Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മതിയാവോളം ഉപയോ​ഗിക്കുക, മടുക്കുമ്പോൾ മറ്റൊരാൾക്ക് വിൽക്കുക; വഴങ്ങിക്കൊടുത്തില്ലെങ്കിൽ ക്രൂര പീഡനവും; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ അകപ്പെട്ട് വർഷങ്ങളോളം പീഡനത്തിനിരയായ യസീദി യുവതിയുടെ അനുഭവക്കുറിപ്പുകൾ ഇങ്ങനെ

മതിയാവോളം ഉപയോ​ഗിക്കുക, മടുക്കുമ്പോൾ മറ്റൊരാൾക്ക് വിൽക്കുക; വഴങ്ങിക്കൊടുത്തില്ലെങ്കിൽ ക്രൂര പീഡനവും; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ അകപ്പെട്ട് വർഷങ്ങളോളം പീഡനത്തിനിരയായ യസീദി യുവതിയുടെ അനുഭവക്കുറിപ്പുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സിഞ്ചാർ: 2014 ഓഗസ്റ്റ് 3 ന് രാവിലെ 7 മണിക്ക് ലൈലയും ഭർത്താവ് മർവാൻ ഖലീലും നാലും 18 മാസവും പ്രായമുള്ള അവരുടെ രണ്ട് മക്കളും വീട് വിട്ടിറങ്ങി. പതിനായിരക്കണക്കിന് മറ്റ് യാസിദികളെപ്പോലെ, സിൻജാർ പർവതത്തിൽ അഭയം തേടാമെന്ന പ്രതീക്ഷയിലായിരുന്നു അവർ. പക്ഷേ അവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താനായില്ലെന്ന് മാത്രമല്ല നരക യാതനയുടെ പടുകുഴിയിലേക്ക് എറിയപ്പെടുകയായിരുന്നു ഈ യുവതി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സിൻജാർ നഗരത്തെയും പരിസര ഗ്രാമങ്ങളെയും വളഞ്ഞു. ലെയ്‌ലയുടെ കുടുംബത്തെ റോഡിൽ പിടികൂടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റ് ഡസൻ കണക്കിന് യസിദികളോടൊപ്പം കൊണ്ടുപോയി.

പിന്നീട് വർഷങ്ങളോളം ആ യുവതി അനുഭവിച്ച നരക യാതനകൾ ദിവസവും മണിക്കൂറും തെറ്റാതെ തന്റെ ഡയറിയിൽ എഴുതി സൂക്ഷിച്ചു. തന്റെ മരണ ശേഷമെങ്കിലും താനുംതന്നെപ്പോലുള്ള അനേകം യസീദി യുവതികളും അനുഭവിക്കേണ്ടി വന്ന നരക യാതനകൾ പുറംലോകം അറിയണമെന്ന ചിന്തയായിരുന്നു ലൈലക്ക്. ഭീകരരിൽ നിന്നും രക്ഷപെട്ടെത്തിയ 33കാരി തുറന്നുകാട്ടുന്ന ഡയറിയിൽ താനും മറ്റ് യസിദി സ്ത്രീകളും പെൺകുട്ടികളും അനുഭവിച്ച അനുഭവങ്ങളുടെ ഭയാനകമായ ചില വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭീകരർ പിടികൂടിയ ലൈലയെയും മക്കളെയും മറ്റുള്ളവരോടൊപ്പം മൊസൂളിന്റെ തെക്കുപടിഞ്ഞാറുള്ള ബാജ് ജില്ലയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പിന്നീട് താൽ അഫാറിലേക്ക് മാറ്റി. സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുത്തില്ലെന്ന് ലൈല പറയുന്നു. എട്ട് മാസത്തിനുശേഷം അവരെ സിറിയൻ നഗരമായ റാക്കയിലേക്ക് മാറ്റി. മൃഗങ്ങളോട് പെരുമാറും പോലെയായിരുന്നു അവർ തങ്ങളോടും പെരുമാറിയിരുന്നതെന്ന് ലൈല പറയുന്നു.ദിവസങ്ങളോളം ജയിലിലിട്ടു. പിന്നെ റഖയിലെ അൽനൂർ പരിസരത്തുള്ള ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. ഒരു ഐസിസ് ഭീകരന്റെ വീടായിരുന്നു അത്. ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിനാൽ കെട്ടിയിട്ട് ചാട്ടവാറ് കൊണ്ട് തല്ലി. അയാൾ മതിയാവോളം ബലാത്സംഗം ചെയ്തു. ആവശ്യം കഴിഞ്ഞപ്പോൾ മൊസൂളിൽ നിന്നുള്ള ഒരാൾക്ക് വിറ്റു.

അയാൾ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്ന് ലൈല പറയുന്നു. ഗർഭിണിയാപ്പോൾ അലസിപ്പിച്ചു. അയാളും തന്നെ വേറെയൊരാൾക്ക് വിറ്റെന്ന് യുവതി പറയുന്നു.'സ്പഗെറ്റി' എന്നായിരുന്നു അയാൾ തങ്ങളെ വിശേഷിപ്പിച്ചിരുന്നതെന്ന് ലൈല പറയുന്നു. ജീവിതകാലം മുഴുവൻ അടിമകളായി ജീവിക്കേണ്ടവരാണ് യസീദികൾ എന്നും മരണം അല്ലാതെ മറ്റൊന്നും തങ്ങൾ അർഹിക്കുന്നില്ല എന്നും നിരന്തരം അവർ പറഞ്ഞുകൊണ്ടിരുന്നു. 'എന്റെയും എല്ലാ യാസീദികളായ സ്ത്രീകളുടെയും കഷ്ടപ്പാടുകൾ എന്നിലൂടെ ലോകം മുഴുവൻ അറിയട്ടെ എന്ന് കരുതിയാണ് എന്റെ കഥ പറയുന്നത്. ഞങ്ങൾ അനുഭവിച്ച ദുരിതങ്ങൾ എല്ലാവരും അറിയണം.' ലൈ‌ല പറയുന്നു.

ഐസിസിന്റെ ക്രൂരതകൾക്ക് ഇരയായ ഒരുപാട് പേരിൽ ഒരുവളാണ് വടക്കൻ ഇറാഖിലെ സിഞ്ചാർ ജില്ലയിലെ ലൈല താലു എന്ന യസീദി യുവതി. അയൽവാസികളായ സുഹൃത്തുക്കളാണ് അവളുടെ വീട് ഐസിസിന് കാട്ടികൊടുത്തത്. താനും മക്കളും രക്ഷപ്പെട്ടതിനാൽ ലൈല സ്വയം “ഭാഗ്യവതികളിൽ” ഒരാളായി സ്വയം കണക്കാക്കുന്നു. “സൈറി എന്ന പെൺകുട്ടി ബലാത്സംഗത്തിന് ശേഷം ആത്മഹത്യ ചെയ്തു,” അവൾ പറയുന്നു. മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് അവൾ കൈത്തണ്ട മുറിച്ചു. പല യസീദി സ്ത്രീകളും അതുതന്നെ ചെയ്തു. ” തനിക്കും മറ്റ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒരു ദിവസം അധികാരികൾക്ക് തെളിവ് നൽകാനാകുമെന്ന് ലൈ‌ല പ്രതീക്ഷിക്കുന്നു. ഇപ്പോൾ, വടക്കൻ ഇറാഖിലെ ദോഹുക് ഗവർണറേറ്റിൽ, അവളുടെ ഒരു സഹോദരൻ നൽകിയ വാടക വീട്ടിൽ താമസിക്കുരകയാണ് ഈ യുവതി.

യസീദി പെൺകുട്ടികളെ ചന്തയിൽ വെച്ച് വിറ്റും, വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികൾ സമ്പാദിച്ചിരുന്നു. യസീദി സ്ത്രീകളെ പെൺകുട്ടികളെ പരസ്യമായി വിൽക്കുന്നുവെന്നതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങൾ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളുടെ അധീനമേഖലകളിൽവെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരർ വിറ്റിരുന്നത്. എന്നാൽ അഞ്ചു വർഷം മുമ്പ് ഇവർ വിൽപ്പന ഓൺലൈനിലേക്ക് മാറ്റി. മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.'കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ. ഉടൻ തന്നെ വിൽക്കപ്പെടും'.

സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP