക്കിയിരുന്നു. ഒരുപക്ഷെ അതുകൊണ്ട് അതിജീവനത്തിനായി പുതിയ ആവാസ വ്യവസ്ഥകൾ തേടിപ്പോവുകയാണെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.

അതേസമയം, അവരുടെ സ്വാഭാവിക അവാസ വ്യവസ്ഥയിൽ ലഭിക്കുന്നതിനേക്കാൾ ഏറെ സ്വാദിഷ്ഠമായ ഭക്ഷണം ലഭിച്ചതിനാൽ ആകൃഷ്ടരായി പുതിയ ജീവിത സുഖങ്ങൾ തേടിയാണ് യാത്രയെന്ന് മറ്റൊരു വിഭാഗവും സമർത്ഥിക്കുന്നുണ്ട്. സാധാരണയായി ഭക്ഷണം തേടി ആനകൾ കൂടുതൽ ദൂരം സഞ്ചരിക്കാറുണ്ടെങ്കിലും 500 മൈൽ ഒക്കെ സഞ്ചരിക്കുന്ന സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ആനകളുടെ ഈ മഹായാനം ഇന്ന് ലോകശ്രദ്ധയാകർഷിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP