Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും

കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : കോവിഡ് വന്നവരിൽ സ്വാഭാവിക പ്രതിരോധം ഉണ്ടാകുമെന്ന പ്രത്യാശയും ഇല്ലാതാവുന്നു കോവിഡ് വന്നവരിലും വാക്‌സിൻ എടുത്തവരിലും എല്ലാം വൈറസ് വീണ്ടും എത്തുന്നതായി റിപോർട്ടുകൾ . കഴിഞ്ഞ വർഷം കോവിഡ് വന്ന അനേകം രോഗികൾക്ക് വീണ്ടും മറ്റു രോഗങ്ങളാൽ ആശുപത്രികളിൽ എത്തേണ്ടി വരുന്നത് മറ്റൊരു പ്രതിസന്ധിയായി വളരുകയാണ് .

ലോകം മുഴുവൻ കാത്തിരുന്ന വാക്‌സിൻ രണ്ടു ഡോസ് എടുത്തിട്ടും കോവിഡ് വന്ന ഞെട്ടിക്കുന്ന സംഭവമാണ് ലിവർപൂളിൽ മലയാളികൾക്കിടയിൽ നിന്നും തന്നെ ലോകത്തിനു കേൾക്കേണ്ടി വന്നിരിക്കുന്നത് . ആദ്യ ഡോസ് വാക്‌സിൻ എടുത്തവരിൽ പത്തു ദിവസം വരെ പ്രതിരോധത്തിന് വേണ്ടി വന്നേക്കും എന്ന് പറഞ്ഞിരുന്നെകിലും രണ്ടാം ഡോസോടെ ഏറെക്കുറെ പൂർണമായും വൈറസിനെതിരെ മനുഷ്യ ശരീരം പ്രതിരോധ കവചം സൃഷ്ട്ടിക്കുമെന്നായിരുന്നു ധാരണ .

എന്നാൽ രണ്ടു ഡോസ് എടുത്ത ശേഷവും കോവിഡ് ലക്ഷണം കണ്ടെത്തിയത് ലിവർപൂളിലെ പൊതു പ്രവർത്തകൻ കൂടിയായ ടോം ജോസ് തടിയമ്പാടിന്റെ പത്‌നിക്കാണ് . ഇവർക്ക് പോസിറ്റീവ് ആയതോടെ കുടുംബം മുഴുവൻ ഇപ്പോൾ ക്വറന്റീനിലാണ് . ലിവർപൂളിൽ തന്നെ മലയാളി മെയിൽ നേഴ്സിനും ഇത്തരത്തിൽ വാക്‌സിൻ എടുത്ത ശേഷവും രോഗം പിടികൂടിയതായി പറയപ്പെടുന്നു .

ഇതോടെ ലോകത്തിനു ആശങ്കപ്പെടാൻ മറ്റൊരു കാരണം കൂടിയായി . സ്വഭാവ മാറ്റം സംഭവിച്ച വൈറസ് തകർത്തെറിഞ്ഞ ഒരു പ്രദേശം കൂടിയാണ് ലിവർപൂൾ . നവംബറിലും ഡിസംബറിലും ഇവിടെ കോവിഡ് രോഗികൾ പെരുകി കയറിയത് അമ്പരപ്പിക്കുന്ന വേഗതയിലാണ് . ഇപ്പോൾ വാക്‌സിൻ എടുക്കാനുള്ള സാധാരണക്കാരുടെ പ്രതീക്ഷ പോലും തല്ലിക്കെടുത്തും വിധമാണ് വാക്‌സിൻ എടുത്ത ശേഷവും രോഗം പിടിപെട്ടു എന്ന വാർത്ത ലോകത്തിനു കേൾക്കേണ്ടി വന്നിരിക്കുന്നത് .

കോവിഡ് വന്ന രോഗികളിൽ മറ്റു രോഗങ്ങൾ മരണകാരണം ആയേക്കും എന്ന ശാസ്ത്ര സംഘത്തിന്റെ മുന്നറിയിപ്പിന് ഉത്തമ തെളിവാകുകയാണ് ഇന്നലെ കേരളത്തിൽ അന്തരിച്ച വിജയദാസ് എംഎൽഎ യുടെ കോവിഡ്‌നന്തര രോഗങ്ങൾ . തലച്ചോറിൽ രക്തസ്രാവം അമിതമായതിനെ തുടർന്ന് കാര്യമായ ചികിത്സക്ക് പോലും സമയം നൽകാതെ മരണം അദ്ദേഹത്തിന്റെ ജീവൻ കവർന്നിടേക്കുക ആയിരുന്നു .ഡിസംബർ രണ്ടാം വാരത്തിൽ കോവിഡ് ചികിത്സാ തേടിയ ശേഷം നെഗറ്റീവ് റിപ്പോർട്ട് ലഭിച്ച വിജയദാസ് വിശ്രമം എടുത്തു ആരോഗ്യ നില വീണ്ടെടുക്കുന്ന ഘട്ടത്തിലാണ് മറ്റു രോഗലക്ഷണം ഉണ്ടാകുന്നത് . ഇതോടെ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടുക ആയിരുന്നു . ഇങ്ങനെ വീണ്ടും രോഗികളാകുന്നവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിനു കീഴടങ്ങേണ്ടി വരും എന്ന മുന്നറിയിപ്പാണ് ഇപ്പോൾ ബ്രിട്ടൻ നൽകുന്നത് .

കോവിഡ് പിടികൂടിയവരിൽ ഒട്ടേറെപ്പേർക്ക് അഞ്ചു മാസത്തിനുള്ളിൽ ഗുരുതര രോഗങ്ങൾ പിടികൂടാനുള്ള സാധ്യതയാണ് രോഗികളിൽ നടത്തിയ പഠനത്തിൽ നിന്നും വിദഗ്ദ്ധർ പുറത്തു വിടുന്നത് . ഹൃദ്രോഗവും പ്രമേഹവും ചേർന്നണ് ഇത്തരം രോഗികളെ വരിഞ്ഞു കെട്ടുന്നത് . ആദ്യ ഘട്ട കോവിഡ് ബാധിതരായ 47780 ലേറെ രോഗികളിൽ ലെസ്റ്റർ യൂണിവേഴ്സിറ്റി നടത്തിയ പഠനമാണ് ഏവരെയും അസ്വസ്ഥരാക്കുന്ന ഈ കണ്ടെത്തൽ പുറത്തുവരാൻ കാരണമായിരിക്കുന്നത് .

എന്നാൽ ഈ രോഗികളിൽ 30 ശതമാനം പേരാണ് മറ്റുകാരണത്തിൽ വീണ്ടും ആശുപത്രിയിൽ എത്തിയത് . അതിൽ തന്നെ 12 ശതമാനത്തിനു ജീവൻ നഷ്ടമാകുകയും ചെയ്തു . എന്നാൽ ഈ മരണങ്ങൾ കോവിഡ് അനുബന്ധ മരണ കണക്കിൽ ഉൾപ്പെടുന്നുമില്ല . ഇതുകൂടി കണക്കിൽ ഉൾപ്പെടുത്തിയാൽ മാനവരാശിയുടെ നാശം തന്നെ കോവിഡ് മൂലമായിരിക്കും എന്ന ധാരണക്ക് കൂടിയാകും ബലം ലഭിക്കുക . ഇപ്പോഴും കോവിഡിന്റെ മാരക പ്രഹര ശേഷി ലോകം വേണ്ട വിധം ഗൗരവത്തിൽ എടുത്തിട്ടില്ല എന്നും ഗവേഷകർ പറയുന്നു .

കോവിഡ് ബാധിച്ചവരിൽ ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ പഠനം കൂടിയാണിതെന്നു സംഘത്തിന് നെത്ര്വതം നൽകിയ പ്രൊഫ് കമലേഷ് കുന്തി അവകാശപ്പെട്ടു . കോവിഡ് ഭേദമായി വീട്ടിൽ പോയവർ അധികം വൈകാതെ വീണ്ടും ഹോസ്പിറ്റൽ സേവനം തേടിയെത്തുന്നത് സങ്കടകരമാണ് . പൊതുവെ ആരോഗ്യക്ഷയം ഉണ്ടായതിനാൽ മറ്റു രോഗങ്ങൾ കൂടിയാകുമ്പോൾ രോഗി വേഗത്തിൽ മരണത്തിനു കീഴ്‌പ്പെടുകയാണ് . അനേകായിരങ്ങൾ കോവിഡ് ചികിത്സാ തേടി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടതിൽ മുഴുവൻ പേരെയും ഗവേഷണത്തിനായി പിന്തുടരുകയും അപ്രാപ്യമാണ് . എന്നാൽ ഇക്കാര്യത്തിൽ എൻഎച്എസ് കുറച്ചു കൂടി സജീമായ പ്രവർത്തനം ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് ഗവേഷക സംഘത്തിന് .

കോവിഡ് സൃഷ്ടിക്കുന്ന മരണത്തേക്കാൾ ഭയാനകമാണ് ലെസ്റ്റർ യൂണിവേഴ്സിറ്റിയുടെ പഠന കണ്ടെത്തൽ എന്നാണ് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ക്ലിനിക്കൽ ഓപ്പറേഷനൽ ഡയറക്ടർ ക്രിസ്റ്റിന പേജെൽ സാമൂഹ്യ മാധ്യമത്തിൽ തുറന്നെഴുതിയതു . അതിനിടെ ലോകത്തെ ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്കും ബ്രിട്ടന്റെ പേരിൽ കുറിച്ചിടുകയാണ് . ദിവസേനെ ശരാശരി ആയിരം മരണം എന്ന നിലയിൽ ബ്രിട്ടൻ തല കുനിച്ചു നിൽകുമ്പോൾ സെപ്റ്റംബറിന് ശേഷം ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യമായി ന്യുസിലാൻഡ് തല ഉയർത്തുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP