Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി 11 മണിയായിട്ടും പള്ളിക്കകത്ത് വെളിച്ചവും ബഹളവും; സംഗതി എന്തെന്നറിയാൻ വഴിപോക്കൻ ഒന്നെത്തി നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച; അൾത്താരയിൽ രണ്ട് യുവതികളുമായി വൈദികൻ കാമകേളികളിൽ; യുവതികൾ കോർസറ്റും ഹൈഹീൽഡ് ബൂട്ട്‌സുമിട്ട് റോൾപ്ലേയിൽ; ലൂസിയാനയിൽ കത്തോലിക്ക വൈദികൻ അറസ്റ്റിൽ

രാത്രി 11 മണിയായിട്ടും പള്ളിക്കകത്ത് വെളിച്ചവും ബഹളവും; സംഗതി എന്തെന്നറിയാൻ വഴിപോക്കൻ ഒന്നെത്തി നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച; അൾത്താരയിൽ രണ്ട് യുവതികളുമായി വൈദികൻ കാമകേളികളിൽ; യുവതികൾ കോർസറ്റും ഹൈഹീൽഡ് ബൂട്ട്‌സുമിട്ട് റോൾപ്ലേയിൽ; ലൂസിയാനയിൽ കത്തോലിക്ക വൈദികൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലൂസിയാന: ന്യൂഓർലീൻസുകാർക്ക് ഇനിയും ഞെട്ടൽ മാറിയിട്ടില്ല. പുരോഹിതന്മാർ ഇങ്ങനെയും തലതിരിഞ്ഞുപോകുമോ എന്നാണ് നഗരവാസികൾ ചോദിക്കുന്നത്. പള്ളിയുടെ അൾത്താരയിൽ രണ്ട് യുവതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കത്തോലിക്ക വൈദികൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. കിടപ്പറയിൽ ആധിപത്യം പുലർത്തുന്ന സ്ത്രീകളെയായിരുന്നു വൈദികന് ഇഷ്ടം. അത്തരത്തിൽ പെട്ട രണ്ടുപേരെ തിരഞ്ഞെടുത്തു. ഒന്ന് പോൺ സിനിമകളിലും മറ്റും അഭിനയിക്കുന്ന 41 കാരിയായ മിൻഡി ഡിക്‌സൺ, മറ്റേയാൾ 23 കാരിയായ മെലിസ ചെങ്ങും.

സെപ്റ്റംബർ 30 ന് നടന്ന സംഭവം പതുക്കെ പുറത്തുവരുന്നതേയുള്ളു. ലൂസിയാനയിൽ പേൾ റിവറിലെ സെയിന്റ് പീറ്റേഴ്‌സ് ആൻഡ് പോൾ റോമൻ കാത്തലിക് പള്ളിയിലാണ് സംഭവം നടന്നത്. ആരുമറിയാതെ സംഗതി നടത്താനായിരുന്നു വൈദികനും കൂട്ടുകാരികളും തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരുവഴിപോക്കൻ എല്ലാം തെറ്റിച്ചു.

രാത്രി 11 മണിയായിട്ടും പള്ളിക്കകത്ത് വെളിച്ചവും ബഹളവും. സംഗതി എന്തെന്നറിയാൻ ആൾ ഒന്നുനോക്കിപ്പോയതാണ്. അർദ്ധനഗ്നനായ വൈദികൻ ട്രാവിസ് ക്ലാർക്ക് രണ്ട് സത്രീകളുമായി സെക്‌സിൽ ഏർപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകൾ കോർസറ്റും, ഹൈഹീൽഡ് ബൂട്ട്‌സുമൊക്കെ അണിഞ്ഞ് പെണ്ണാധിപത്യവേഷത്തിലായിരുന്നു.

സ്റ്റേജ്‌ലൈറ്റുകളും, സെക്‌സ് ടോയ്കളും, എല്ലാം അൾത്താരയിലുണ്ടായിരുന്നു. ട്രൈപോഡിൽ ഘടിപ്പിച്ച മൊബൈലിലായിരുന്നു ഷൂട്ടിങ്. എല്ലാറ്റിനും സാക്ഷിയായ വഴിപോക്കൻ സംഗതി റെക്കോഡ് ചെയ്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

താൻ ന്യൂ ഏർലിയൻസിലേക്ക് പോകുകയാണെന്നും ഒരുദേവാലയത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്ത്രീകളിൽ ഒരാളായ ഡിക്‌സൺ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതും തെളിവായി. മൂന്നുപേരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ കിട്ടാം. തെരുവിൽ നിന്ന് കാണാവുന്ന അൾത്താരയിലാണ് വഷളൻ കാര്യങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു.

അവിശുദ്ധകാര്യങ്ങൾ നടന്നതിന് പിന്നാലെ ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി റെയ്മണ്ട് പള്ളി സന്ദർശിച്ച് പരിഹാര ക്രിയകൾ ചെയ്തു. 2013 ൽ വൈദിക പട്ടം നേടിയ ക്ലാർക്കിനെ അറസ്റ്റ് ചെയ്ത ദിവസം തന്നെ സസ്‌പെൻഡ് ചെയ്തു. മൂന്നുപ്രതികൾക്കും ജാമ്യം കിട്ടിയെന്നാണ് ഒടുവിലത്തെ വിവരം. അധികൃതർ സംഭവം അന്വേഷിക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നുമായിരുന്നു ആർച്ച് ബിഷപ്പ് ഗ്രിഗറി റെയ്മണ്ടിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP