മതരഹിത ജീവിതം തിരഞ്ഞെടുത്തപ്പോഴും എല്ലാ മതങ്ങളെയും ബഹുമാനിച്ചു; പ്രണയിച്ച് വിവാഹം കഴിച്ചും സർക്കാർ ആശുപത്രിയിൽ പ്രസവിച്ചും ആദർശ ജീവിതം; ന്യൂസിലാന്റിൽ ജസീന്ത ആർഡെന്റെ നേതൃത്വത്തിൽ ഇടതുപക്ഷം നേടിയത് തകർപ്പൻ വിജയം; 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച് വലതുപക്ഷ ദേശീയ പാർട്ടി; മതമൗലിക വാദത്തെ മാനവികത കൊണ്ട് എതിർത്ത് തോൽപ്പിച്ച യുവതിയുടെ കഥ ഇങ്ങനെ..

മറുനാടൻ ഡെസ്ക്
വെല്ലിംങ്ടൻ: നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.. ന്യൂസിലാന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തിന് ശേഷം ജസീന്ദ ആർഡെൻ ജനങ്ങളോട് പ്രഖ്യാപിച്ചു. കൊറോണ വൈറസിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടം കൂടുതൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മൂന്ന് വർഷം കൂടി അധികാരത്തിൽ തുടരും.
90 ശതമാനത്തിലധികം ബാലറ്റുകൾ എണ്ണിയപ്പോൾ, ജസീന്തയുടെ ഇടതുപക്ഷ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ നേടി. 120 സീറ്റുകളുള്ള പാർലമെന്റിൽ 64 സീറ്റുകൾ നേടാൻ ഇത് മതിയാകും. 1996 ന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം വോട്ടുകൾ സമാഹരിക്കുന്നത്. മധ്യ- വലതുപക്ഷ ദേശീയ പാർട്ടിക്ക് 27 ശതമാനം വോട്ടും 35 സീറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനമാണ് പ്രതിപക്ഷം കാഴ്ച്ചവെച്ചത്.
ഓക്ക്ലാൻഡ് ടൗൺഹാളിൽ നടന്ന വിജയ പ്രസംഗത്തിൽ, ആർഡെർൻ പറഞ്ഞു: “ഇന്ന് രാത്രിയിലെ ഫലം വളരെ വ്യക്തമാണ്. അടുത്ത മൂന്ന് വർഷത്തേക്ക് ലേബർ പാർട്ടി സർക്കാരിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഞങ്ങൾ കൂടുതൽ മുന്നോട്ട് പോകും. ദാരിദ്ര്യവും അസമത്വവും ഏറ്റെടുക്കാനുള്ള നമ്മുടെ അവസരമാണിത്. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ' ലേബർ അംഗങ്ങൾ നിറഞ്ഞ മുറിയിൽ അവർ ആഹ്ലാദം മറച്ചുവെച്ചില്ല. 'ന്യൂസിലാന്റ് ലേബർ പാർട്ടിയുടെ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ജനപിന്തുണയാണിത്. 'നിങ്ങളുടെ പിന്തുണ ഞങ്ങൾ നിസ്സാരമായി കാണില്ല. എല്ലാ ന്യൂസീലാൻഡറിനെയും ഭരിക്കുന്ന ഒരു പാർട്ടിയായിരിക്കും ഞങ്ങൾ എന്ന് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. ' ജസീന്തയുടെ ജീവിത പങ്കാളി ക്ലാർക്ക് ഗെയ്ഫോർഡ് പ്രധാനമന്ത്രിയെ വേദിയിൽ ചുംബിച്ചു പറഞ്ഞു: 'ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.'ഗ്രീൻ പാർട്ടിയുമായി സഖ്യത്തിൽ തുടരുമോ അതോ ഒറ്റയ്ക്ക് ഭരിക്കുമോ എന്ന് പറയാൻ ആർഡെർൻ വിസമ്മതിച്ചു: 'എല്ലാ ഫലങ്ങളും വരുന്നതുവരെ ഞാൻ കാത്തിരിക്കും.'
അതേസമയം, പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിൻസ് തോൽവി സമ്മതിച്ചു: 'ഇത് കഠിനമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.' താൻ ആർഡെർനെ ഫോണിൽ വിളിക്കുകയും ലേബർ പാർട്ടിയുടെ വിജയത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ന് രാത്രി നമുക്കെല്ലാവർക്കും വളരെ ദുഷ്കരമായ ഒരു രാത്രിയാണെങ്കിലും, മൂന്നുവർഷങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കും. എല്ലാവരോടും ഞാൻ പറയുന്നു, ഞങ്ങൾ തിരിച്ചെത്തും, ' കോളിൻസ് പറഞ്ഞു.
രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയക്കാരിയായി
ഹാമിൽട്ടണിൽ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ റോസ് ആർഡേന്റെയും സ്കൂളിലെ പാചകക്കാരിയായ ലോറൽ ആർഡേന്റെയും മകളായി ജനിച്ച ജസീന്ത പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി. പൊളിറ്റിക്സ് ആൻഡ് പബ്ലിക് റിലേഷൻസിൽ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദമാണ് അവർ പഠിച്ചത്. ലേബർ പാർട്ടി നേതാവായിരുന്ന അമ്മായി മാരീ ആർഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബർ പാർട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവർ വളർന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകർഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആർഡേന്റെ സവിശേഷത.
ലോക യുവജന സംഘടനയുടെ തലപ്പത്ത്
2008ൽ ഇൻറർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയർന്നത്. ഈ സമയത്ത് ജോർദാൻ, ഇസ്രയേൽ അൽജീരിയ, ചൈന എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. 2008ൽത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവർ ന്യൂസിലാൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ന്യൂസിലാൻഡ് പ്രതിപക്ഷനേതാവായും അവർ പ്രവർത്തിച്ചു. 2017 ഒക്ടോബറിലാണ് ന്യൂസിലാൻഡിന്റെ നാൽപ്പതാമത് പ്രധാനമന്ത്രിയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.
കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആർഡേൻ പ്രധാനമന്ത്രിയായി പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഇടപെടലാണ് ഈ 40കാരി നടത്തുന്നത്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതരത്തിൽ ആരോഗ്യസംവിധാനം ഉടച്ചുവാർത്തു. എല്ലാവർക്കും വീട് എന്ന പദ്ധതി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവർക്കും വേതനവർധനവ് നടപ്പാക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചിട്ടുണ്ട്. 150 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആർഡേൻ.
മതത്തിന്റെ തണലില്ലാതെ വളർന്ന വനിത
ജസീന്ത ആർഡൻ 2005ൽ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവർ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നേതാവ്
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ഓക്ലൻഡിലെ രാധ കൃഷ്ണ ക്ഷേത്രം സന്ദർശിച്ചതും വലിയ വാർത്ത ആയിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി തന്റെ കാറിൽ നിന്നിറങ്ങി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വീഡിയോ വൈറലായിരുന്നു. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് പാദരക്ഷകൾ നീക്കം ചെയ്യുന്നു. ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. അർഡെൻ ക്ഷേത്രത്തിൽ പ്രവേശിച്ചയുടൻ പണ്ഡിറ്റ് സംസ്കൃത മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങുന്നു. പുരോഹിതൻ ആചാരങ്ങൾ തുടരുമ്പോൾ പ്രധാനമന്ത്രി കൈകൂപ്പി നിൽക്കുന്നു. കൂടാതെ ചോലാ-പുരിയും കഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഇരകൾക്കൊപ്പം കരഞ്ഞും ശത്രുവിനെ വേട്ടയാടിയും ശക്തയായി
2019 മാർച്ചിൽ രാജ്യത്തെ രണ്ട് മുസ്ലിം പള്ളികളിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നുള്ള ജസീന്തയുടെ ഇടപെടലും ലോകശ്രദ്ധ നേടിയിരുന്നു. മുസ്ലിംവിരുദ്ധ വലത് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നിൽ. വെടിവയ്പ്പിൽ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. സമൂഹത്തിൽ മതസ്പർധയുടെ വിള്ളലുകൾ വീഴാതെ, അവർ എല്ലാ മനുഷ്യരെയും ഒന്നിച്ചു നിർത്തി. വെടിവെപ്പിനെ തുടർന്ന് പർദ ധരിച്ച് കൊണ്ട് ഇരകളുടെ ബന്ധുക്കൾക്കിടയിലേക്കു പറന്നെത്തിയ ജസീന്ത, അവരെ ചേർത്തുപിടിച്ച് വിതുമ്പി. പാർലമെന്റിൽ അസലാമു അലൈക്കും എന്ന അഭിസംബോധനയോടെ പ്രസംഗം തുടങ്ങിയ, ജസീന്ത ലോകത്തിനു അന്ന് പകർന്നു കൊടുത്തത് ആർദ്രതയുടെയും സഹാനുഭൂതിയുടെയും പുതിയ പാഠങ്ങൾ ആയിരുന്നു.
അസലാമു അലൈക്കും എന്ന ആശംസാവചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലൻഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നൽകുമെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു.
പ്രണയ വിവാഹം
ടി.വി അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ ഭർത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോർഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചു. ഒരർത്ഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗേഫോർഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡിൽസ് എന്ന പൂച്ചയും ന്യൂസിലാൻഡിൽ ഒരു സെലിബ്രിറ്റിയെപോലെയായിരുന്നു. ഈ പൂച്ചയുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് വരെ ഉണ്ടായിരുന്നു. എന്നാൽ 2017 നവംബറിൽ ഓക്ക്ലൻഡിൽവെച്ച് ഒരു കാറിടിച്ച് പാഡിൽ ചത്തുപോയി. പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ഗർഭിണിയായി. 2018 ജൂൺ 21ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന നേട്ടവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തിൽ ബേനസിർ ഭൂട്ടോയാണ് മുന്നിൽ.
സർക്കാർ ആശുപത്രിയിൽ പ്രസവം
പൊതു ആശുപത്രിയിൽ വച്ചാണ് ജസീന്ത തന്റെ മകൾക്ക് ജന്മം നൽകിയത്. അവർ പ്രൈവറ്റ് ഹോസ്പിറ്റൽ തേടിപ്പോയില്ല. ആഡംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആവശ്യപ്പെട്ടില്ല. വെറും മൂന്ന് മാസം മാത്രം പ്രായമുള്ള നിവി തെ അറോഹ എന്ന തന്റെ പെൺകുഞ്ഞുമായി ജസീന്ത ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലെത്തിയും ശ്രദ്ധേയയിരുന്നു.
പ്രചാരണത്തിനിടയിലും വിവാദം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജസീന്തയുടെ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ലൈവ് സംവാദത്തിനിടെ തന്റെ യൗവ്വനകാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളതായി അവർ വെളിപ്പെടുത്തിയിരുന്നു. ന്യൂസിലാന്റിൽ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാൽ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഡോക്ടറുടെ നിർദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം. 'ഒക്ടോബർ 17ലെ തെരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും.' ന്യൂസിലാന്റിലെ ജനങ്ങളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസീന്ത പറഞ്ഞിരുന്നു.
കോവിഡിനെ തുരത്തി താരമായി
കോവിഡ് പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനിന്റെ പ്രചാരണം. കോവിഡിൻറ സമൂഹ വ്യാപനം തടയാനായത് അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്