Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്‌ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്‌ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്

കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്‌ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്‌ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലിക്കിടെ മരിച്ചത് 24 കാരനായ ഉത്തർപ്രദേശ് സ്വദേശി. അടുത്തിയെ ഓസ്‌ട്രേലിയയിൽ വെച്ച് വിവാഹിതനായതിന് പിന്നാലെ നാട്ടിലെത്തിയ നവരീത് സിങ് ആണ് ദാരുണമായി മരിച്ചത്. ഉത്തർപ്രദേശിലെ രാംപുർ സ്വദേശിയാണ് നവരീത്. ഓസ്‌ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കമായി വിവാഹ ആഘോഷം നടത്താനെത്തിയപ്പോഴാണ് നവരീതിന്റെ മരണത്തിൽ കലാശിച്ചത്.

ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള 21കാരിയായ ഭാര്യ മൻസ്വീത് സിങ് ഭർ്തതാവിന്റെ മരണ വാർത്തയുടെ ഷോക്കിൽ നിന്നും ഇനിയും മോചിതയായട്ടില്ല. രക്തസാക്ഷി എന്നാണ് നവരീതിനെ സ്്വന്തം കുടുംബം സംസ്‌ക്കാര സമയത്ത് വിശേശിപ്പിച്ചത്. ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് കർഷക സമരത്തിൽ പങ്കെടുത്തതെന്നാണ് വിവരം. ഉന്നത വിദ്യാഭ്യാസത്തിനായാണ് നവനീത് ഓസ്‌ട്രേലിയയിലേക്ക് പോയത്. കൊല്ലപ്പെട്ട കർഷകനെയും പ്രതി ചേർത്താണ് ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് വെടിവെയ്പിലാണ് നവരീതുകൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ട്രാക്ടർ കീഴ്‌മേൽ മറിഞ്ഞു സാരമായി പരുക്കേറ്റാണ് മരണമെന്നും പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം വ്യക്തമായെന്നുമാണ് യുപി പൊലീസ് പറയുന്നത്. ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകളുടെ ആരോപണം.

കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘർഷത്തിൽ സംഘടനകൾക്ക് പങ്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണവും ചില കർഷക നേതാക്കൾ ഉയർത്തുന്നു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP