Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്സിൻ നിർമ്മാതാക്കൾ പാറ്റെന്റ് എടുക്കരുത്; പാവപ്പെട്ട രാജ്യങ്ങൾക്ക് ഫോർമുല കൈമാറണം; കോവിഡ് വാക്സിൻ ജനകീയവത്ക്കരിക്കാൻ ബൈഡൻ; പിന്തുണയുമായി ഹാരിയും മേഗനും; ഇടഞ്ഞ് മരുന്ന് മുതലാളിമാർ

വാക്സിൻ നിർമ്മാതാക്കൾ പാറ്റെന്റ് എടുക്കരുത്; പാവപ്പെട്ട രാജ്യങ്ങൾക്ക് ഫോർമുല കൈമാറണം; കോവിഡ് വാക്സിൻ ജനകീയവത്ക്കരിക്കാൻ ബൈഡൻ; പിന്തുണയുമായി ഹാരിയും മേഗനും; ഇടഞ്ഞ് മരുന്ന് മുതലാളിമാർ

മറുനാടൻ മലയാളി ബ്യൂറോ

മാനതകളില്ലാത്ത ദുരിതമാണ് കഴിഞ്ഞ ഒന്നരക്കൊല്ലത്തിൽ അധികമായിട്ട് ലോകം അനുഭവിച്ചുവരുന്നത്. പ്രതീക്ഷിക്കാത്ത പലയിടങ്ങളിൽ നിന്നും മനുഷ്യത്വത്തിന്റെ മുഖങ്ങൾ ഈ ദുരന്തസമയത്ത് നാം കാണുകയും ചെയ്തു. മനുഷ്യരായി പിറന്നവർക്ക്, മനസ്സിൽ മനുഷ്യത്വം ഉള്ളവർക്ക് കണ്ണടച്ച് ഒഴിയാവുന്ന ഒരു ദുരിതമല്ല ഇത്.

അതുകൊണ്ടുതന്നെയാണ് മനുഷ്യത്വമുള്ളവരൊക്കെ കോവിഡ് വാക്സിന് പാറ്റന്റ് എടുക്കാൻ നിർമ്മാതാക്കൾ ശ്രമിക്കരുത് എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

അതേസമയം, ഫൈസർ ഉൾപ്പടെയുള്ള നിർമ്മാതാക്കൾ ഈ നിർദ്ദേശത്തിന് എതിരുമാണ്. തങ്ങളുടെ ലാഭം കുറയ്ക്കാൻ ഇടയാക്കുന്ന ഒരു കാര്യത്തിനും തങ്ങളില്ല എന്ന നിലപാടാണ് വാക്സിൻ നിർമ്മാതാക്കളുടേത്. വികസ്വര രാജ്യങ്ങൾക്ക് കൂടി വാക്സിൻ ലഭ്യമാക്കുവാൻ, അതിന്റെ ഫോർമുല മറ്റുള്ളവരുമായി പങ്ക് വയ്ക്കണം എന്ന് കാണിച്ച് ഹാരിയും മേഗനും വിവിധ വാക്സിൻ നിർമ്മാതാക്കൾക്ക് കത്തുകൾ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പ്രമുഖ അമേരിക്കൻ വക്സിൻ നിർമ്മാതാക്കളായ ഫൈസറും മൊഡേണയും ഈ നിർദ്ദേശത്തെ തള്ളുകയാണ്.

വാക്സിൻ ഫോർമുല രഹസ്യമാക്കി വയ്ക്കുവാനുള്ള കമ്പനികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്നാണ് ഫൈസർ പറയുന്നത്. കമ്പനി ഏറെ പണവും സമയവും ചെലവഴിച്ചാണ് ഇത് കണ്ടെത്തിയതെന്നും അവർ അവകാശപ്പെടുന്നു.

മാത്രമല്ല ഇത്തരത്തിലുള്ള ഒരു നീക്കം ബയോടെക് രംഗത്തെ കമ്പനികളെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണെന്നും അവർ പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലൊരു പകർച്ചവ്യാധിയുണ്ടായാൽ ഒരുപക്ഷെ അവർ ഇത്രയും ധനവും സമയവും മുടക്കി ഒരു പ്രതിസന്ധി കണ്ടെത്താൻ മുതിർന്നേക്കില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിൽ 3.46 ബില്ല്യൺ ഡോളറാണ് വാക്സിൻ വിൽപനയിലൂടെ തങ്ങൾ നേടിയിട്ടുള്ളതെന്ന് ഫൈസർ പറഞ്ഞു. അതായത് നികുതിക്ക് മുൻപുള്ള ലാഭം ഏകദേശം 900 മില്ല്യൺ ഡോളർ വരും.ഏതായാലും, പേറ്റന്റ് വിവാദം കനത്തതോടെ ഫൈസറിന്റെ ഓഹരി മൂല്യം ഇന്നലെ ഒരു പോയിന്റ് ഇടിഞ്ഞ്. വാക്സിൻ നിർമ്മാണത്തിൽ പങ്കാളികളായ ബയോ എൻടെക്കിന്റെ ഓഹരിയിൽ 1.65 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്.

അതേസമയം വാക്സിൻ സാങ്കേതിക വിദ്യയിൽ ഉള്ള ബൗദ്ധിക സ്വത്തവകാശം തത്ക്കാലത്തേക്കെങ്കിലും വേണ്ടെന്ന് വയ്ക്കണമെന്ന് വാക്സിൻ നിർമ്മാതാക്കളോടാവശ്യപ്പെട്ട് ഹാരിയും മേഗനും രംഗത്തെത്തി. വളരെ ഹൃദയസ്പർക്കായ വരികളാണ് വിവിധ വാക്സിൻ നിർമ്മാതാക്കൾക്ക് എഴുതിയ കത്തിലുള്ളത്.

ഉത്തരവാദിത്തതോടെ പെരുമാറണമെന്ന് വാകിൻ നിർമ്മാതാക്കളെ ഓമ്മിപ്പിക്കുന്ന കത്തിൽ,മറ്റെന്തിനേക്കാളുമേറെ മനുഷ്യത്വത്തിന് പ്രാധാന്യം നൽകാനും ഉപദേശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP