Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ബഹിരാകാശത്ത് സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമം അപകടകരം; ബഹിരാകാശ യുദ്ധങ്ങൾ നീളുമ്പോൾ ആണവായുധങ്ങൾക്ക് പ്രാധാന്യമേറും; ഉൽക്കകൾ വരെ ആയുധങ്ങളായി മാറും; സൗരയൂഥം കീഴടക്കാൻ മനുഷ്യൻ ശ്രമിക്കുമ്പോൾ സംഭവിക്കുക മനുഷ്യകുലത്തിന്റെ ഉന്മൂലനാശം; ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കും എന്ന മുന്നറിയിപ്പുമായി ഒരു പ്രൊഫസർ

ബഹിരാകാശത്ത് സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമം അപകടകരം; ബഹിരാകാശ യുദ്ധങ്ങൾ നീളുമ്പോൾ ആണവായുധങ്ങൾക്ക് പ്രാധാന്യമേറും; ഉൽക്കകൾ വരെ ആയുധങ്ങളായി മാറും; സൗരയൂഥം കീഴടക്കാൻ മനുഷ്യൻ ശ്രമിക്കുമ്പോൾ സംഭവിക്കുക മനുഷ്യകുലത്തിന്റെ ഉന്മൂലനാശം; ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കും എന്ന മുന്നറിയിപ്പുമായി ഒരു പ്രൊഫസർ

മറുനാടൻ മലയാളി ബ്യൂറോ

ന്ന്, വികസിത രാജ്യങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് ബഹിരാകാശ ശാസ്ത്രം. ചൊവ്വാ ഗ്രഹത്തിലെ ചുഴലിക്കാറ്റ് മുതൽ, ഛിന്നഗ്രഹത്തിന്റെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്ക് വരെ മനുഷ്യന്റെ വിജ്ഞാനത്തെ എത്തിച്ച ഈ ശാഖയിൽ ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളും അഭൂതപൂർവ്വമായ നേട്ടം കൈവരിച്ചിട്ടുണ്ട്. മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ബഹിരാകാശയാനങ്ങൾക്കായുള്ള പരീക്ഷണങ്ങൾ നടക്കുകയുമാണ്. ഏറ്റവും ഒടുവിൽ, ഈ മേഖലയും സ്വകാര്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു.

ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മനുഷ്യന്റെ അറിവിനായുള്ള ഒടുങ്ങാത്ത ദാഹത്തിന്റെയും ഒക്ക് പ്രോജ്ജ്വലമായ ഉദാഹരണങ്ങളായി ഇതിനെ കണക്കാക്കാമെങ്കിലും ആത്യന്തികമായി ഈ ശാസ്ത്ര വളർച്ച കാരണമാകുന്നത് മനുഷ്യകുലത്തിന്റെ സർവ്വനാശത്തിലായിരിക്കും എന്നണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡാനിയൽ ഡ്യുഡ്നി പറയുന്നത്. തന്റെ പുതിയ പുസ്തകമായ 'ഡാർക്ക് സ്‌കൈസി' ലാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്.

പുതിയതായി ഉയർന്നു വരാവുന്ന ബഹിരാകാശ ആവാസ വ്യവസ്ഥകളും, ഭൂമിക്കുമപ്പുറമുള്ള ശക്തി പരീക്ഷണങ്ങളുമെല്ലാം ഭൂമിയിൽ ഏകാധിപത്യ പ്രവണത വളർത്തും എന്ന് അദ്ദേഹം പറയുന്നു. മനുഷ്യന്റെ ആവസ കേന്ദ്രം സൗരയൂഥത്തിൽ അങ്ങോളമിങ്ങോളമായി മാറുന്ന സാഹചര്യത്തിൽ ആണവായുധങ്ങൾക്ക് പ്രസക്തിയേറും. മാത്രമല്ല, ഉൽക്കകൾ പോലും, ശത്രു ഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ആയുധങ്ങളായി മാറും, അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഇത് തികച്ചും ഒരു ദോഷൈകദൃക്കിന്റെ കാഴ്‌ച്ചപ്പാട് മാത്രമാണെന്നാണ് മറ്റ് വിദഗ്ദർ പറയുന്നത്.

എന്നാൽ അതിനെയൊക്കെ ഖണ്ഡിച്ചുകൊണ്ടാണ് ഡാർക്ക് സ്‌കൈസിൽ അതിന്റെ രചയിതാവ് എത്തുന്നത്. ബഹിരാകാശ ശാസ്ത്രത്തിൽ താത്പര്യമുള്ളവരും മറ്റും വിശ്വസിക്കുന്നത്ര നല്ല കാര്യങ്ങളൊന്നും ഇതുവരെ അവിടെ നടന്നിട്ടില്ല എന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. ആണവായുധങ്ങൾക്ക് ശക്തിപകരുന്ന രീതികളിൽ കേന്ദ്രീകരിച്ചുമാത്രമാണ് ബഹിരാകാശ ഗവേഷണംപുരോഗമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ മേഖലയിൽ മനുഷ്യന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കിയാൽ അത് മനുഷ്യന്റെ അസ്തിത്വത്തിന് ഭീഷണിയാകും എന്നുമാത്രമല്ല, ഒഴിവാക്കാൻ ആകാത്ത സർവ്വനാശത്തിനും കാരണമാകും.

പല രാജ്യങ്ങളും ബഹിരാകാശത്ത് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ പുസ്തകം ഇറങ്ങുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അമേരിക്ക, 2019-ൽ തന്നെ അമേരിക്കൻ ബഹിരാകാശ സേനയുടെ രൂപീകരണം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഫ്രാൻസ്, കാനഡ, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളും ഇതിനെ തുടർന്ന് ബഹിരാകാശത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ എത്തി. ഇവരുടെ ഇതിനായുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. നിശ്ചിത മേഖലകളുടെ ഭരണം കൈയാളുകയും, അതിനായി ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളുടെ സ്വഭാവ രീതികൾ പഠനവിഷയമാക്കുന്ന ജിയോപൊളിറ്റിക്സ് എന്ന ശാസ്ത്ര ശാഖയിലൂന്നിയാണ് പ്രൊഫസർ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭൂമിയുടെ നന്മക്കായി ബഹിരാകശം ഉപയോഗിക്കുന്നതിനെ താൻ എതിർക്കുന്നില്ല എന്നാണ് ഡ്യുഡെനി പറയുന്നത്. ഇന്ന് അവിടെയുള്ള നിരവധി കൃത്രിമോപഗ്രഹങ്ങൾക്കും എതിരല്ല, എന്നാൽ, മനുഷ്യന്റെ ആവാസ വ്യവസ്ഥ ഭൂമിക്ക് പുറത്തേക്കുകൂടി വ്യാപിച്ചാൽ അതോടൊപ്പം രാഷ്ട്രീയ ശക്തിയും സൈനിക ശക്തിയും ഇവിടങ്ങളിലേക്ക് വ്യാപിക്കും. ഇത് കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കും. മനപ്പൂർവ്വമോ, അബദ്ധത്തിലോ ഒരു വലിയ ദുരന്തം സംഭവിക്കുകയും മനുഷ്യകുലം മുച്ചൂടും മുടിയുകയും ചെയ്യും. അദ്ദേഹം പറയുന്നു.

ബഹിരാകാശ യുദ്ധതന്ത്രങ്ങളിൽ വിദഗ്ദനായ ഡോ. ബ്ലെഢിൻ ബോവൻ ഈ നിരീക്ഷണങ്ങളോട് യോജിക്കുന്നില്ലെങ്കിലും, മനുഷ്യന്റെ ആവാസ വ്യവസ്ഥ ഭൂമിക്കും അപ്പുറത്തേക്ക് വ്യാപിച്ചാൽ ജനസംഖ്യാ നിയന്ത്രണത്തിന് കർശനമായ നടപടികൾ സ്വീകരിക്കേണ്ടി വരും എന്ന് പറയുന്നു. മാത്രമല്ല, വിഭവസ്രോതസ്സുകളിലും നിയന്ത്രണമുണ്ടായിരിക്കണം. ഇത്തരത്തിൽ , ഭൂമിക്ക് പുറത്തുള്ള ആവസവ്യവസ്ഥയിലെ ശക്തികേന്ദ്രങ്ങൾക്ക് എളുപ്പത്തിൽ ഏകാധിപത്യത്തിലേക്ക് പോകാൻ ഇടയാകാതെ സൂക്ഷിക്കണം.

ബഹിരാകാശത്തെ ഇടങ്ങൾക്കായി സൈനിക ശക്തിയും സാങ്കേതിക വിദ്യയുമുപയോഗിക്കുന്നതിനെ കുറിച്ചും ഡാർക്ക് സ്‌കൈസിൽ പറയുന്നുണ്ട്. ഇതിനായി പരിശീലനം സിദ്ധിച്ച പ്രത്യേക സേനാ വിഭാഗത്തിന് നാളെ ഒരുപക്ഷെ ഉൽക്കകളുടെ ഗതി നിയന്ത്രിക്കാൻ ആയെന്നു വരാം. ഇതുവഴി, ഉൽക്കാപാതത്തിലൂടെ ശത്രുക്കളുടെ ആവസകേന്ദ്രങ്ങൾ ഇല്ലാതെയാക്കാൻ കഴിയും.മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം വരുത്തിയും മറ്റും സർവ്വനാശം വിതയ്ക്കാനുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP