Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വാക്സിനേഷൻ കാര്യത്തിൽ ഭരണാധികാരിയായ രാജ്ഞിക്ക് പോലും മുൻഗണനയില്ല; എലിസബത്ത് രാജ്ഞിക്കു ഭർത്താവിനും 80 കഴിഞ്ഞവർക്ക് കൊടുക്കുന്ന ക്വാട്ടയിൽ രണ്ടാഴ്‌ച്ചയ്ക്കകം വാക്സിൻ നൽകും; ബ്രിട്ടന്റെ കോവിഡ് വാക്സിനേഷൻ പരിപാടി ഇങ്ങനെ

വാക്സിനേഷൻ കാര്യത്തിൽ ഭരണാധികാരിയായ രാജ്ഞിക്ക് പോലും മുൻഗണനയില്ല; എലിസബത്ത് രാജ്ഞിക്കു ഭർത്താവിനും 80 കഴിഞ്ഞവർക്ക് കൊടുക്കുന്ന ക്വാട്ടയിൽ രണ്ടാഴ്‌ച്ചയ്ക്കകം വാക്സിൻ നൽകും; ബ്രിട്ടന്റെ കോവിഡ് വാക്സിനേഷൻ പരിപാടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ധികാരമുള്ളവരും അവരൊട് ഏറ്റവുമടുത്തവരും എന്തിലും ഏതിലും എവിടെയും മുൻഗണന നേടുന്നത് കണ്ട് പരിചയിച്ച നമ്മൾ ഇന്ത്യാക്കാർക്ക് ഒരുപക്ഷെ ഉൾക്കൊള്ളാനകാത്തതാകാം ഇത്. ബ്രിട്ടീഷ് കിരീടത്തിന്റെ ഉടമയ്ക്ക് പോലും ആ നാട്ടിൽ അനാവശ്യമായ പരിഗണന നൽകുന്നില്ല. കുത്തക മുതലാളിത്ത, സാമ്രാജ്യത്വ ശക്തികൾ എന്നൊക്കെ നാം നാഴികയ്ക്ക് നാൽപത് വട്ടം വിളിച്ചുകൂവുന്ന നാടുകളിലാണ് യഥാർത്ഥത്തിൽ സമത്വവും സോഷ്യലിസവുമെല്ലാം ഉള്ളതെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്.

ബ്രിട്ടനിൽ, കോവിഡ് വാക്സിനേഷൻ നൽകി തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബ്രിട്ടീഷ് രാജ്ഞിക്കും ഭർത്താവിനും ഇത് ലഭിക്കാൻ ഇനിയും ആഴ്‌ച്ചകൾ കാത്തിരിക്കേണ്ടതായി വരും. സർക്കാർ കൊണ്ടുവന്ന വാക്സിൻ പദ്ധതി പ്രകാരം കെയർഹോം അന്തേവാസികൾക്കും ജീവനക്കാർക്കുമാണ് ആദ്യം വാക്സിൻ നൽകുക. അതിനു ശേഷം, വീടുകളിൽ കഴിയുന്ന 80 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുമ്പോൾ മാത്രമായിരിക്കും 94 കാരിയായ രാജ്ഞിക്കും99 കാരനായ ഫിലിപ്പ് രാജകുമാരനും വാക്സിൻ നൽകുക.

കുടുംബ ഡോക്ടറുടെ ഉപദേശം മാനിച്ച് ഇരുവരും വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായി എന്നാണ് ലഭിക്കുന്ന വിവരം. വാക്സിനെതിരായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നൊരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാജ്ഞിയും രാജകുമാരനും വാക്സിൻ എടുത്താൽ, ഈ പ്രചാരണങ്ങളെ ഒരു പരിധിവരെ തടുക്കാൻ കഴിയുമെന്നാണ് പൊതു ആരോഗ്യകാര്യ വിദഗ്ദർ വിശ്വസിക്കുന്നത്. വാക്സിനെതിരെ ഗൂഢാലോചനാ സിദ്ധാന്തം ഉയർത്തി സമൂഹ മാധ്യമങ്ങളിലും മറ്റും വൻ പ്രചാരണമാണ് നടക്കുന്നത്.

വാക്സിൻ നൽകുന്നതുമായി സംബന്ധിച്ച് ചാൾസ് രാജകുമാരനും, വില്ല്യം രാജകുമാരനുമൊക്കെ എന്ത് പങ്കാണ് വഹിക്കാൻ കഴിയുക എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഇത്തരമൊരു കാര്യത്തിൽ ഇടപെടുന്നത് രാജകുടുംബത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ടെന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. മാത്രമല്ല, ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആകും. എന്നാലും രാജ്ഞി വാക്സിൻ സ്വീകരിക്കുന്നു എന്നത്, വക്സിനെ പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റാൻ ഉതകും എന്നതിൽ സംശയമൊന്നുമില്ല. 1957-ൽ പോളിയോ വാക്സിനെ കുറിച്ചുള്ള ഭയമകറ്റാൻ ചാൾസ് രാജകുമാരനും അന്നെ രാജകുമാരിക്കും രാജ്ഞി പോളിയോ വാക്സിൻ നൽകീയിരുന്നു.

വാക്സിൻ പ്രചാരണത്തിൽ രാജകുടുംബാംഗങ്ങളുടെ പങ്കിനൊപ്പം സർ ഡേവിഡ് അറ്റെൻബറോ, ഡെയിം ജൂഡിഡെഞ്ച് തുടങ്ങിയ പ്രശസ്തരേയും വാക്സിൻ പ്രചാരണത്തിൽ പങ്കെടുപ്പിക്കുവാനുള്ള ആലോചനകളും നടക്കുന്നുണ്ട്. അതേസമയം, പക്ഷപാതം കാണിച്ചു എന്ന ആരോപണം ഒഴിവാക്കുവാനാണ് രാജകുടുംബത്തിലെ പ്രായമായ അംഗങ്ങൾക്ക്, രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകുന്ന സമയത്ത് മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. അതുപോലെ തന്നെ, മറ്റംഗങ്ങൾക്കും അവരുടെ പ്രായപരിധിയിൽ ഉള്ളവർക്ക് വാക്സിൻ നൽകുന്ന സമയത്ത് മാത്രമായിരിക്കും വാക്സിൻ ലഭ്യമാക്കുക.

അതായത്, വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കും വാക്സിൻ ലഭിക്കുവാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടതായി വരും. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന വാക്സിൻ ഗവേഷണം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയാണ് വില്യം രാജകുമാരൻ. ജൂണിലും പിന്നീട് കഴിഞ്ഞ മാസവും രാജകുമാരൻ ഗവേഷണ കേന്ദ്രം സന്ദർശിച്ചിരുന്നു. മാത്രമല്ല, അവരുടെ വാക്സിൻ 90 ശതമാനം ഫലവത്താണെന്ന് തെളിഞ്ഞപ്പോൾ അവരെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വാക്സിൻ വിതരണം വരുന്ന ചൊവ്വാഴ്‌ച്ച മുതൽ ആരംഭിക്കും. ഏകദേശം 50 ഓളം ആശുപത്രികളിലായിരിക്കും ആദ്യഘട്ടത്തിൽ ഇത് നൽകുക. ഡിസംബർ 14 ന് ആരംഭിക്കുന്ന ആഴ്‌ച്ചയിൽ വാക്സിൻ ഏറ്റുവാങ്ങാൻ തയ്യാറായി ഇരിക്കാൻ ജി പി ഹബ്ബുകൾക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, ഗർഭികണികളിലുള്ള വാക്സിൻ പരീക്ഷണം അടുത്ത വേനൽക്കാലത്ത് ആരംഭിക്കുമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഇമ്മ്യുണൈസേഷൻ പ്രോഗ്രാം തലവൻ അറിയിച്ചു. അതുവരെ ഗർഭിണികളോട് വാക്സിനേഷൻ പദ്ധതിയിൽ ഭാഗമാകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP