Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഔദ്യോഗികമായി അംഗീകരിച്ചത് നാല് സ്ത്രീകളിൽ നിന്നായി ജനിച്ച അഞ്ച് കുട്ടികളെ മാത്രം; ക്യുബയിലെ യുവതിക്കുണ്ടായ മൂന്ന് കുട്ടികളും അർജന്റീനക്കാരിയായ 23 കാരിയുടെ പിതാവെന്ന അവകാശവാദവും തലവേദനയാകും; മറഡോണയുടെ ജാരസന്തതികൾ രംഗത്തിറങ്ങിയതോടെ സ്വത്തിനു വേണ്ടി പിടിവലി തുടങ്ങി

ഔദ്യോഗികമായി അംഗീകരിച്ചത് നാല് സ്ത്രീകളിൽ നിന്നായി ജനിച്ച അഞ്ച് കുട്ടികളെ മാത്രം; ക്യുബയിലെ യുവതിക്കുണ്ടായ മൂന്ന് കുട്ടികളും അർജന്റീനക്കാരിയായ 23 കാരിയുടെ പിതാവെന്ന അവകാശവാദവും തലവേദനയാകും; മറഡോണയുടെ ജാരസന്തതികൾ രംഗത്തിറങ്ങിയതോടെ സ്വത്തിനു വേണ്ടി പിടിവലി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തോടെ മറ്റൊരു മറഡോണ ഇലവൻ യുദ്ധം ആരംഭിക്കുകയാണ്. നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മിൽ തമ്മിൽ സ്വത്തം തർക്കം ഉയർന്ന് വരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അടുത്തയിടെ 23 വയസ്സുള്ള ഒരു അർജന്റീനിയൻ യുവതി, മറഡോണയാണ് തന്റെ പിതാവെന്ന് അവകാശപ്പെട്ടുവന്നപ്പോൾ, മറഡോണയുടെ തന്നെ മറ്റൊരു പുത്രി പറഞ്ഞത്, ഇനി മറഡോണയ്ക്ക് സ്വന്തമായി ഒരു ഫുട്ബോൾ ടീം ഉണ്ടാക്കാമെന്നായിരുന്നു. ആ യുവതിയോടെ, മറഡോണയുടെ മക്കൾ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം 11 ആയിരുന്നു.

മുൻഭാര്യയായ ക്ലോഡിയ വില്ലാഫെനെ, ദീർഘകാലം ഒരുമിച്ചു കഴിഞ്ഞ വെറോണിക്ക ഒജേഡ എന്നിവർ ഉൾപ്പടെ നാല് വ്യത്യസ്ത സ്ത്രീകളിൽ ജനിച്ച രണ്ട് പുത്രന്മാരേയും മൂന്ന് പുത്രിമാരേയും മറഡോണ അംഗീകരിച്ചിരുന്നു. ക്യുബയിലെ ഒരു സ്ത്രീ, തന്റെ മൂന്നു മക്കളുടെ പിതാവ് മറഡോണയാണെന്ന അവകാശവാദം ഉയർത്തി മുന്നോട്ട് വന്നിരുന്നു. അതിനുശേഷമാണ് അർജന്റീനിയൻ യുവതിയായ മഗാലി ഗിൽ താൻ മറഡോണയുടെ പുത്രിയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. മറഡോണ തന്നെ അംഗീകരിക്കുകയാണെങ്കിൽ, തന്റെ കുഞ്ഞു മകൾക്ക് ഒരു അപ്പൂപ്പനെ ലഭിക്കും എന്നാൺ' ഒരു ടി വി താരം കൂടിയായ ഈ യുവതി അന്നുപറഞ്ഞത്.

മറഡോണയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി അവർ ഒരു നിയമ പോരാട്ടം കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രസവിച്ച ഉടനെ മാതാവ് ഉപേക്ഷിച്ച ഈ യുവതിയെ ആരോ ദത്തെടുത്തു വളർത്തുകയായിരുന്നു. പ്രായപൂർത്തിയായതിനു ശേഷമാണ് തന്നെ വളർത്തുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ലെന്ന് തിരിച്ചറിഞ്ഞതും, മറഡോണയാണ് തന്റെ പിതാവെന്ന് മനസ്സിലാക്കുന്നതും എന്നാണ് ഇവരെ കുറിച്ച് ഫീച്ചർ തയ്യാറാക്കിയ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ യുവതി നിശബ്ദത ഭേദിച്ച് പുറത്തുവന്നതും പിതൃത്വം തെളിയിക്കാൻ ഡി എൻ എ ടെസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെട്ടതും. തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ലാണ് പിന്നീട് താനുമായി ബന്ധപ്പെടുന്നതെന്നും അപ്പോഴാണ് തന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തിയത് എന്നുമായിരുന്നു ആ യുവതി പറഞ്ഞത്. മഗാലി തന്റെ അവകാശവാദവുമായി എത്തുന്നതിന് ഒരു മാസം മുൻപ് അർജന്റീനയിലെ ലാ പ്ലാറ്റ നഗരത്തിലെ സാന്റിയഗോ ലാറ എന്ന ഒരു യുവാവും മറഡോണ തന്റെ പിതാവാണെന്ന് ആരോപിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ നഗരത്തിലാണ് മറഡോണയുടെ പ്രശസ്തമായ ജിംനേഷ്യാ വൈ എസ്ഗ്രിമ സ്ഥിതി ചെയ്യുന്നത്.

ഈ കൗമാരക്കാരന്റെ മാതാവ് ഒരു ഹോട്ടലിൽ വെയ്ട്രസ് ആയിരുന്നു. അവർ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ അർബുദം ബാധിച്ച് മരിച്ചതോടെ, അവരുടെ കാമുകനായിരുന്നു ലാറയെ വളർത്തിയിരുന്നത്. മറഡോണയുമായുള്ള രൂപ സാദൃശ്യമാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവായി ഇയാൾ പറയുന്നത്. ഒരു ഡി എൻ എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്നും ഈ കൗമാരക്കാരൻ പറഞ്ഞു. രക്തപരിശോധനയിൽ പിതൃത്വം തെളിയിച്ചാൽ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീൽ മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയിൽ എത്തിയ സമയത്താണ് മറഡോണ അവിടെയുള്ള മൂന്ന് കുട്ടികൾക്ക് ജന്മം നൽകുന്നത്. 2000 ൽ ആയിരുന്നു ഇത്. പിന്നീട് ഫിഡൽ കാസ്ട്രോയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മറഡോണ ക്യുബയിൽ എത്തിയപ്പോൾ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു ഇറ്റാലിയൻ മോഡലുമായുള്ള അവിഹിതത്തിൽ ജനിച്ച മകൻ ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത് ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.

തന്റെ മുൻ ഭാര്യയിൽ മറഡോണയ്ക്ക് 32 ഉം 30 വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. കൂടാതെ മുൻ കാമുകിയായ വെറോണിക്ക ഒജേഡയിൽ ഏഴുവയസ്സുകാരനായ ഒരു മകനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP