Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

ഉട്ടാവ മരുഭൂമിയിൽ ദുരൂഹമായ സാഹചര്യത്തിൽ പ്രത്യക്ഷപ്പെട്ട ഏക ശിലാ സ്തംഭം; പ്രത്യക്ഷമായതു പോലെ ദുരൂഹമായിത്തന്നെ അപ്രത്യക്ഷമാകലും; പകരം എത്തിയത് 12 അടി ഉയരമുള്ള തിളങ്ങുന്ന ഒരു ത്രികോണ സ്തംഭം; അന്യഗ്രഹ ജീവികളുടെ ഭൂമിയിലെ സാന്നിദ്ധ്യം വീണ്ടും ചർച്ചയാകുന്നു

ഉട്ടാവ മരുഭൂമിയിൽ ദുരൂഹമായ സാഹചര്യത്തിൽ പ്രത്യക്ഷപ്പെട്ട ഏക ശിലാ സ്തംഭം; പ്രത്യക്ഷമായതു പോലെ ദുരൂഹമായിത്തന്നെ അപ്രത്യക്ഷമാകലും; പകരം എത്തിയത് 12 അടി ഉയരമുള്ള തിളങ്ങുന്ന ഒരു ത്രികോണ സ്തംഭം; അന്യഗ്രഹ ജീവികളുടെ ഭൂമിയിലെ സാന്നിദ്ധ്യം വീണ്ടും ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാലാകാലങ്ങളായി മനുഷ്യന്റെ കൗതുകം ഉണർത്തിയിരുന്ന ഒന്നായിരുന്നു അന്യഗ്രഹ ജീവികൾ. ഭൂമിയിലെത്തി ഒരു കുട്ടിയുമായി സൗഹൃദത്തിലാകുന്ന കുട്ടിയുടെ കഥ പറഞ്ഞ സ്റ്റീവൻ സ്പീൽസ്ബർഗ് ചിത്രം എക്സ്ട്രാ ടെറസ്ട്രിയൽ ജനപ്രീതി നേടാനും ഒരു കാരണം ഈ കൗതുകം തന്നെയായിരുന്നു. തെക്കൻ ഉട്ടാവയിലെ മരുഭൂമിയിൽ ദുരൂഹമായ സാഹചര്യത്തിൽ പ്രത്യക്ഷമാവുകയും പിന്നീട് അതുപോലെ അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഏകശിലാസ്തംഭം വീണ്ടും അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചർച്ച സജീവമാക്കുകയാണ്.

തികച്ചും അപ്രതീക്ഷിതമയി ഒരു ദിവസം അവിടെ പ്രത്യക്ഷപ്പെട്ട ആ സ്തംഭം അന്യഗ്രഹ ജീവികൾ കൊണ്ടുവച്ചതാണ് എന്നായിരുന്നു സംസാരം. ഇതിന്റെ ദുരൂഹതയ്ക്ക്കടുപ്പം കൂട്ടിക്കൊണ്ടാണ് പിന്നീടൊരു സംഭവം നടന്നത്. ബിഗ്ഹോൺ ആടുകളുടെ എണ്ണമെടുക്കാൻനടത്തിയ ആകാശ സർവ്വേക്കിടയിൽ ഉദ്യോഗസ്ഥർ ചുവന്ന പാറക്കെട്ടുകൾക്കിടയിൽ ഏകദേശം 12 അടിയോളം ഉയരത്തിൽ ഉന്തിനിൽക്കുന്ന, ത്രികോണാകൃതിയിലുള്ള തിളങ്ങുന്ന ഒരു സ്തൂഭം കണ്ടെത്തി. നേരത്തേ ഏകശിലാസ്തംഭം സ്ഥിതിചെയ്തിരുന്നസ്ഥലത്തായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്. ദുരൂഹമായി പ്രത്യക്ഷപ്പെട്ട ശിലാസ്തംഭം ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.

എന്തായാലും കഴിഞ്ഞ വെള്ളിയാഴ്‌ച്ച തന്നെ ഈ മൂന്ന് പാർശ്വങ്ങളുള്ള സ്തൂഭം അവിടെനിന്നും അജ്ഞാതർ നീക്കം ചെയ്തതായി ഉട്ടാവ ബ്യുറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അറിയിച്ചു. വിവരമറിഞ്ഞ് ഈ ചുവന്ന ശിലകൾ നിൽക്കുന്ന മരുഭൂമിയിലേക്ക് ധരാളം വിനോദ സഞ്ചാരികൾ ഒഴുകിയെത്തി. ത്രികോണാകൃതിയിലുള്ള സ്തംഭത്തിന്റെ അവശിഷ്ടം അവിടെ കണ്ടെത്തിയതായി അവർ പറയുന്നു. ഇത് കണ്ടെത്തിയ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന കണക്കുകൂട്ടലിൽ, തങ്ങൾ ആ സ്തംഭം നീക്കം ചെയ്യുകയോ അതിനേ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബ്യുറോ വക്താക്കൾ പറഞ്ഞത്. സ്വകാര്യ വക്തികളുടെ സ്ഥലങ്ങളിൽ നടക്കുന്ന കുറ്റങ്ങളും മറ്റും അന്വേഷിക്കുവാനുള്ള ചുമതല പ്രദേശത്തെ ഷെരീഫിന്റെ ഓഫീസിനാണ്.

എന്നാൽ പിന്നീട് ഈ ശിലാസ്തംഭം പ്രത്യക്ഷപ്പെട്ടത് തങ്ങളുടെ കീഴിലുള്ള പൊതുഭൂമിയിലാണെന്ന് ബ്യുറോ ഓഫ് ലാൻഡ് മാനേജ്മെന്റ് സ്ഥിരീകരിച്ചു. എന്നാലും, അത് സ്വകാര്യ ഭൂമിയാണെന്ന ധാരണയിൽ തങ്ങൾ ആ സ്തംഭം അവിടെനിന്നും നീക്കം ചെയ്തില്ലെന്നും അവർ പറയുന്നു. പൊതുഭൂമിയിൽ അജ്ഞാതർ അനധികൃതമായി സ്ഥാപിച്ചതായിരുന്നു അതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് അത് നീക്കം ചെയ്തതായും പകരം അതേ സ്ഥാനത്ത് ഒരു തിളങ്ങുന്ന ലോഹസ്തംഭം സ്ഥാപിച്ചതായും കണ്ടെത്തി എന്ന് ഉട്ടാവാ സുരക്ഷാ വകുപ്പും സ്ഥിരീകരിച്ചു. എന്നാൽ ആരാണ് അത് അവിടെ സ്ഥാപിച്ചത് എന്നതിന് വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

സർക്കാർ പരിപാലിക്കുന്ന ഇത്തരം പൊതുയിടങ്ങളിൽ അനുമതിയില്ലാതെ കലാരൂപങ്ങളും മറ്റും സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. ഈ വാർത്ത വൈറലായതോടെ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ചർച്ചയായി. അന്യഗ്രഹ ജീവികളുടെ കഥപറയുന്ന, 2001 ലെ സയൻസ് ഫിക്ഷൻ ചിത്രമായ എ സ്പേസ് ഒഡീസിയിൽ ഇത്തരത്തിലുള്ള ഏകശിലാസ്തംഭങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് എന്നത് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഉണ്ട് എന്നുള്ളതിന് കൂടുതൽ ഊന്നൽ നൽകി.

ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് സിയാറ്റലിൽ ഒരു പുതുവത്സര ദിനത്തിൽ സമാനമായ ഒരു വസ്തു പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഉട്ടാവയിലെ സ്തംഭം ഈ മാസം മാത്രമാണ് അധികൃതർ കണ്ടുപിടിച്ചതെങ്കിലും 2015-2016മുതൽ അവിടെയുണ്ടെന്ന് ഗൂഗിൾ എർത്ത് ഇമേജസ് കാണിക്കുന്നു. ഈ സ്തംഭം കഴിഞ്ഞ 40050 വർഷങ്ങളായി അവിടെ ഉണ്ടായിരിക്കാൻ ഇടയുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താക്കളൂം പറയുന്നു. അതേസമയം, ഇതിന്റെ ഘടന ന്യു മെക്സിക്കോയിൽ ജീവിച്ചിരുന്ന, 2011 ൽ മരണമടഞ്ഞ ജോൺ മെക് ക്രാക്കൻ എന്ന ശില്പിയുടെ ശില്പങ്ങളുമായി സാമ്യതയുണ്ടെന്ന് ഒരു കൂട്ടം കലാപ്രേമികളും പറയുന്നു.

സ്വതന്ത്രമായി നിൽക്കുന്ന പിരമിഡുകളുടെയും ക്യുൂബുകളുടേയും മറ്റും മാതൃകകൾ നിർമ്മിക്കുന്ന മെക് ക്രാകന്റെ ഇതുപോലൊരു സ്തംഭം ന്യുയോർക്ക് ഡേവിഡ് സ്വിംഗർ ഗാലറിയിൽ നടന്ന പ്രദർശനത്തിൽ പ്രദർശിപ്പിച്ചിരുന്നതായി അവർ പറയുന്നു. എന്നാൽ, ഇവിടെ കണ്ടെത്തിയ സ്തംഭം ഡേവിഡ് സ്വിംഗറിൽ പ്രദർശിപ്പിച്ചിരുന്ന ശില്പമല്ല എന്ന് മ്യുസിയം വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതും മെക്ക് ക്രാകന്റെ സൃഷ്ടിയാകാമെന്നും മ്യുസിയം വക്താക്കൾ അറിയിച്ചു. അദ്ദേഹത്തിന്റെ ശൈലി ഇതിൽ പ്രതിഫലിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP