Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

മരിച്ചവരുടെ എണ്ണം 20ലക്ഷം പിന്നിട്ടു; രോഗികളുടെ എണ്ണം ഏതു നിമിഷവും പത്തുകോടി തികയും; ദിവസം രണ്ടുലക്ഷത്തിലേറെ രോഗികളും 3000 ൽ ഏറേ മരണങ്ങളുമായി റെക്കോർഡ് കൈവിടാതെ അമേരിക്ക മുൻപോട്ട്; രോഗബാധ ഇപ്പോൾ കത്തിപ്പടരുന്ന രജ്യങ്ങളിൽ മുൻപിൽ ബ്രിട്ടനും ജർമ്മനിയും; കൊറോണയ്ക്ക് പ്രായം ഒരു വയസ്സ് പിന്നിടുമ്പോൾ

മരിച്ചവരുടെ എണ്ണം 20ലക്ഷം പിന്നിട്ടു; രോഗികളുടെ എണ്ണം ഏതു നിമിഷവും പത്തുകോടി തികയും; ദിവസം രണ്ടുലക്ഷത്തിലേറെ രോഗികളും 3000 ൽ ഏറേ മരണങ്ങളുമായി റെക്കോർഡ് കൈവിടാതെ അമേരിക്ക മുൻപോട്ട്; രോഗബാധ ഇപ്പോൾ കത്തിപ്പടരുന്ന രജ്യങ്ങളിൽ മുൻപിൽ ബ്രിട്ടനും ജർമ്മനിയും; കൊറോണയ്ക്ക് പ്രായം ഒരു വയസ്സ് പിന്നിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വുഹാനിൽ ജന്മംകൊണ്ട് ഒരുവർഷത്തിലേറെയായപ്പോൾ കൊറോണയെന്ന ഭീകരൻ വൈറസ് ലോകത്തിന് സമ്മാനിച്ചത് കൈനിറയെ ദുരിതങ്ങൾ മാത്രം. ഇതുവരെ 20,15,752 പേരാണ് കോവിഡെന്ന മഹാമാരിക്ക് കീഴടങ്ങി ജീവൻ വെടിഞ്ഞത്. 9,42,27,942 പേരെയാണ് ഈ മഹാമാരി ഇതുവരെ ബാധിച്ചത്. അടുത്തകാലത്തൊന്നും ലോകം ദർശിച്ചിട്ടില്ലാത്തത്ര സമാനതകളില്ലാത്ത ദുരന്തകാലത്തിലൂടെയാണ് നമ്മളെ ഈ കുഞ്ഞൻ വൈറസ് ഇപ്പോഴും കൈപിടിച്ച് നടത്തുന്നത്.

ബ്രസ്സൽസ്, മെക്ക, മിൻസ്‌ക് അല്ലെങ്കിൽ വിയന്ന എന്നീ നഗരങ്ങളിലെ ജനസംഖ്യയേക്കാൾ ഏറേ വരും ഈ മഹാവ്യാധിക്ക് കീഴടങ്ങി മരണമടഞ്ഞവരുടെ എണ്ണം. ഈ നേട്ടം കൈവരിക്കാൻ ഈ രാക്ഷസ വൈറസ് എടുത്തത് വെറും എട്ടുമാസം മാത്രമാണെന്നോർക്കണം.

ഈ മഹാവ്യാധിക്കാലത്ത് മരണം താണ്ഡവമാടിയ വാരം കഴിഞ്ഞുപോയ വാരമായിരുന്നു. ലോകമാസകലമായി പ്രതിദിനം 13,000 പേരോളമാണ് പ്രതിദിനം മരിച്ചുവീണ്ടുകൊണ്ടിരുന്നത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ മരണനിരക്ക് 20 ശതമാനം കൂടുതലായിരുന്നു.

നിലവിൽ കൊറോണ അഴിഞ്ഞാടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപിൽ തന്നെ ബ്രിട്ടനുണ്ട്. ഒക്ടോബർ അവസാനം മുതൽ, ബ്രിട്ടൻ വീണ്ടും കണ്ണീരു കുടിക്കുകയാണ്. യൂറോപ്യൻ മേഖലയിൽ 52 രാജ്യങ്ങളും കൂടി പ്രതിദിനം ശരാശരി 5,570 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 17 ശതമാനം കൂടുതലാണ്. അമേരിക്കയും കാനഡയും ചേരുന്ന മേഖലയിലും കോവിഡ് വ്യാപനത്തിനും മരണത്തിനും ശക്തികൂടുകയാണ് കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനമാണ് ഈ മേഖലയിൽ മരണനിരക്കിൽ ഉണ്ടായ വർദ്ധനവ്.

ലാറ്റിൻ അമേരിക്കയിലും മരണനിരക്ക് മുൻപോട്ടു തന്നെയാണെന്നാണ് സൂചനകൾ. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 25 ശതമാനത്തിന്റെ വർദ്ധനവാണ് ഈ ആഴ്‌ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും അധികം മരണങ്ങൾ ഉണ്ടായിട്ടുള്ളത്.

ലോകത്തിലെ മൊത്തം കോവിഡ് മരണങ്ങളുടെ പകുതിയോളം ഈ രാജ്യങ്ങളിലാണ് നടന്നിരിക്കുന്നത്.അതേസമയം, ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ ബെൽജിയമാണ് മരണനിരക്കിൽ മുന്നിലുള്ളത്. പത്ത് ലക്ഷം ജനങ്ങൾക്ക് 1,751 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 1,501 മരണങ്ങളുമായി സോൾവാനിയ തൊട്ടുപുറകേയുണ്ട്.

ഈ കണക്കുകളൊക്കെ വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഏജൻസികൾ നൽകിയ കണക്കുകളാണ്. എന്നാൽ, കോവിഡ് ബാധിതരുടെ എണ്ണവും, മരണ സംഖ്യയും ഇതിലും എത്രയോ അധികമായിരിക്കുമെന്നാണ് പലരും കരുതുന്നത്.

ആഗോള തലത്തിൽ ഒത്തൊരുമയോടെയുള്ള പ്രവർത്തനം ഇല്ലാതിരുന്നതാണ് മരണസംഖ്യ ഇത്രയധികം വർദ്ധിക്കുവാൻ കാരണമായതെന്ന് ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽ ജനറൽ അന്റോണീയോ ഗട്ടേറസ് പറഞ്ഞു. ശാസ്ത്രം ജയിച്ചെങ്കിലും ഐക്യം ഇല്ലാതിരുന്നതാണ് മാനവരാശിയെ പരാജയപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP