Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

അസത്യങ്ങളെ സത്യമാക്കുന്നത് പിതാവിന്റെ വാർത്താസാമ്രാജ്യമെങ്കിലും എങ്ങനെ നിശ്ശബ്ദമായി ഇരിക്കാനാവും? അമേരിക്കയെ തളർത്തിയ ട്രംപിനോട് എങ്ങനെ പൊറുക്കാനാവും? ന്യൂസ് കോർപും ഫോക്‌സും അടങ്ങിയ മാധ്യമ സാമ്രാജ്യം ഉപേക്ഷിച്ച കാരണം വെളിപ്പെടുത്തി മർഡോക്കിന്റെ മകൻ; ജെയിംസിന്റെ പുറത്തുപോകൽ മർഡോക് കുടുംബത്തിലെ പല നാടകങ്ങളിൽ ഒന്നുമാത്രം

അസത്യങ്ങളെ സത്യമാക്കുന്നത് പിതാവിന്റെ വാർത്താസാമ്രാജ്യമെങ്കിലും എങ്ങനെ നിശ്ശബ്ദമായി ഇരിക്കാനാവും? അമേരിക്കയെ തളർത്തിയ ട്രംപിനോട് എങ്ങനെ പൊറുക്കാനാവും? ന്യൂസ് കോർപും ഫോക്‌സും അടങ്ങിയ മാധ്യമ സാമ്രാജ്യം ഉപേക്ഷിച്ച കാരണം വെളിപ്പെടുത്തി മർഡോക്കിന്റെ മകൻ; ജെയിംസിന്റെ പുറത്തുപോകൽ മർഡോക് കുടുംബത്തിലെ പല നാടകങ്ങളിൽ ഒന്നുമാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: എല്ലാക്കാലവും നുണ പറഞ്ഞുകൊണ്ടിരിക്കാനാവില്ല. മന:സാക്ഷി എന്നൊന്ന് ഉണ്ടെങ്കിൽ അറിയാതെ സത്യം പറഞ്ഞുപോകും. കോവിഡ് ബാധിച്ച് ചുറ്റുപാടും ആളുകൾ നരകിക്കുമ്പോഴും അതൊരുഭീഷണിയേ അല്ലെന്ന് കുറച്ചുകാണുക, കാലാവസ്ഥാ വ്യതിയാനമോ അങ്ങനെ ഒരുസംഭവമേയില്ലെന്ന് കോർപറേറ്റ് ലാക്കോടെ പറയുക, ഇതെല്ലാം കച്ചവടക്കണ്ണുള്ള ക്രൂരന്മാർക്ക് മാത്രമേ കണ്ണടച്ച് പറയാനാകൂ. താൻ അത്തരക്കാരനല്ല എന്ന് തെളിയിക്കുകയാണ് മാധ്യമഭീമനായ റൂപ്പർട്ട് മർഡോക്കിന്റെ മകൻ ജെയിംസ് മർഡോക്ക്.

തന്റെ പിതാവിന്റെ മാധ്യമ സാമ്രാജ്യം ജെയിംസ് ഉപേക്ഷിച്ചതാണ് ഒടുവിലത്തെ വാർത്ത. വ്യാജവാർത്തകളെ സത്യമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നതും കാലാവസ്ഥാ വ്യതിയാനം ഇല്ലെന്ന് ആവർത്തിച്ച് പറയുന്നതുമൊക്കെയാണ് ജെയിംസിനെ വിഷമിപ്പിച്ചത്. താനും രണ്ടാം ഭാര്യയും ന്യൂസ് കോർപും ഫോക്‌സും വിട്ടതിന്റെ കാരണങ്ങൾ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തുകയായിരുന്നു ജെയിംസ് മർഡോക്ക്.

മർഡോക്ക് കുടുംബം എല്ലായ്‌പോഴും പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന കോർപറേറ്റ് കമ്പനിയാണ്. കോവിഡിന്റെ അപകടങ്ങളെ ചെറുതാക്കി കാണിക്കുന്ന ട്രംപിനെയും ജെയിംസ് വിമർശിച്ചു. ട്രംപ് വൈറ്റ് ഹൗസിൽ എത്തിയ ശേഷം വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം വിമർശിച്ചു.

ന്യൂസ് കോർപിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിന്ന് 47 കാരനായ ജെയിംസ് മർഡോക് ജൂലൈ അവസാനമാണ് പിന്മാറിയത്. കമ്പനിയുടെ വാർത്താ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ ഉള്ളടക്കത്തോട് വിയോജിച്ചുകൊണ്ടായിരുന്നു പിന്മാറ്റം.

ന്യൂസ് കോർപിന് പുറമേ ഫോക്‌സ് ന്യൂസും മർഡോക് കുടുംബത്തിന്റേതാണ്. മർഡോക് കുടുംബത്തിൽ നടക്കുന്ന നാടകങ്ങളാണ് പ്രശസ്ത ടിവി ഷോയാണ് സക്‌സഷന് പ്രചോദനമായത്.

അച്ഛനുമായും സഹോദരനുമായും കടുത്ത ഭിന്നത

ന്യൂസ് കോർപിൽ നിന്നുള്ള വിടവാങ്ങൽ ജെയിംസിന് അത്ര വിഷമം പിടിച്ച തീരുമാനമായിരുന്നില്ല. കാരണം ബിസിനസ് മുന്നോട്ട്‌കൊണ്ടു പോകുന്നതിനെ കുറിച്ച് പിതാവുമായും, സഹോദരൻ ലാക്ലനുമായും കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പ്രേക്ഷകരുടെ മുന്നിൽ അജണ്ടകൾ മറച്ചുവയ്ക്കുക, സംശയം വിതയ്ക്കുക, വസ്തുതകൾ അവ്യക്തമായി അവതരിപ്പിക്കുക, ഇതെല്ലാമാണ് ന്യൂസ് കോർപ് ചെയ്തുകൊണ്ടിരുന്നത്. തനിക്കെതിരെ ചില മാധ്യമസ്ഥാപനങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുകയാണെന്ന് ട്രംപ് ആരോപിച്ച സമയത്താണ് ഇതൊക്കെ സംഭവിച്ചത്. യാഥാസ്ഥിതിക നിലപാട് പിന്തുടർന്ന ഫോക്‌സ് ന്യൂസിന് ട്രംപ് അഭിനന്ദനങ്ങൾ ചൊരിയുകയും ചെയ്തു.

മഹത്തായ വാർത്താ സ്ഥാപനങ്ങളുടെ ദൗത്യം സംശയങ്ങൾ ദൂരീകരിക്കാൻ വസ്തുതകൾ അവതരിപ്പിക്കുകയാണ്, സംശയം വിതയ്ക്കാനല്ല, ജെയിംസ് മർഡോക് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ചില തീരുമാനങ്ങളെ ചൊല്ലി ബോർഡിൽ കടുത്ത ഭിന്നതകൾ രൂപപ്പെട്ടപ്പോൾ, അവിടെ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. അതുകൊണ്ട് തന്നെ പുറത്തുപോകാനുള്ള തീരുമാനം എടുക്കുക വിഷമകരമായിരുന്നില്ല. അകത്ത് നിന്ന് കൊണ്ട് കമ്പനിയെ മാറ്റിയെടുക്കുക, അസാധ്യമായതുകൊണ്ട് തന്നെ, വേർപിരിയാൻ തീരുമാനിച്ചു, ജെയിംസ് പറഞ്ഞു.

കൗമാരകാലം മുതലേ അച്ഛനുമായി രാഷ്ട്രീയ തർക്കം

കൗമാരക്കാരനായിരിക്കുമ്പോഴേ ജെയിംസ് അച്ഛൻ റൂപ്പർട്ടുമായി രാഷ്ട്രീയ കാര്യങ്ങളിൽ തർക്കിക്കുമായിരുന്നു. വ്യാജവാർത്തകൾക്കും നുണകൾക്കും എതിരെ പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപം ഇറക്കുകയാണ് ജെയിംസിന്റെ പുതിയ സംരംഭങ്ങളിൽ ഒന്ന്. വ്യാജവാർത്തകൾ ഭീകരമാണ്. അത് സത്യം എന്തെന്ന് തിരിച്ചറിയാനുള്ള വമ്മുടെ ശേഷിയെ കുറച്ചുകാണുന്നു, ജെയിംസ് പറഞ്ഞു.

അച്ഛന് പ്രിയം മൂത്തമകനോട്

കടുത്ത ട്രംപ് വിരോധിയായ ജെയിംസ്, ജോ ബൈഡനാണ് പിന്തുണ നൽകുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിക്കായിരിക്കും വോട്ട് ചെയ്യുക. നേരത്തെ 21 സ്റ്റ് സെഞ്ചുറി ഫോക്‌സിന്റെ സിഇഒ ആയിരുന്നു ജെയിംസ്. അത് വിറ്റതോടെ പിന്മാറി. നിക്ഷേപ ഫണ്ട് ലുപ സിസ്റ്റംസിലായിരുന്നു പീന്നീട് ജോലി.

തനിക്കും മക്കൾക്കും എല്ലായ്‌പ്പോഴും നിയന്ത്രണം കൈയാളാൻ കഴിയുന്ന രീതിയിലാണ് റൂപ്പർട്ട് മർഡോക് തന്റെ കമ്പനികൾ രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ, മാധ്യമ സാമ്രാജ്യത്തിന്റെ ഭാവിക്കായുള്ള പദ്ധതി മക്കളുടെ മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. സാമ്രാജ്യത്തിന്റെ അനന്തരാവകാശി ആരായിരിക്കുമെന്നും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ, മൂത്ത മകൻ ലക്ലാനോടുള്ള ഇഷ്ടക്കൂടുതൽ രഹസ്യമാക്കി വച്ചിട്ടുമില്ല. ആറ് മക്കളാണ് റൂപ്പർട്ട് മർഡോക്കിന്. അവരുടെ പ്രായം 16 മുതൽ 61 വരെ. പതിറ്റാണ്ടുകൾ അച്ഛന്റെ മാധ്യമ സാമ്രാജ്യത്തോടൊപ്പം പ്രവർത്തിച്ച ജെയിംസ് പുറത്തുപോകുമ്പോൾ സത്യം ഇതാണ്: അദ്ദേഹം ഫാമിലി ബിസിനസിലെ പ്രിയപ്പെട്ടവൻ ആയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP