Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ശത്രുവിന്റെ നീക്കങ്ങൾ അറിഞ്ഞ് അടിക്കാൻ അപ്പപ്പോൾ അമേരിക്കൻ ചാര ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ഇന്ത്യയിലെത്തും; ഇന്ത്യയും അമേരിക്കയും ഒപ്പിട്ടത് അതിനിർണായകമായ പ്രതിരോധ കരാർ: അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ഡൽഹിയിൽ എത്തി ഒപ്പിട്ട ബി.ഇ.സി.എ കരാർ ഇന്ത്യയ്ക്ക് ഉരുക്കു കവചമാകും

ശത്രുവിന്റെ നീക്കങ്ങൾ അറിഞ്ഞ് അടിക്കാൻ അപ്പപ്പോൾ അമേരിക്കൻ ചാര ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ഇന്ത്യയിലെത്തും; ഇന്ത്യയും അമേരിക്കയും ഒപ്പിട്ടത് അതിനിർണായകമായ പ്രതിരോധ കരാർ: അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ഡൽഹിയിൽ എത്തി ഒപ്പിട്ട ബി.ഇ.സി.എ കരാർ ഇന്ത്യയ്ക്ക് ഉരുക്കു കവചമാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശത്രുവിന്റെ നീക്കങ്ങൾ അറിഞ്ഞ് അടിക്കാൻ അപ്പപ്പോൾ അമേരിക്കൻ ചാര ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇതോടെ ശത്രു നീക്കങ്ങൾ അറിയാനും അതിനനുസരിച്ചുള്ള തന്ത്രങ്ങൾ മെനഞ്ഞ് തിരിച്ചടിക്കാനും ഇന്ത്യയ്ക്ക് കഴിയും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒരു കരാറിനാണ് ഇന്നലെ അമേരിക്കയും ഇന്ത്യയും തമ്മിൽ ധാരണയായത്. അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ഈ കരാർ ഇന്ത്യയ്ക്ക് വളരെ ഗുണകരമാകും.

ശത്രുനീക്കങ്ങൾ അറിയാനും തന്ത്രങ്ങൾ മെനയാനും ഇന്ത്യയ്ക്കു നിർണായക പിന്തുണയുമായി യുഎസ് എത്തിയതോടെ സൈനിക ഉപഗ്രഹങ്ങളിൽനിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കൽ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കും. ഇന്ത്യയിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവർ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി ജയശങ്കർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിടാൻ ധാരണയായതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോഓപ്പറേഷൻ അഗ്രിമെന്റ്), രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്. സൈനിക ലോജിസ്റ്റിക്‌സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം കരാറായിട്ടുണ്ട്. ഈ സന്ദർശനത്തിൽ ബിഇസിഎ ഒപ്പിടുന്നതിൽ സംതൃപ്തിയുണ്ടെന്നു സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

അമേരിക്കൻ ഉപഗ്രഹങ്ങളിലെ വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുക വഴി ഏറ്റവും വലിയ തിരിച്ചടിയാവുക ചൈനയ്ക്കും പാക്കിസ്ഥാനും ആവും. ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞ് കയറുന്ന ചൈനീസ് സൈന്യത്തെ തക്ക സമയത്ത് കണ്ട് പിടിച്ച് തിരിച്ചടിക്കാനും അതിർത്തിയിൽ ഭീകരാക്രമണം നടത്തുന്ന പാക് തീവ്രവാദികളെ കണ്ടെത്താനും ജമ്മുകശ്മീരിലെ അശാന്തിക്ക് കാരണമാകുന്ന ഇത്തരം ഭീകരാക്രമണങ്ങൾ ചെറുക്കാനുമെല്ലാം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ കരാർ ഇന്ത്യയ്ക്ക് വളരെ ഏറെ ഗുണം ചെയ്യും.

അതേസമയം 1992ൽ ആരംഭിച്ച മലബാർ നാവിക അഭ്യാസത്തിൽ ഇത്തവണ ഓസ്‌ട്രേലിയ പങ്കെടുക്കുന്നതിനെ യുഎസ് സ്വാഗതം ചെയ്തു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നാവികസേന പങ്കെടുക്കുന്ന അഭ്യാസം അടുത്ത മാസമാണ്. ചൈനയുടെ വിമർശനം മറികടന്നാണു പരിശീലനത്തിന് ഓസ്‌ട്രേലിയ എത്തുന്നത്. ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ന്യൂഡൽഹിയുമായി വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കഴിഞ്ഞയാഴ്ച യുഎസ് വ്യക്തമാക്കിയിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണു പ്രതിരോധ ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിൽ എത്തിയിട്ടുള്ളതെന്നതു ശ്രദ്ധേയം. ചൊവ്വാഴ്ച ആരംഭിക്കുന്ന ചർച്ചകളിൽ പ്രാദേശിക സുരക്ഷാ സഹകരണം, സൈനിക ഇടപെടൽ, പ്രതിരോധ വ്യാപാരം എന്നീ വിഷയങ്ങൾ ഉൾപ്പെടും. 2 + 2 എന്ന പേരിൽ അറിയപ്പെടുന്ന, പ്രതിരോധ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന മൂന്നാമത്തെ ചർച്ചയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP