Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഫിറ്റ്നെസ്സ് പ്രേമികളുടെ ദൈവമായി വാണ ഉരുക്കുമനുഷ്യൻ; ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കില്ലെന്ന് വിശ്വസിച്ച് മാസ്‌ക് വയ്ക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ജീവിച്ചു; കോവിഡ് വെറും തട്ടിപ്പെന്ന പ്രചാരണത്തിന് ചുക്കാൻ പിടിച്ചു; 33-ാം വയസ്സിൽ കോവിഡിനു കീഴടങ്ങി മരിച്ച മസിൽ മാൻ ലോകത്തിന്റെ വേദനയാകുമ്പോൾ

ഫിറ്റ്നെസ്സ് പ്രേമികളുടെ ദൈവമായി വാണ ഉരുക്കുമനുഷ്യൻ; ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കില്ലെന്ന് വിശ്വസിച്ച് മാസ്‌ക് വയ്ക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ജീവിച്ചു; കോവിഡ് വെറും തട്ടിപ്പെന്ന പ്രചാരണത്തിന് ചുക്കാൻ പിടിച്ചു; 33-ാം വയസ്സിൽ കോവിഡിനു കീഴടങ്ങി മരിച്ച മസിൽ മാൻ ലോകത്തിന്റെ വേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജ്ഞതയിൽ നിന്നും ഒരുപാട് വ്യാജ സിദ്ധാന്തങ്ങൾ കോവിഡിനെ കുറിച്ച് ഉദയം ചെയ്തിട്ടുണ്ട്. അവയിൽ പലതും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുമുണ്ട്. ആരോഗ്യരംഗത്തെ യോഗ്യതയുള്ള ശാസ്ത്രജ്ഞന്മാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയുമൊക്കെ വാക്കുകളെ തൃണവത്ഗണിച്ച് ഇത്തരം വ്യാജസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാനും അവയ്ക്ക് പുറകേ പോകാനും ഒരുപറ്റം ആളുകളും ഉണ്ട്. ഇത്തരക്കാർക്കൊരു മുന്നറിയിപ്പാണ് ഉക്രെയിനിലെ ആരോഗ്യ ദൃഢഗാത്രനായ ഈ യുവാവിന്റെ കഥ.

ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാർക്കിടയിൽ ഒരു ആരാധനാപാത്രമായിരുന്നു ഉക്രെയിനിലെ ഡിമിത്രി സ്റ്റസ്‌ക്ക് എന്ന 33 കാരൻ. ടർക്കിയിലേക്കുള്ള ഒരു യാത്രയിലാണ് ഇയാൾക്ക് കോവിഡ് ബാധയുണ്ടായത്. എന്നാൽ, കോവിഡ് എന്നത് കേവലമൊരു വ്യാജ വാദമാണെന്നും, അനാവശ്യമായ ഭീതി ജനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നൊക്കെ വിശ്വസിച്ചിരുന്ന ഇയാൾ അത് കാര്യമായി എടുത്തില്ല.

ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ പെട്ടെന്ന് രോഗബാധ മൂർഛിച്ചതിനാൽ പെട്ടെന്നു തന്നെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു ചികിത്സയ്ക്കും ഇയാളെ രക്ഷിക്കാനായില്ല. ഡിമിത്രിയെ ബാധിച്ച കൊറോണ ഇയാളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ വിപരീതമായി ബാധിച്ചു എന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. ഇയാളുടെ പത്തുലക്ഷത്തോളം വരുന്ന സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകർക്ക് തികച്ചും ആരോഗ്യവാനായി കാണപ്പെട്ടിരുന്ന ഇയാളിൽ കൊറോണ അദൃശ്യമായി പ്രവർത്തിക്കുകയായിരുന്നു.

അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കും വിധമായിരുന്നു, കോവിഡ് ബാധ സ്ഥിരീകരിച്ചതിനു ശേഷം അയാൾ ഇട്ട പോസ്റ്റ്. തനിക്ക് രോഗ ബാധയുണ്ടാകുന്നതുവരെ കോവിഡ് എന്നത് ഒരു വ്യാജ ഭീഷണിമാത്രമായാണ് താൻ കരുതിയിരുന്നത് എന്ന് പറഞ്ഞ അയാൾ തന്റെ ആരാധകരോട് കൂടുതൽ കരുതലോടെ ഇരിക്കാനും അവശ്യപ്പെട്ടു. ടർക്കിയിൽ വച്ച് കഴുത്തിൽ വീക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു എന്നും പിന്നീട് ഉക്രെയിനിൽ തിരിച്ചെത്തിയതിനു ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ഉയാൾ പറയുന്നു.

നിരവധിപേർ തന്നോടൊപ്പം ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് പറഞ്ഞ ഇയാൾ തനിക്ക് ശ്വസനസഹായിയുടെ ആവശ്യം വന്നു എന്നും പറഞ്ഞിരുന്നു. എട്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ഡിമിത്രിക്ക് വീണ്ടും രോഗം വർദ്ധിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ തകരാറുകളാണ് മരണകാരണം എന്ന് ഇയാളുടെ മുൻഭാര്യ സോഫിയ വെളിപ്പെടുത്തി. ആദ്യം വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്തിയിരുന്നെങ്കിലും പിന്നീട് അതും അസാദ്ധ്യമാവുകയായിരുന്നു.

ഒമ്പത് മാസം പ്രായമുള്ള ഒലിവിയ ഉൾപ്പടെ മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. സമൂഹ മാധ്യമത്തിൽ നിരവധി ആരാധകരുള്ള സോഫിയ, ആറുമാസം മുൻപാണ് ഇയാളുമായുള്ള ബന്ധം വിച്ഛേദിച്ചത്. സ്ഥിരമായി വിശ്വാസ വഞ്ചന കാണിച്ചതുകൊണ്ടാണ് തനിക്ക് ഡിമിത്രിയെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് അന്ന് അവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP