Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ചെക്ക് റിപ്പബ്ലിക്കിൽ ആശുപത്രി കിടക്കൾ ഇല്ല; ജർമ്മനിയിൽ ദിവസം 11,000 രോഗികൾ; സ്പെയിനും ഫ്രാൻസും കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; കോവിഡ് പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ബെൽജിയം പ്രധാനമന്ത്രി ഗുരുതരാവസ്ഥയിൽ; കോവിഡ് രണ്ടാം വരവിൽ യൂറോപ്പിൽ പ്രതിസന്ധി

ചെക്ക് റിപ്പബ്ലിക്കിൽ ആശുപത്രി കിടക്കൾ ഇല്ല; ജർമ്മനിയിൽ ദിവസം 11,000 രോഗികൾ; സ്പെയിനും ഫ്രാൻസും കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; കോവിഡ് പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ബെൽജിയം പ്രധാനമന്ത്രി ഗുരുതരാവസ്ഥയിൽ; കോവിഡ് രണ്ടാം വരവിൽ യൂറോപ്പിൽ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ ആദ്യവരവിൽ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ചെക്ക് റിപ്പബ്ലിക്ക് പക്ഷെ രണ്ടാം വരവിൽ യൂറിപ്പിലെ ഹോട്ട്സ്പോട്ട് ആയി മാറിയിരിക്കുകയാണ്. ആശുപത്രികളിൽ കോവിഡ് രോഗികൾ കൂട്ടമായി എത്താൻ ആരംഭിച്ചതോടെ ആരോഗ്യ സംരക്ഷണ സംവിധാനം ആകെ താളംതെറ്റുകയാണ്. പലയിടങ്ങളിലും ആശുപത്രിക്കിടക്കൾ ലഭ്യമല്ലാത്ത അവസ്ഥയാണ് ഇന്ന്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതും ചികിത്സയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ഇന്നലെ മാത്രം 14,968 പുതിയ കേസുകളാണ് ചെക്ക് റിപ്പബ്ലിക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ നവംബർ 11 ഓടെആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പൂർണ്ണമായും താറുമാറാകും എന്ന് പ്രധാനമന്ത്രി ആൻഡ്രേജ് ബാബിസ് മുന്നറിയിപ്പ് നൽകി. പുതിയ യാത്രാ നിയന്ത്രണങ്ങൾ അടക്കമുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ നിലവിൽ വരാൻ പോകുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. കടകൾ അടച്ചിടുക, കാറിനുള്ളിൽ പോലും മാസ്‌ക് ധരിക്കുക തുടങ്ങിയവയൊക്കെ നിയന്ത്രണങ്ങളിൽ ഉൾപ്പെടും.

അതുപോലെ, ഒന്നാം വരവിൽ, കോവിഡ് പ്രതിസന്ധി ഭംഗിയായി കൈകാര്യം ചെയ്തതിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രാജ്യങ്ങളിൽ ഒന്നായ ജർമ്മനി പക്ഷെ ഇത്തവണ കിതയ്ക്കുകയാണ്.ജർമ്മനിയുടെ നേരത്തേ ഉണ്ടായിരുന്ന റെക്കോർഡായ, പ്രതിദിനം 7,830 പുതിയ രോഗികൾ എന്നത് തകർത്തുകൊണ്ട് ഇന്നലെ 11,287 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മാത്രമല്ല, ഒന്നാം വരവിന്റെ കാലത്ത് നടന്നതുപോലെ ഭ്രാന്തമായ ഷോപ്പിങ് നടക്കുകയാണിവിടെ. ടോയ്ലറ്റ് പേപ്പറുകൾക്കും ഡിസിൻഫെക്ടന്റുകൾക്കും പലയിടങ്ങളിലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഇതിനു പുറമെ ബർലിനിലെ പ്രശസ്തമായ, ഏറെ ജനങ്ങളെ ആകർഷിക്കുന്ന ക്രിസ്ത്മസ് മാർക്കറ്റ് റദ്ദാക്കുവാനും ഇന്നലെ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ജർമ്മൻആരോഗ്യ വകുപ്പ് മന്ത്രി ജെൻസ് സ്പാൻ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് രാജ്യത്തിന് വലിയൊരു അടിയായിരിക്കുകയാണ്.

സ്പെയിനിലും രോഗവ്യാപനം നിയന്ത്രണാതീതമായതോടെ ഗ്രനേഡ ഉൾപ്പടെ 30 മുൻസിപാലിറ്റികളിൽ കർഫ്യു പ്രഖ്യാപിച്ചു. പശ്ചിമ യൂറോപ്പിൽ ഒരു ദശലക്ഷം രോഗികൾ എന്ന നാഴികക്കല്ല് താണ്ടുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് സ്പെയിൻ. റോമിൽ നാളെ മുതൽ കർഫ്യൂ നിലവിൽ വരും.

ബൽജിയത്തിൽ, അടുത്തകാലം വരെ പ്രധാന മന്ത്രിയായിരുന്ന, നിലവിലെ വിദേശകാര്യമന്ത്രി സോഫീ വില്മെസിനും കോവിഡ് സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഇവർ ഇന്റൻസീവ് കെയറിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP