Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; കോവിഡിനെ പ്രതിരോധിച്ച് 2.02 കോടി വോട്ടർമാർ ഇന്ന് ബോളിങ് ബൂത്തിലേക്ക്; 71 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 1066 സ്ഥാനാർത്ഥികൾ

ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; കോവിഡിനെ പ്രതിരോധിച്ച് 2.02 കോടി വോട്ടർമാർ ഇന്ന് ബോളിങ് ബൂത്തിലേക്ക്; 71 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 1066 സ്ഥാനാർത്ഥികൾ

സ്വന്തം ലേഖകൻ

പട്‌ന: ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. 2.14 കോടി പേരാണ് കോവിഡ്് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് പോളിങ ബൂത്തിലെത്തുക. 71 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 1066 സ്ഥാനാർത്ഥികളാണ്. 31,371 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ഈ വലിയ തിരഞ്ഞെടുപ്പിൽ കൊറോണയ്‌ക്കെതിരെ പ്രതിരോധ ശക്തമായ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പോളിങ് ബൂത്തുകളും സാനിട്ടൈസ് ചെയ്തു കഴിഞ്ഞു. കോവിഡിനെ പ്രതിരോധിച്ചുള്ള സുഗമമായ വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്

കോവിഡ് മാനദണ്ഡങ്ഹൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ തെർമൽ സ്‌കാനർ ഉപയോഗിച്ചു പരിശോധനയുണ്ടാകും. പോളിങ് ഉദ്യോഗസ്ഥർക്ക് മാസ്‌കും മറ്റ് കോവിഡ് പ്രതിരോധ വസ്തുക്കളും ഉറപ്പാക്കും. വോട്ടു ചെയ്യാനെത്തുന്നവർക്കെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന കയ്യുറ നൽകും. ബൂത്തിനു പുറത്ത് കൈ കഴുകാൻ സോപ്പും വെള്ളവും സാനിട്ടൈസറും ലഭ്യമാക്കിയിട്ടുണ്ട്.

ഒന്നാംഘട്ടത്തിൽ 71 നിയമസഭാ മണ്ഡലങ്ങളിലായി 31,371 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിങ് കേന്ദ്രങ്ങളിലും അർധസൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്. വോട്ടിങ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിട്ടൈസ് ചെയ്യും. 2.14 കോടി പേരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുക. ഇതിൽ 1.12 കോടി പേർ പുരുഷന്മാരും 1.01 കോടി പേർ വനിതകളുമാണ്. തേഡ് ജെൻഡർ വിഭാഗത്തിലെ 599 പേരും വോട്ടർമാരായുണ്ട്. ചയ്ൻപുർ ആണ് ഏറ്റവും വലിയ മണ്ഡലം. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഹിസ്വ മണ്ഡലത്തിലും. ബാർബിഘയാണ് ഏറ്റവും കുറവ് വോട്ടർമാരുള്ള മണ്ഡലം.

മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു പോളിങ് ബൂത്തിൽ പരമാവധി 1600 പേരെയാണ് അനുവദിച്ചിരുന്നത്. എന്നാൽ കോവിഡ്പ്രതിരോധം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായി ഇത്തവണ അത് 1000ത്തിലേക്കു കുറച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പോളിങ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയായിരിക്കും പോളിങ്. എന്നാൽ നക്‌സൽ ബാധിത മണ്ഡലങ്ങളിൽ വ്യത്യാസമുണ്ട്. 71ൽ 35 മണ്ഡലങ്ങൾ നക്‌സൽ ബാധിത മേഖലകളിലാണ്. അതിൽ ചായ്ൻപുർ, നബിനഗർ, കുട്ടുംബ, റാഫിഗഞ്ച് മണ്ഡലങ്ങളിൽ പോളിങ് വൈകിട്ട് 3 വരെയായിരിക്കും. മറ്റ് അഞ്ച് നക്‌സൽ ബാധിത പ്രദേശങ്ങളിൽ വൈകിട്ട് അഞ്ചു വരെയും. 26 നക്‌സൽ ബാധിത മണ്ഡലങ്ങളിൽ വൈകിട്ട് നാലിന് പോളിങ് അവസാനിപ്പിക്കും.

1066 സ്ഥാനാർത്ഥികളിൽ 952 പേർ പുരുഷന്മാരും 114 പേർ വനിതകളുമാണ്. ഗയ ടൗൺ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ 27 പേർ. ഏറ്റവും കുറവ് കട്ടോരിയ മണ്ഡലത്തിലും 5 പേർ. മത്സരിക്കുന്നവരിൽ 406 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. ആദ്യഘട്ടത്തിലുള്ള 71 സീറ്റുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 35 സീറ്റുകളിൽ മത്സരിക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ ബിജെപി 29 സീറ്റുകളിലും. പ്രതിപക്ഷ പാർട്ടികളായ ആർജെഡി 42 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

അവസാന നിമിഷം എൻഡിഎ വിട്ട എൽജെപിയുടെ 41 സ്ഥാനാർത്ഥികൾ ആദ്യഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച എൽജെപിയുടെ ചിരാഗ് പാസ്വാൻ പക്ഷേ ജെഡിയുവിന്റെ 35 സ്ഥാനാർത്ഥികൾക്കെതിരെയും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ശ്രേയസി സിങ് (27) ജാമുയ് മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ശ്രേയസിക്ക് എതിരെ മത്സരിക്കുന്നത് ആർജെഡിയുടെ വിജയ് പ്രകാശ് യാദവാണ്. നിലവിലെ എംഎൽഎ കൂടിയായ വിജയ് പ്രകാശ് മുൻ കേന്ദ്രമന്ത്രി ജയപ്രകാശ് നാരായണൻ യാദവിന്റെ സഹോദരനാണ്. പാർട്ടി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തൻ കൂടിയായ വിജയ് പ്രകാശിന് മണ്ഡലം നിലനിർത്തുകയെന്നത് ജീവന്മരണപ്പോരാട്ടം കൂടിയാണ്.

ആറു മന്ത്രിമാരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത് ബിജെപിയുടെ പ്രേം കുമാർ, വിജയ് കുമാർ സിൻഹ, റാം നാരായൺ മണ്ഡൽ എന്നിവരും ജെഡിയുവിന്റെ കൃഷ്ണാനന്ദൻ പ്രസാദ് വർമ, ജയ്കുമാർ സിങ്, സന്തോഷ് കുമാർ നിരാല എന്നിവരും. സംവരണ മണ്ഡലമായ ഇമാംഗഞ്ചിൽ കനത്ത പോരാട്ടമാണു കാത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷനുമായ ജിതൻ റാം മാഞ്ചിയാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. എതിർവശത്ത് ആർജെഡിയുടെ ഉദയ് നാരായൺ ചൗധരിയും. ജെഡിയു വിട്ട് ഏതാനും വർഷം മുൻപാണ് ഉദയ് ആർജെഡിക്കൊപ്പം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP