Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദ്ഘാടനം കഴിയാൻ ഇരുഭാഗങ്ങളിലും കാത്തു നിന്നത് നൂറു കണക്കിന് വാഹനങ്ങൾ; തുറന്ന്‌ കൊടുത്തപ്പോൾ മരണയോട്ടം; തലങ്ങും വിലങ്ങും കൂട്ടയിടി: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ നടന്ന ലജ്ജാകരമായ ആഘോഷങ്ങൾ ഇങ്ങനെ

ഉദ്ഘാടനം കഴിയാൻ ഇരുഭാഗങ്ങളിലും കാത്തു നിന്നത് നൂറു കണക്കിന് വാഹനങ്ങൾ; തുറന്ന്‌ കൊടുത്തപ്പോൾ മരണയോട്ടം; തലങ്ങും വിലങ്ങും കൂട്ടയിടി: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ നടന്ന ലജ്ജാകരമായ ആഘോഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടയിടി. ആർക്കും പരിക്കില്ല. ഉദ്ഘാടനത്തിന് മുന്നേ തന്നെ നൂറു കണക്കിന് വാഹനങ്ങളാണ് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ കാത്തു കിടന്നത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ വാഹനങ്ങൾ നിിരനിിരയായി റോഡിലേക്ക് പ്രവേശിക്കുക ആയിരുന്നു. പിന്നാലെ അപകടവും. കാത്തുകാത്തിരുന്ന് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായി. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്.

ഉദ്ഘാടനത്തിനു മുൻപുതന്നെ ബൈപാസിലേക്കു പ്രവേശിക്കാൻ വാഹനങ്ങളുടെ തിരക്കായിരുന്നു. മണിക്കൂറുകളോളം കാത്തുകിടന്ന ശേഷം വാഹനങ്ങൾ ബൈപാസിലേക്കു പ്രവേശിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുടർന്നാണു പലയിടത്തും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറായി. മൂന്നുകാറുകളാണ് കൂട്ടിയിടിച്ചത്. കൊമ്മാടി ഭാഗത്തുനിന്നു കളർകോടു ഭാഗത്തേക്കു പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

മേൽപ്പാലത്തിൽത്തന്നെയായിരുന്നു അപകടം. മുന്നിൽപോയ ലോറി ബ്രേക്കിട്ടതോടെ പുറകെ വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കാറുകൾക്ക് സാരമായി കേടുപാടുണ്ടായി. ഇതിനുപുറമെ മറ്റു പലസ്ഥലങ്ങളിലും ചെറിയ അപകടങ്ങളുണ്ടായി. വാഹനങ്ങൾക്ക് ചില്ലറ കേടുപാടുണ്ടായെങ്കിലും വാഹനങ്ങൾ ബൈപ്പാസിൽ മാറ്റിനിർത്താൻ സൗകര്യമുണ്ടായതിനാൽ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. ബൈപ്പാസിലേക്ക് പ്രവേശിച്ച ഒരുബൈക്ക് പഞ്ചറാവുകയും ചെയ്തു. ബൈപ്പാസ് ഉദ്ഘാടനചിത്രങ്ങൾക്കൊപ്പം ഇത്തരത്തിലുള്ള ചെറിയ അപകടങ്ങളും ഉരസലും സാമൂഹിക മാധ്യമങ്ങളിലും വൈറലായി പ്രചരിച്ചു.

70കളിലാണ് ബൈപ്പാസിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. 17 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. ഇന്ന് 348 കോടി രൂപ ചെലവിലാണ് ബൈപ്പാസ് നിർമ്മാണ് പൂർത്തിയാക്കിയത്. നിർമ്മാണം പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എത്ര വലിയ പദ്ധതിയും മനോഹരമായി പൂർത്തീകരിക്കാൻ പൊതുമാരമാത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. കേന്ദ്രമന്ത്രി പറഞ്ഞതുപോലെ വാഹനാപകടങ്ങൾ കുറയ്ക്കാനായുള്ള നടപടികളിലേക്ക് സർക്കാർ ഉടൻ നീങ്ങും. വാഹനാപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. അതിന് കേന്ദ്രവുമായി വിശദമായി ചർച്ച നടത്തും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട റിങ് റോഡ് പദ്ധതിക്ക് സഹായം നൽകുന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

174 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും 7.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റെയിൽവേ അനുമതിക്ക് വേണ്ടിയും ചെലവഴിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 'ബൈപ്പാസിന്റെ 15 ശതമാനം പണി (മണ്ണിനടിയിലുള്ള പണികൾ) മുൻപുള്ള സർക്കാരുകളുടെ നേതൃത്വത്തിൽ ചെയ്തിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ബാക്കിയുള്ള പണികളാണ് പൂർത്തിയാക്കിയത്'. അത് നന്ദിയോടെ ഓർക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാം.

കേന്ദ്രസർക്കാർ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയിൽവേയ്ക്ക് നൽകിയതും കൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 412 വിളക്കുകളുണ്ട്.

1990ലാണ് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. പല കാരണങ്ങളാൽ പണി നീളുകയായിരുന്നു. 35 വർഷം കൊണ്ട് ബൈപാസ് നിർമ്മാണത്തിന്റെ 20 ശതമാനമാണ് തീർന്നതെങ്കിൽ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിർമ്മാണം 100 ശതമാനം പൂർത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP