Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കൊറോണയുടെ പേരിൽ ആറേഴു മാസമായി മനുഷ്യർ കാട്ടിക്കൂട്ടിയതെല്ലാം പമ്പര വിഢിത്തം; ലോകാരോഗ്യ സംഘടനയെ വകവയ്ക്കാതെ ലോക്ക്ഡൗണിന് വിസമ്മതിച്ച് മുൻപോട്ട് പോയി പഴികേട്ട സ്വീഡൻ ഇന്ന് രാജാക്കന്മാർ; ഹേർഡ് ഇമ്മ്യുണിറ്റി വഴി കൊറോണയെ മടങ്ങാനാവാത്തവിധം തളർത്തി മാസ്‌ക് പോലും ധരിക്കാതെ സ്വീഡിഷുകാർ

കൊറോണയുടെ പേരിൽ ആറേഴു മാസമായി മനുഷ്യർ കാട്ടിക്കൂട്ടിയതെല്ലാം പമ്പര വിഢിത്തം; ലോകാരോഗ്യ സംഘടനയെ വകവയ്ക്കാതെ ലോക്ക്ഡൗണിന് വിസമ്മതിച്ച് മുൻപോട്ട് പോയി പഴികേട്ട സ്വീഡൻ ഇന്ന് രാജാക്കന്മാർ; ഹേർഡ് ഇമ്മ്യുണിറ്റി വഴി കൊറോണയെ മടങ്ങാനാവാത്തവിധം തളർത്തി മാസ്‌ക് പോലും ധരിക്കാതെ സ്വീഡിഷുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണക്കാലത്ത് ലോക്ക്ഡൗണിന് വിസമ്മതിച്ച ഒരു രാഷ്ട്രമാണ് സ്വീഡൻ. അങ്ങനെ ഹേർഡ് ഇമ്മ്യുണിറ്റി കൈവരിച്ച് സ്വീഡൻ കൊറോണയെ തോൽപ്പിച്ചിരിക്കുന്നു എന്നാണ് ഒരു വിദഗ്ദൻ പറയുന്നത്. കൊറോണയുടെ ആരംഭകാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാതിരുന്ന ഒരേയൊരു യൂറോപ്യൻ രാഷ്ട്രമായിരുന്നു സ്വീഡൻ. ഇതാണ് ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കാൻ സ്വീഡനെ സഹായിച്ചതെന്നും അതുകൊണ്ടുതന്നെയാണ് രണ്ടാം വരവിൽ കൊറോണക്ക് സ്വീഡനിൽ കാര്യമായി ഒന്നും ചെയ്യാനാകാത്തതെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മാർച്ച് മുതൽ രോഗബാധിതരുടെ എണ്ണം ക്രമമായി കുറഞ്ഞുവരികയാണിവിടെ. ഇപ്പോൾ, 1 ലക്ഷം പേരിൽ 28 പേർക്ക് എന്ന നിരക്കിലാണ് രോഗവ്യാപനമുള്ളത്. ബ്രിട്ടനിലിത് 1 ലക്ഷം പേർക്ക് 69 രോഗികൾ എന്നാണെന്നത് ഓർക്കുക. കോപ്പൻഹേഗനിലെ നീൽസ് ബോർ ഇൻസ്റ്റിറ്റിയുട്ടിലെ ശാസ്ത്രജ്ഞനായ പ്രൊഫസർ കിം സ്നെപ്പെൻ പറയുന്നത് സ്വീഡൻ കൊറോണയെ തോൽപ്പിച്ചിട്ടുണ്ടാകാം എന്നാണ്. സ്വീഡിഷ് ജനത ഒരു നിശ്ചിത പരിധിക്കുള്ളിൽ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിനോടൊപ്പം രോഗവ്യാപനം തടയുന്നതിന് അവർ എടുക്കുന്ന നടപടികൾ കൂടി ചേരുമ്പോൾ, രോഗത്തെ നിയന്ത്രിക്കുവാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ഒരുപക്ഷെ, സ്വീഡനിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാനാകാത്തവിധം വൈറസ് തിരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആദ്യമായി രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോക്ക്ഡൗണിന് തയ്യാറാകാതെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രാജ്യമാണ് സ്വീഡൻ. അയൽരാജ്യങ്ങളേക്കാൽ അഞ്ചും പത്തും ഇരട്ടിയായി മരണനിരക്ക് വർദ്ധിച്ചപ്പോൾ അതിനിശിതമായ വിമർശനമായിരുന്നു സ്വീഡിഷ് ഭരണകൂടം ഏറ്റുവാങ്ങിയത്. ഏപ്രിലിൽ പ്രതിദിനം 115 പേർ മരിക്കുന്നതുവരെ കാര്യങ്ങളെത്തി. ഇതിൽ പകുതി മരണങ്ങളും നടന്നത് കെയർ ഹോമുകളിലായിരുന്നു എന്നത് വിമർശനത്തിന്റെ ശക്തികൂട്ടി.

എന്നാൽ, ഇപ്പോഴത്തെ പ്രതിവാര ശരാശരി മരണസംഖ്യ പൂജ്യമാണ്. ലോക്ക്ഡൗൺ രഹിത പോരാട്ടത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന പകർച്ചവ്യാധി വിദഗ്ദൻ ആൻഡേഴ്സ് ടെഗ്‌നെൽ ഈയിടെ ഒരു അഭിമുഖത്തിൽ പറയുന്നത്, നമ്മൾസ്വയം ഏറ്റെടുക്കുന്ന വ്യക്തി ശുചിത്വം ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിനേക്കാൾ രോഗവ്യാപനത്തെ നേരിടാൻ ഫലപ്രദമാണ് എന്നാണ്. രോഗവ്യാപന സമയത്താകെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു തന്നെയിരുന്നു. 50 പേരിൽ അധികം കൂട്ടം കൂടുന്നത് നിരോധിച്ചു. അതുപോലെ 70 വയസ്സിന് മേൽ പ്രായമുള്ളവരോട് സെല്ഫ് ഐസൊലേഷന് പോകാൻ നിർദ്ദേശിച്ചു.

ഷോപ്പുകളും റെസ്റ്റോറന്റുകളും രോഗവ്യാപനകാലത്ത് മുഴുവൻ തുറന്നു പ്രവർത്തിക്കുകയായിരുന്നു. അതുപോലെ, മാസ്‌ക് ധരിക്കുവാൻ സർക്കാർ നിർദ്ദേശിച്ചതുമില്ല. ഇത്തരത്തിൽ യാതോരു നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാമെന്നതിന് തെളിവാണ് സ്വീഡനിൽ ഇപ്പോൾ കുറഞ്ഞുവരുന്ന രോഗികളുടെ എണ്ണം.

ഒരു രാജ്യത്തിലേയും കോവിഡ് മരണനിരക്ക്, അവിടെ എത്രപേർക്ക് രോഗം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല എന്ന് വ്യക്തമാക്കുകയാണ് ടെഗ്‌നെൽ. രോഗം ബാധിച്ചവരുടെ പ്രായം, അവരുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ പിന്നെ ആ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെ ആശ്രയിച്ചാണ് മരണനിരക്ക് കൂടുകയോ കുറയുകയോ ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP