Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപാവലി ആഘോഷിക്കാൻ ബീഫ് കലർന്ന ഹരീബോ ഗോൾഡ് ബെയേഴ്സ് സ്വീറ്റ്; ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്കെതിരെ ഹിന്ദു രോഷം പുകയുന്നു; മാപ്പ് പറഞ്ഞ് ക്രൈസ്റ്റ് കോളേജ്

ദീപാവലി ആഘോഷിക്കാൻ ബീഫ് കലർന്ന ഹരീബോ ഗോൾഡ് ബെയേഴ്സ് സ്വീറ്റ്; ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്കെതിരെ ഹിന്ദു രോഷം പുകയുന്നു; മാപ്പ് പറഞ്ഞ് ക്രൈസ്റ്റ് കോളേജ്

മറുനാടൻ മലയാളി ബ്യൂറോ

ധുരപലഹാരങ്ങളുമായി വിരുന്നൊരുക്കി ആഘോഷിക്കേണ്ട ദീപാവലി പക്ഷെ കയ്പേറിയായതിന്റെ വിഷമത്തിലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രശസ്തമായ കോളേജ്. ഹിന്ദു ഉത്സവമായ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു അത്താഴ വിരുന്നിൽ ബീഫ് കലർന്ന ഹരിബൊ ഗോൾഡ് ബെയേഴ്സ് എന്ന മധുരപലഹാരം വിളമ്പിയതാണ് ആഘോഷങ്ങളുടെ പ്രഭ കെടുത്താൻ കാരണമായത്.

ഹിന്ദു വിശ്വാസപ്രകാരം, പുണ്യമായി കരുതുന്ന പശുവിന്റെ മാംസം അടങ്ങിയ പലഹാരം ഒരു ഉത്സവ ദിവസം തന്നെ വിളമ്പിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം പുകയുകയാണ്. അടുത്ത തവണയെങ്കിലും ആരെങ്കിലും ന്യുനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ കുറിച്ച് ചിന്തിക്കാൻ അഞ്ച് മിനിറ്റ് മാറ്റിവയ്ക്കണം എന്നാണ് ഒരു വിദ്യാർത്ഥി യൂണിവേഴ്സിറ്റിയുടെ ഫേസ്‌ബുക്കിൽ എഴുതിയത്. മതവിശ്വാസിയല്ലെങ്കിൽ പോലും, ഒരു മതവിഭാഗത്തിന്റെഉത്സവം ആഘോഷിക്കാൻ അവർ ഏറ്റവും നിഷിദ്ധമായി കാണുന്ന വസ്തു തന്നെ നൽകിയ ബുദ്ധിശൂന്യതയിൽ താൻ അദ്ഭുതപ്പെടുന്നു എന്നാണ് മറ്റൊരു വിദ്യാർത്ഥി എഴുതിയത്.

ബ്രിട്ടനിൽ ലഭ്യമായ ഹരിബോയുടെ മിക്ക ഉദ്പന്നങ്ങളിലും പന്നിയിൽ നിന്നും എടുക്കുന്ന കൊഴുപ്പാണ് ഉപയോഗിക്കുന്നതെങ്കിലും ചിലതിന് ബീഫിൽ നിന്നുള്ള കൊഴുപ്പും ഉപയോഗിക്കാറുണ്ട്. ദീപാവലി ആഘോഷങ്ങൾക്കായി മധുരപലഹാരം തെരഞ്ഞെടുക്കുന്നതിൽ തെറ്റുപറ്റിയെന്ന് ഇതിന്റെ സംഘാടകരായ ക്രൈസ്റ്റ് ചർച്ച് സമ്മതിച്ചിട്ടുണ്ട്. അതിനായി അവർ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.സാധാരണയായി ദീപാവലി ആഘോഷങ്ങൾ വിദ്യാർത്ഥികളുമായി ചർച്ച ചെയ്താണ് തീരുമാനിക്കാറുള്ളതെന്നും, കോവിഡ് പ്രതിസന്ധിമൂലം ഇത്തവണ അതിനു കഴിഞ്ഞില്ലെന്നുമാണ് ചർച്ച് വക്താവ് പറഞ്ഞത്.

അടങ്ങിയിരിക്കുന്ന ചേരുവകളുടെ പേരുവിവരങ്ങൾ യഥാവിധി പരിശോധിക്കാതിരുന്നതാണ് ആദ്യ വിരുന്നിൽ തെറ്റായ മധുരപലഹാരം വിളമ്പാൻ ഇടയാക്കിയതെന്നും ചർച്ച് അധികൃതർ പറഞ്ഞു. 1546-ൽ ഹെന്റി എട്ടാമൻ സ്ഥാപിച്ച ഈ കോളേജ്, വംശീയ വിദ്വേഷത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തടയിടുവാനായി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈ വർഷം ആദ്യം പ്രത്യേക പരിശീലനം ഒരുക്കിയിരുന്നു. മാത്രമല്ല, ഇവിടെ പ്രവേശനം ലഭിക്കാൻ വംശീയ വിദ്വേഷത്തിനെതിരെയുള്ള സെഷനിൽ പങ്കെടുക്കണമെന്നത് നിർബന്ധവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP