Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടേക്ക് ഓഫ് കഴിഞ്ഞു ആറു മിനിറ്റ് കഴിഞ്ഞപ്പോൾ 10,000 അടി ഉയരത്തിൽ എഞ്ചിൻ ഓഫായി; ആറു സെക്കന്റ് കൊണ്ട് നിലംപതിച്ചത് ആഴക്കടലിലേക്ക്; ശ്രീവിജയി വിമാനത്തിൽ ഉണ്ടായിരുന്ന 62 പേരും മരണത്തിലേക്ക് മുങ്ങി താഴ്ന്നു; മൃതദേഹ അവശിഷ്ടങ്ങളും വിമാനഭാഗങ്ങളും കരയ്ക്കടുപ്പിച്ച് ഇന്തോനേഷ്യ

ടേക്ക് ഓഫ് കഴിഞ്ഞു ആറു മിനിറ്റ് കഴിഞ്ഞപ്പോൾ 10,000 അടി ഉയരത്തിൽ എഞ്ചിൻ ഓഫായി; ആറു സെക്കന്റ് കൊണ്ട് നിലംപതിച്ചത് ആഴക്കടലിലേക്ക്; ശ്രീവിജയി വിമാനത്തിൽ ഉണ്ടായിരുന്ന 62 പേരും മരണത്തിലേക്ക് മുങ്ങി താഴ്ന്നു; മൃതദേഹ അവശിഷ്ടങ്ങളും വിമാനഭാഗങ്ങളും കരയ്ക്കടുപ്പിച്ച് ഇന്തോനേഷ്യ

മറുനാടൻ മലയാളി ബ്യൂറോ

ന്നലെ ഇന്തോനേഷ്യയിൽ കടലിലേക്ക് തകർന്നു വീണ വിമാനത്തിന്റെഭാഗങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഇന്ന് പുലർച്ചയോടെ കരയ്ക്കെത്തിച്ചു. ജക്കാർത്തയിൽ നിന്നും പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ കടലിലേക്ക് തകർന്നുവീഴുകയായിരുന്നു ശ്രീവിജയ എയർ പ്ലേയ്നിന്റെ ബോയിങ് 737. ജക്കാർത്തയിലെ സ്വീകർണോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഈ വിമാനത്തിൽ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്തോനേഷയിലെ ബോർണീയോ ദ്വീപിന്റെ ഭാഗമായ വെസ്റ്റ് കലിമൻടാനിലേക്ക് പോകുന്ന വഴിയാണ് വിമാനം ജാവ കടലിൽ തകർന്നു വീണത്.

വൈകിട്ട് 2.40 നായിരുന്നു സംഭവം. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ എഞ്ചിന്റെ പ്രവർത്തനം നിലയ്ക്കുകയും വിമാനം 11,000 അടി ഉയരത്തിൽ നിന്നും ആറു സെക്കന്റ് കൊണ്ട് 250 അടി ഉയരത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. സ്ഫോടനങ്ങളും കേട്ടതായി ചില ദൃക്സാക്ഷികൾ പറയുന്നു. എമർജൻസി വിഭാഗത്തിലെ ജീവനക്കാർ ഭാരമുള്ള ബാഗുകൾ തീരത്തടുപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ ചിലതിൽ യാത്രക്കാരുടെ മൃതദേഹാവശിഷ്ടങ്ങളാണെന്ന് അനുമാനിക്കുന്നു.

ചില ബാഗുകൾ തുറന്ന് വിമാനാവശിഷ്ടങ്ങൾ പുറത്തേക്ക് ഇട്ടിട്ടുണ്ടെകിലും മറ്റു ചിലവ തുറക്കാതെത്തന്നെ ഇന്തോനേഷ്യൻ ഡിസാസ്റ്റർ വിക്ടിം ഐഡെന്റിഫിക്കേഷൻ ഉദ്യോഗസ്ഥർ കൊണ്ടുപോവുകയാണ്. മരണമടഞ്ഞവരെ തിരിച്ചറിയുവാനുള്ള ശ്രമത്തിലാണ് ഈ വിഭാഗം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. വിമാനം തകർന്നു വീണതിനെ പരിസരത്തു നിന്നും ചില മൃതദേഹങ്ങൾ ഗതാഗത വകുപ്പിന്റെ ഒരു പട്രോളിങ് ബോട്ടിൽ ഉണ്ടായിരുന്നതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ശരീരാവശിഷ്ടങ്ങൾ, വസ്ത്രങ്ങളുടെ ഭാഗങ്ങൾ തുടങ്ങിയവ ഈ ഭാഗത്ത് കാണാനിടയായി എന്നാണ് ഈ ബോട്ടിലുള്ളവർ പറഞ്ഞത്. ഒരു തീഗോളം പോലെയാണ് വിമാനം കടലിൽ മുങ്ങിത്താഴ്ന്നതെന്ന് സംഭവ സ്ഥലത്തിന് സമീപം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന സോലിഹിൻ എന്നൊരു മത്സ്യത്തൊഴിലാളി ഇന്നലെ ബി ബി സിയോട് പറഞ്ഞിരുന്നു.

26 വർഷം പഴക്കമുള്ള വിമാനത്തിൽ 10 കുട്ടികൾ ഉൾപ്പടെ 56 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും കൂട്ടി മൊത്തം 62 പേർ. ഇതിൽ മൂന്നുപേർ ഒരു വയസ്സുപോലും തികയാത്ത ശിശുക്കളാണ്. നേരത്തേ ഇന്തോനേഷ്യയിൽ നടന്നരണ്ട് അപകടങ്ങളിൽ ഉൾപ്പെട്ട ബോയിങ് 737 മാക്സ് ജെറ്റിനേക്കാൾ പഴയ മോഡലാണ് ഇപ്പോൾ അപകടത്തിൽ പെട്ട വിമാനം.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സ്മൂഹ രാഷ്ട്രമാണ്ഇന്തോനേഷ്യ. ഏകദേശം 260 മില്ല്യൺ ജനസംഖ്യയുള്ളഇവിടെ വിവിധ ദ്വീപുകളിലായുള്ള സ്ഥലങ്ങളിലേക്ക് 19 ബോയിങ് ജറ്റുകളാണ് ശ്രീവിജയ എയർ സർവ്വീസ് നടത്തുന്നത്. ചെലവു കുറഞ്ഞ വിമാനയാത്രയാണ് കമ്പനി നൽകുന്നത്. ഇന്തോനേഷ്യയിൽ നടക്കുന്ന വിമാന അപകടങ്ങളുടെ പേരിൽ ഇപ്പോൾ തന്നെ ഇവിടത്തെ വ്യോമയാന മേഖല വിപരീതഫലം അനുഭവിക്കുകയാണ് അതിന്റെ കൂടെയാണ് ഇപ്പോഴത്തെ അപകടവും.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. 12 ജീവനക്കാർ ഉൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇൻഡൊനീഷ്യൻ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു. ജക്കാർത്തയിൽനിന്ന് പറന്നുയർന്ന് നാലുമിനിട്ടിനു ശേഷം എസ്.ജെ. 182 നിശ്ചിത ഉയരത്തെക്കാൾ 10,000 അടി താഴ്ചയിലാണ് പറന്നിരുന്നതെന്ന് സ്വകാര്യ ട്രാക്കിങ് സേവനദാതാക്കളായ ഫ്ളൈറ്റ് റൈഡർ 24 പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP