Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് ശകാരിച്ചു; മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ 28കാരൻ തീ കൊളുത്തി മരിച്ചു: ദേഹമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത് വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിൽ; പെരുവയെ ഞെട്ടിച്ച് ലിഖിൽ ജോസഫിന്റെ മരണം

രാത്രി വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് ശകാരിച്ചു; മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ 28കാരൻ തീ കൊളുത്തി മരിച്ചു: ദേഹമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത് വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിൽ; പെരുവയെ ഞെട്ടിച്ച് ലിഖിൽ ജോസഫിന്റെ മരണം

മറുനാടൻ മലയാളി ബ്യൂറോ

പെരുവ: രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചിരുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതോടെ വീടുവിട്ടിറങ്ങിയ യുവാവ് തീകൊളുത്തി മരിച്ചു. പെരുവ ആറാക്കൽ ജോസഫ് ലൈസാ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ലിഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ പുലർച്ചെ രണ്ടോടെ വീടിന്റെ മുകൾനിലയിലെ മുറിയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിഖിൽ. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയിൽ നിന്നു ഫോൺ പിടിച്ചുവാങ്ങുകയും വഴക്കിട്ട ശേഷം ഉറങ്ങാൻ പറയുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാരോടു വഴക്കിട്ട് ലിഖിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ഏറെ നേരം കഴിഞ്ഞിട്ടും മകൻ തിരികെ എത്താതായതോടെ വീട്ടുകാർ വിവരം വെള്ളൂർ പൊലീസിൽ അറിയിച്ചു. രാവിലെ അഞ്ചോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ലിഖിലിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

എറണാകുളത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് അഞ്ചിന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: ജിഞ്ചു ജോസഫ്, ലിനു ജോസഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP