Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

10,000 രോഗികളും 239 മരണവുമായി സ്പെയിനിൽ തനിയാവർത്തനം; 14,000 രോഗികളും 154 മരണവുമായി ഫ്രാൻസ്; ഇതേ പാറ്റേണിൽ ആവർത്തനം ഭയന്നു ബ്രിട്ടൻ; ലോക്ക്ഡൗൺ ഇല്ലാതിരുന്ന സ്വീഡനിൽ മാത്രം ഇപ്പോഴും കീഴോട്ട്: ആദ്യ പാറ്റേണിൽ തന്നെ രണ്ടാം വരവു തുടങ്ങിയപ്പോൾ ആകെ ആശ്വാസം മരണനിരക്കിലെ കുറവു മാത്രം

10,000 രോഗികളും 239 മരണവുമായി സ്പെയിനിൽ തനിയാവർത്തനം; 14,000 രോഗികളും 154 മരണവുമായി ഫ്രാൻസ്; ഇതേ പാറ്റേണിൽ ആവർത്തനം ഭയന്നു ബ്രിട്ടൻ; ലോക്ക്ഡൗൺ ഇല്ലാതിരുന്ന സ്വീഡനിൽ മാത്രം ഇപ്പോഴും കീഴോട്ട്: ആദ്യ പാറ്റേണിൽ തന്നെ രണ്ടാം വരവു തുടങ്ങിയപ്പോൾ ആകെ ആശ്വാസം മരണനിരക്കിലെ കുറവു മാത്രം

മറുനാടൻ മലയാളി ബ്യൂറോ

യൂറോപ്പിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ വൻതോതിൽ കൂടുന്നു. ഈ സാഹചര്യത്തിൽ സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. യൂറോപ്പിൽ വീണ്ടും സമൂഹവ്യാപനത്തിന്റെ അപായസൂചനകൾ കാണുന്നതായാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഏതു സാഹചര്യത്തേയും നേരിടാൻ തയ്യാറാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു.

യുകെയിലെ കോവിഡ് കേസുകൾ ഉടൻ തന്നെ വലിയ വർദ്ധനവിലേക്ക് നീങ്ങുമെന്നാണ് സൂചന. വൈകാതെ തന്നെ സ്പെയിനിലേതു പോലെ ബ്രിട്ടനിലും 239 മരണങ്ങളും പതിനായിരത്തിലധികം രോഗബാധകളും ഒരുദിവസം റിപ്പോർട്ട് ചെയ്യുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സർക്കാറിന്റെ ജോയന്റ് ബയോസെക്യൂരിറ്റി സെന്ററും വൈറസ് വ്യാപനം സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ സ്പെയിനിനേക്കാൾ ആറാഴ്ച പിന്നിലാണ് ബ്രിട്ടനിലെ രോഗ വ്യാപനം. തുടർന്നാണ് യുകെയിൽ വൈറസിന്റെ രണ്ടാം തരംഗം എത്തുന്നുവെന്ന സൂചനയുമായി ബോറിസ് ജോൺസൺ രംഗത്തെത്തിയത്.

സ്പെയിനിലേക്ക് കൂടുതൽ മെഡിക്കൽ സംവിധാനങ്ങൾ; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയേക്കും. സ്‌പെയിനിൽ മാഡ്രിഡിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രാജ്യമായി വന്നത് ഇറ്റലിയും രണ്ടാമത് സ്‌പെയിനുമായിരുന്നു. യു.കെയും കോവിഡ് കേസുകളിലും മരണങ്ങളിലും മുന്നിലായിരുന്നു. പിന്നീടാണ് യു.എസിലും ബ്രസീലിലും കേസുകളും മരണവും കൂടിയത്.

മാഡ്രിഡിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ അടിയന്തിര വാർഡുകൾ വീണ്ടും തകരാറിലായ സാഹചര്യത്തിൽ ഗ്രീൻ മെഡിക്കൽ ടീമുകൾ മാഡ്രിഡിലെ മിലിട്ടറി ഹോസ്പിറ്റലായ ഗോമസ് ഉല്ലയിലേക്ക് മടങ്ങിയിരിക്കുകയാണ്. രാത്രികാല ജീവിതത്തിലും ഔട്ട്ഡോർ പുകവലിയിലും ആളുകൾ കൂട്ടംകൂടുന്നത് പത്തു പേരിലേക്ക് ചുരുക്കിയിട്ടും കോവിഡ് 19 കേസുകൾ തലസ്ഥാന നഗരത്തിൽ വർധിച്ചു വന്നിരിക്കുകയാണ്. സ്പെയിനും ഫ്രാൻസും ഒരേ നിലയിലാണ് മുന്നോട്ടു പോകുന്നത്. വ്യാഴാഴ്ച 240 മരണങ്ങളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തത്.

സ്പെയിനിനേക്കാൾ ഒരു പടി മുന്നിൽ തന്നെ ഫ്രാൻസ്; സ്ഥിതി വ്യത്യസ്ഥമല്ല

13,498 കേസുകളാണ് ഇന്നലെ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത്. 154 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഏപ്രിൽ പകുതിയിൽ റിപ്പോർട്ട് ചെയ്ത കണക്കിനേക്കാൾ മരണനിരക്കനേക്കാൾ കുറവാണിത്. ആ സമയത്ത് 1400 മരണങ്ങളും 5,500 രോഗബാധകളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാൻസിൽ നടത്തി വന്ന ടെസ്റ്റുകളുടെ എണ്ണങ്ങളുടെ വർധനവിൽ ഉണ്ടായ വ്യത്യാസമായും ഇതിനെ ചൂണ്ടിക്കാണിക്കാം. എങ്കിലും രോഗം ബാധിക്കുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരെയാണ്. ഇവർ രോഗത്തെ അതിജീവിക്കുകയും ചെയ്യുന്നുണ്ട്.

സ്വീഡനിൽ കാര്യങ്ങൾ വ്യത്യസ്ഥം

സ്വീഡനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നില്ല. എന്നിട്ടും കവിഡ് കേസുകളുടെ എണ്ണത്തിൽ പ്രത്യേക കുറവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ചൊവ്വാഴ്ച ഏറ്റവും കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിലിലെ ഒരു ദിവസം 115 എന്ന കണക്കിലേക്ക് സ്വീഡനിലെ മരണനിരക്ക് ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂജ്യം മരണ നിരക്കിലാണ് സ്വീഡൻ മുന്നേറുന്നത്.

കഴിഞ്ഞ രണ്ട് മാസമായി യൂറോപ്പിലെ മിക്ക പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പകുതിയിലധികം രാജ്യങ്ങളിലും പത്ത് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP