Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

ഹോങ്കോംഗുകർക്ക് ജനുവരി മുതൽ യു കെയിലേക്ക് വിസ; ആദ്യ വർഷം തന്നെ 5 ലക്ഷം പേരെത്തിയേക്കും; കുറഞ്ഞത് ഒരു ദശലക്ഷം ആളുകൾ ബ്രിട്ടീഷ് പൗരത്വം ഏറ്റുവാങ്ങും; ചൈനയോട് പ്രതിഷേധിച്ച് ഹോങ്കോംഗുകാർ മാതൃരാജ്യം ഉപേക്ഷിക്കുമോ ?

ഹോങ്കോംഗുകർക്ക് ജനുവരി മുതൽ യു കെയിലേക്ക് വിസ; ആദ്യ വർഷം തന്നെ 5 ലക്ഷം പേരെത്തിയേക്കും; കുറഞ്ഞത് ഒരു ദശലക്ഷം ആളുകൾ ബ്രിട്ടീഷ് പൗരത്വം ഏറ്റുവാങ്ങും; ചൈനയോട് പ്രതിഷേധിച്ച് ഹോങ്കോംഗുകാർ മാതൃരാജ്യം ഉപേക്ഷിക്കുമോ ?

സ്വന്തം ലേഖകൻ

ബ്രിട്ടനുമായി ഉണ്ടാക്കിയ അന്താരാഷ്ട്ര കരാറിനെ ബഹുമാനിക്കാതെ, പുതിയ കിരാതനിയമവുമായി ഹോങ്കോംഗിനെ വരിഞ്ഞുമുറുക്കാൻ ചൈന പുറപ്പെട്ടപ്പോഴേ ബോറിസ് ജോൺസൺ വാഗ്ദാനം നൽകിയതാണ്, ബ്രിട്ടീഷ് ഓവർസീസ് പാസ്സ്പോർട്ടുള്ള ഹോങ്കോംഗ് സ്വദേശികൾക്ക് ബ്രിട്ടീഷ് പൗരത്വം. ഇത് യാഥാർത്ഥ്യമാകുവാൻ പോവുകയാണ്. വരുന്ന ജനുവരി മുതൽ ബ്രിട്ടനിലേക്ക് വരാൻ തയ്യാറാകുന്ന ഹോങ്കോംഗുകാർക്ക് വിസ നൽകി തുടങ്ങും. ചുരുങ്ങിയത് 5 ലക്ഷം പേരെങ്കിലും ആദ്യവർഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പത്ത് ലക്ഷം ഹോങ്കോംഗുകാർ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്.

ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പൗരന്മാർക്കും ഹോങ്കോംഗിൽ താമസിക്കുന്ന അവരുടെ ബന്ധുക്കൾക്കും ബ്രിട്ടനിൽ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നൽകുന്ന വിസയ്ക്കായി അപേക്ഷ സമർപ്പിക്കുവാനുള്ള നടപടികൾ ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഏകദേശം 30 ലക്ഷം പേർക്ക് ബി എൻ ഒ സ്റ്റാറ്റസ് ലഭിക്കാനുള്ള യോഗ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്നര ലക്ഷത്തിലധികം ബി എൻ ഒ പാസ്സ്പോർട്ടുകൾ നിലവിലുണ്ട്. ജനുവരി മുതൽ ബി എൻ ഒ സ്റ്റാറ്റസ് ഉള്ളവർക്കും അവരുടെ തൊട്ടടുത്ത ബന്ധുക്കൾക്കും ബ്രിട്ടനിൽ 30 മാസമോ, 5 വർഷമോ താമസിച്ച് ജോലി എടുക്കാൻ അനുമതിയുള്ള വിസയ്ക്കായി അപേക്ഷിക്കാം.

രാജ്യത്തെ അഞ്ചു വർഷത്തോളം തുടരുകയാണെങ്കിൽ അവർക്ക് പിന്നീട് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാം. അങ്ങനെ അപേക്ഷിക്കുന്നതിനായി ജോലിയോ, സാധുതയുള്ള ഒരു പാസ്പോർട്ടോ ആവശ്യമില്ല. കാലാവധി തീർന്ന പാസ്സ്പോർട്ടും അവർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. മതിയായ രേഖകൾ ഇല്ലാത്തവരുടെ കാര്യം പരിഗണിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും.

എന്നാൽ ഈ കണക്കുകൾ അതിശയോക്തി നിറഞ്ഞതാണെന്നാണ് സർക്കാർ തന്നെ വിലയിരുത്തുന്നത്. യഥാർത്ഥത്തിൽ എത്രപേർ ഈ വാഗ്ദാനം സ്വീകരിച്ച് യു കെയിൽ എത്തുമെന്ന കാര്യം ഉറപ്പില്ല. പ്രധാനമായും കോവിഡ് പ്രതിസന്ധി നൽകുന്ന അനിശ്ചിതാവസ്ഥ, ധാരാളം പേരെ മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതിൽ നിന്നും വിലക്കിയേക്കാം. ചില കണക്കുകളിൽ അടുത്ത അഞ്ച് വർഷം കൊണ്ട് 2.5 ലക്ഷത്തിനും 3.32 ലക്ഷത്തിനും ഇടയിൽ ആളുകൾ ഹോങ്കോംഗിൽ നിന്നും ഇത്തരത്തിൽ ബ്രിട്ടനിലെത്തും എന്നു പറയുമ്പോൾ, മറ്റു ചിലതിൽ കാണിക്കുന്നത് പരമാവധി 9,000 പേർ വരെ മാത്രമേ വരികയുള്ളു എന്നാണ്.

നേരത്തേ, പല രാജ്യങ്ങളുടെയും പ്രതിഷേധത്തെ അവഗണിച്ച്, ഹോങ്കോംഗിൽ ചൈന പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ ഹോങ്കോംഗുമായി ഉണ്ടായിരുന്ന പല കരാറുകളും ബ്രിട്ടൻ റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർന്നാണ് ബി എൻ ഒ സ്റ്റാറ്റസ് ഉള്ളവർക്ക് ബ്രിട്ടനിലേക്ക് കുടിയേറാൻ സൗകര്യമൊരുക്കുന്ന വിധത്തിൽ വിസ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ബ്രിട്ടനിലെത്തുന്നത് മുതല്ക്ക് തന്നെ ഇവർക്ക് സ്‌കൂളുകളിൽ പോകാനും അതുപോലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കാനും അനുവാദം ഉണ്ടെങ്കിലും ആദ്യം ബെനെഫിറ്റുകൾ ലഭിക്കുകയില്ല.

ആദ്യത്തെ ആറു മാസക്കാലം, ബ്രിട്ടനിൽ ജീവിക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടെന്ന് തെളിയിക്കേണ്ടത് ഇത്തരത്തില്കുടിയേറുന്നവരുടെ ബാദ്ധ്യതയാണ്. ക്ഷയരോഗത്തിനുള്ള പരിശോധന നടത്തുകയും അതുപോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് തെളീയിക്കുകയും വേണം. ഒരു വ്യക്തിയുടെ ക്രിമിനൽ ചരിത്രവും കണക്കിലെടുക്കും. എന്നാൽ, ഈയിടെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരുടെ കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. വിസ ചാർജ്ജും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്ജും അപേക്ഷകർ നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP