Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാമാരി; സ്പാനിഷ് ഫ്‌ളൂവിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ പടർന്നു; കൊറോണ അടങ്ങാൻ ഇനി കുറഞ്ഞത് രണ്ട് വർഷം കൂടി; കോവിഡ്-19 രോഗത്തിന്റെ യഥാർത്ഥ ഭീകരത എണ്ണിയെണ്ണി പറഞ്ഞു ലോകാരോഗ്യ സംഘടനാ തലവൻ: മനുഷ്യകുലത്തെ ബാധിച്ച കൊറോണയെന്ന ദുരന്തം ഉടനെയെങ്ങും അവസാനിക്കില്ല

നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാമാരി; സ്പാനിഷ് ഫ്‌ളൂവിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ പടർന്നു; കൊറോണ അടങ്ങാൻ ഇനി കുറഞ്ഞത് രണ്ട് വർഷം കൂടി; കോവിഡ്-19 രോഗത്തിന്റെ യഥാർത്ഥ ഭീകരത എണ്ണിയെണ്ണി പറഞ്ഞു ലോകാരോഗ്യ സംഘടനാ തലവൻ: മനുഷ്യകുലത്തെ ബാധിച്ച കൊറോണയെന്ന ദുരന്തം ഉടനെയെങ്ങും അവസാനിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യകുലത്തെ ബാധിച്ച കൊറോണയെന്ന ദുരന്തം ഉടനെയെങ്ങും അവസാനിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇനിയും കുറഞ്ഞത് രണ്ടു വർഷം കൂടി ഈ വൈറസ് മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കും. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന മഹാമാരി എന്നാണ് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദനോം ഘെബ്രെയേസുസ് കോവിഡ് -19 നെ വിശേഷിപ്പിക്കുന്നത്. 1918-ലെ സ്പാനിഷ് ഫ്ളൂവിനേക്കാൾ ഭീകരമാണ് ഈ രോഗമെന്നും അദ്ദേഹം പറയുന്നു.

ആഗോളവത്ക്കരണം സ്പാനിഷ് ഫ്ളൂവിനേക്കാൾ വേഗത്തിൽ പകരാൻ കൊറോണയെ സഹായിച്ചു. എന്നാൽ, ഒരു നൂറ്റാണ്ടിന് മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളത്. ഈ മഹാമാരിയെ തടയുവാനുള്ള സാങ്കേതിക വിദ്യ ഇന്ന് നമ്മുടെ കൈവശം ഉണ്ട്. നമ്മൾ പരിശ്രമിച്ചാൽ രണ്ടു വർഷം കൊണ്ട് ഈ രോഗത്തെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ സാധിക്കും. അദ്ദേഹം തുടർന്നു.

സ്പാനിഷ് ഫ്ളൂ മൂന്നു തവണയായാണ്ഒരു നൂറ്റാണ്ട് മുൻപ് ലോകത്തെ ആക്രമിച്ചത്. 1918 അവസാനത്തോടെ ആരംഭിച്ച രണ്ടാം വരവായിരുന്നു ഏറ്റവും മാരകമായ പ്രഹരം ഏൽപിച്ചത്. ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം തലവൻ ഡോ. മൈക്കൽ റിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഈ വൈറസ് അത്തരത്തിലുള്ള ഒരു രീതിയിലല്ല ആക്രമിക്കുന്നത്. മഹാവ്യാധിയുടെ കാലങ്ങളിൽ മിക്കപ്പോഴും വൈറസുകൾ, കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാൻ ആകാതെ ഇടക്ക് പിൻവാങ്ങാറുണ്ട്. എന്നാൽ കൊറോണയുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല. അദ്ദേഹം പറയുന്നു.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം ഇപ്പോൾ ലോകമാകമാനമായി 22 ദശലക്ഷം കൊറോണ ബാധിതരുണ്ട്. 7,95,000 പേർ ഇതുവരെ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. 5.6 ദശലക്ഷം രോഗികളും 1,74,000 മരണങ്ങളുമായി അമേരിക്കയാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. അതേസമയം, ഓരോ ദിവസവും പുതിയതായി കോറോണ ബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 1000-ത്തിൽ താഴെ എത്തി ബ്രിട്ടനിലെ രോഗവ്യാപനത്തിന്റെ ശക്തി കുറയുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച 1,441 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇന്നലെ അത് 1,033 ആയിരുന്നു. രോഗവ്യാപനത്തിൽ 37 ശതമാനത്തിന്റെ കുറവുണ്ടായതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ശരാശരി 992 ബ്രിട്ടീഷുകാർക്കാണ് ഓരോ ദിവസവും ഇപ്പോൾ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നത്. അതേസമയം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം പ്രതിദിനം 2,400 പേർക്ക് രോഗബാധ സ്ഥിരീകരിക്കപ്പെടുന്നു.

ദുരിതത്തിന്റെ കറുത്ത ദിനങ്ങൾ കടന്നുപോയി എന്ന സൂചനയാണ് ബ്രിട്ടനിൽ പൊതുവേ കാണപ്പെടുന്നത്. ഇപ്പോൾ പുതിയതായി സ്ഥിരീകരിക്കപ്പെടുന്ന രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. അവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക്, 1 ന് മുകളിൽ ആയിട്ടുണ്ടാകാമെന്ന് സർക്കാർ ശാസ്ത്രജ്ഞരുടെ വാദം കൂടുതൽ ആശങ്കയുളവാക്കുന്നുമുണ്ട്.

ആഗോളതലത്തിൽ, ബാൾക്കൻ മേഖല ഇപ്പോൾ ഒരു കൊറോണ ഹോട്ട്സ്പോട്ട് ആണെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ക്രൊയേഷ്യയി ഒരുപക്ഷെ ബ്രിട്ടന്റെ ക്വാറന്റൈൻ രാജ്യങ്ങളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചേക്കാം. ബാൾക്കൻ മേഖലയിലെ രാജ്യങ്ങൾ രോഗവ്യാപനം തടയുവാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട് എന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ വീണ്ടും രോഗവ്യാപനത്തിന്റെ ശക്തി വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ഒരു രണ്ടാം വരവാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അതുപോലെ കിഴക്കൻ യൂറോപ്പിൽ, ഉക്രെയിനിലും രോഗവ്യാപനത്തിന് ശക്തി വർദ്ധിച്ചുവരുന്നു. തെക്കേ അമേരിക്കയിൽ, പെറു ഏറ്റവുമധികം കോവിഡ് മരണങ്ങൾ നടന്ന രാജ്യം എന്ന നിലയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP