Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭാര്യയെ ഒന്നര വർഷം കക്കൂസിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവിന്റെ കണ്ണില്ലാത്ത ക്രൂരത; നിവർന്ന് നിൽക്കാൻ പോലുമാകാത്ത ബാത്ത് റൂമിൽ ജീവിതം കഴിച്ചു കൂട്ടിയ യുവതി രക്ഷാപ്രവർത്തകർ എത്തിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത നിലയിൽ: ദിവസങ്ങളോളം പട്ടിണി കിടന്നിരുന്ന യുവതിയുടെ ആരോഗ്യ നിലയും വളരെ മോശം: ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ഒന്നര വർഷം കക്കൂസിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവിന്റെ കണ്ണില്ലാത്ത ക്രൂരത; നിവർന്ന് നിൽക്കാൻ പോലുമാകാത്ത ബാത്ത് റൂമിൽ ജീവിതം കഴിച്ചു കൂട്ടിയ യുവതി രക്ഷാപ്രവർത്തകർ എത്തിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത നിലയിൽ: ദിവസങ്ങളോളം പട്ടിണി കിടന്നിരുന്ന യുവതിയുടെ ആരോഗ്യ നിലയും വളരെ മോശം: ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പാനിപ്പത്ത്: ഭർത്താവ് ഒന്നര വർഷത്തോളം ഇടുങ്ങിയ കക്കൂസിനുള്ളിൽ പൂട്ടിയിട്ട ഭാര്യയെ പൊലീസ് എത്തി രക്ഷിച്ചു. കേവലം മൂന്നടി മാത്രം വീതിയുള്ള കക്കൂസിനുള്ളിൽ ഒന്നര വർഷത്തിലധികനാൾ ജീവിച്ച യുവതി പൊലീസും രക്ഷാ പ്രവർത്തകരും എത്തുമ്പോൾ നേരെ നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 18 മാസമായി ഈ യുവതി കക്കുസിനുള്ളിലാണ് ജീവതം കഴിച്ചു കൂട്ടിയത്. വടക്കൻ ഡൽഹിയിലെ പാനിപ്പത്തിൽ നിന്നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ വിവരം പുറത്ത് വന്നത്.  ഭാര്യയെ പൂട്ടിയിട്ട ഭർത്താവ്് നരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മക്കളുടെ അമ്മ കൂടിയായ യുവതി വളരെ ശോചനീയമായ അവസ്ഥയിലാണ് ജീവിച്ചത്. മിക്ക ദിവസങ്ങളിലും ഭർത്താവ് ഭക്ഷണമോ വെള്ളമോ പോലും നൽകിയിരുന്നില്ല. നാട്ടുകാർ വിവരം സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥയെ അറിയിച്ചതിനെ തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസുമായി എത്തി രക്ഷാ പ്രവർത്തനം നടത്തുകയും ആയിരുന്നു. പൊലീസ് എത്തുമ്പോൾ വീടിന് പുറത്തുള്ള കക്കൂസ് ബന്ധിച്ച നിലയിലായിരുന്നു. ബാത്ത് റൂം തുറക്കുമ്പോൾ തറയിൽ കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്.

ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വളരെ ദുർബല ആയിരുന്നതിനാൽ നടക്കാൻ പോലും ആവാത്ത നിലയിലായിരുന്നു യുവതി ഉണ്ടായിരുന്നത്. ഭക്ഷണം കൊടുത്തപ്പോൾ എട്ട് ചപ്പാത്തി ഇവർ ചോദിച്ച് വാങ്ങി കഴിച്ചു. 17 വർഷം മുമ്പാണ് യുവതി വിവാഹിതയായത്. ഈ ബന്ധത്തിൽ 11നും 15നും ഇടയിൽ പ്രായമുള്ള മൂന്ന് മക്കളും ഉണ്ട്. ഭാര്യയ്ക്ക് മാനസിക രോഗമാണെന്നും ചികിത്സിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ചോദിച്ചപ്പോൾ ഭർത്താവ് പറഞ്ഞത്. എന്നാൽ അതിന് തെളിവ് നൽകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇയാൾക്ക് ഉത്തരമുണ്ടായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP