Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കാമുകിയുടെ മേൽ മൂത്രമൊഴിച്ചു രസിക്കുന്ന കാടൻ; നികുതി വെട്ടിച്ച് തടിച്ചു കൊഴുത്ത തട്ടിപ്പുകാരൻ; പുട്ടിനുമായി നേരിട്ട് രഹസ്യ ചാനൽ വഴി ഇടപാടുകൾ നടത്തുന്ന രാജ്യദ്രോഹി; മെലേനിയയെ നിരന്തരം വഞ്ചിച്ചു നുണപറഞ്ഞു നിൽക്കുന്ന കാമഭ്രാന്തൻ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവാകാൻ ഇറങ്ങി പുറപ്പെട്ട ട്രംപിന്റെ തനി സ്വഭാവം വ്യക്തമാക്കി മുൻ അഭിഭാഷകൻ

കാമുകിയുടെ മേൽ മൂത്രമൊഴിച്ചു രസിക്കുന്ന കാടൻ; നികുതി വെട്ടിച്ച് തടിച്ചു കൊഴുത്ത തട്ടിപ്പുകാരൻ; പുട്ടിനുമായി നേരിട്ട് രഹസ്യ ചാനൽ വഴി ഇടപാടുകൾ നടത്തുന്ന രാജ്യദ്രോഹി; മെലേനിയയെ നിരന്തരം വഞ്ചിച്ചു നുണപറഞ്ഞു നിൽക്കുന്ന കാമഭ്രാന്തൻ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവാകാൻ ഇറങ്ങി പുറപ്പെട്ട ട്രംപിന്റെ തനി സ്വഭാവം വ്യക്തമാക്കി മുൻ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

ലൈംഗിക ബന്ധത്തിനിടയിൽ ഇണയുടെ ശരീരത്തിൽ മൂത്രമൊഴിച്ച് രസിക്കുന്ന സ്വഭാവം ട്രംപിനുണ്ടെന്നും താൻ അത്തരത്തിലൊരു സംഭവത്തിന് സാക്ഷിയാണെന്നും അവകാശപ്പെട്ടുകൊണ്ട് ഡൊണാൾഡ് ട്രംപിനെ കുറിച്ചുള്ള മൈക്കൽ കോഹന്റെ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഇതിനോടൊപ്പം വിവാദമായേക്കാവുന്ന പല കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഭാര്യയും കുട്ടികളും കഴിഞ്ഞാൽ മറ്റാരേക്കാൾ അധികമായി ട്രംപിനെ അറിയാവുന്നത് തനിക്കാണെന്ന് അവകാശപ്പെടുന്ന കോഹൻ, പ്രസിഡണ്ട് സ്ഥാനത്തെക്ക് മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് താനായിരുന്നു എന്നും പറയുന്നു.

ഒരുപക്ഷെ കുടുംബാംഗങ്ങളേക്കാൾ അധികമായി ട്രംപിനെ തനിക്കറിയാം എന്നാണ് കോഹൻ അവകാശപ്പെടുന്നത്. കാരണം, തുണിയഴിച്ചാടുന്ന സ്ട്രിപ് ക്ലബ്ബുകളിലും, സംശയാസ്പദമായ പല ബിസിനസ്സ് ഇടപാടുകളിലും പിന്നെ പല സ്വകാര്യ നിമിഷങ്ങളിലും താൻ ട്രംപിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ യഥാർത്ഥ ട്രംപ് ആരാണെന്നറിയാം. അയാൾ ഒരു ചതിയനാണ്, നുണയനാണ്, വംശവെറിയനാണ്, ഒരു സ്ത്രീലമ്പടനാണ് മറ്റു പലതുമാണ്. കോഹൻ തുടരുന്നു.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് കോഹൻ അവകാശപ്പെടുന്നത് ട്രംപിന് യഥാർത്ഥ സുഹൃത്തുക്കൾ ആരുമില്ലെന്നാണ്. തന്റെ രഹസ്യങ്ങൾ സൂക്ഷിക്കുവാൻ ഏല്പിക്കാൻ മാത്രം ആരെയും ട്രംപിന് വിശ്വാസവുമില്ല. ചില കുറ്റസമ്മതങ്ങളും കോഹന്റെ ഭാഗത്തു നിന്നും വരുന്നുണ്ട്. അദ്ദേഹത്തിനു വേണ്ടി താൻ കോൺട്രാക്ടർമാരെ സമ്മർദ്ദത്തിലാക്കി എന്നും ബിസിനസ്സ് പങ്കാളികളെ ഒഴിപ്പിച്ചു എന്നും ട്രംപിന്റെ അവിഹിതബന്ധങ്ങൾ മറച്ചുവയ്ക്കാൻ മെലാനിയയോട് നുണപറഞ്ഞു എന്നും കോഹൻ പറയുന്നു.

വേഗസ്സിലെ ഒരു സെക്സ് ക്ലബ്ബിൽ വച്ചാണ് ലൈംഗിക ബന്ധത്തിനിടെ ട്രംപ് ഇണയുടെ മേൽ മൂത്രമൊഴിച്ച് രസിക്കുന്നത് താൻ കണ്ടതെന്ന് പറയുന്ന കോഹൻ ട്രംപ് നടത്തിയ നികുതി വെട്ടിപ്പുകളെ കുറിച്ചും പറയുന്നുണ്ട്. സോവിയറ്റ് യൂണിയനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി പല ഇടപാടുകളും ട്രംപ് നടത്തിയിട്ടുണ്ട്. പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ട്. ട്രംപിന്റെ പ്രസിഡണ്ട് പദത്തിലേക്കുള്ള ഉയർച്ചയിൽ താൻ വെറും സാക്ഷി മാത്രമായിരുന്നില്ലെന്നും, അതിൽ പങ്കാളിയായിരുന്നു എന്നുമാണ് കോഹൻ പറയുന്നത്.

ട്രംപിന്റെ മുൻ അഭിഭാഷകൻ കൂടിയായ കോഹൻ വിവാദങ്ങൾ ആയേക്കാവുന്ന അനേകം സംഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. റഷ്യക്കാരുമായി ട്രംപിന് ആശാസ്യമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് പുസ്തകത്തിൽ പറയുന്നു. റഷ്യാക്കരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് ഫലത്തിൽ തിരുമറി കാണിച്ചതായും അതിൽ പറയുന്നുണ്ട്.,

പുട്ടിന്റെ അഴിമതിക്കാരായ ലക്ഷപ്രഭുക്കന്മാർ അടങ്ങിയ സുഹൃദ്വലയത്തിൽ കയറിപ്പറ്റാൻ ട്രംപ് ഏറെ ശ്രമിച്ചു എന്ന് പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നു. ഇതെല്ലാം താൻ നേരിട്ടാണ് ചെയ്തതെന്നും ട്രംപിന്റെ അറ്റോർണി എന്നനിലയിൽ ഇടപാടുകാർ പലരും താനുമായും സംസാരിച്ചിട്ടുണ്ടെന്നും കോഹൻ പറയുന്നു. അസ്ഥികൂടങ്ങൾ കുഴിച്ചിട്ടിരിക്കുന്നത് എവിടെയാണെന്ന് തനിക്കറിയാം, കാരണം താൻ കൂടിയാണ് അതൊക്കെ കുഴിച്ചിട്ടത്.

കോൺഗ്രസ്സിനു മുന്നിൽ തെളിവുകൾ നൽകിയതിനാലും മുള്ളറുമായി അന്വേഷണത്തിൽ സഹകരിച്ചതിനാലും ട്രംപിന്റെ അനുയായികൾ തന്നെ വധിക്കുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. ഈഗോയും പെട്ടെന്ന് കോപം വരുന്ന സ്വഭാവമുള്ളയാളും ആരേയും ചതിക്കാൻ മടിയില്ലാത്തവനുമായ ഒരു ഗുണ്ടാത്തലവൻ ആണ് ട്രംപ് എന്നാണ് കോഹൻ പറഞ്ഞു വയ്ക്കുന്നത്.

നേരത്തേ മൂന്ന് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട കോഹൻ കൊറോണ പ്രതിസന്ധിയെ തുടർന്ന് മോചിപ്പിക്കപ്പെടുമ്പോൾ ഒരു വർഷത്തെ തടവ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, ട്രംപിനെകുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയതോടെ ജൂലായിൽ വീണ്ടും ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു. എന്നാൽ, ഇന്നലെ കോടതിയിൽ നിന്നും കോഹന് അനുകൂലമായ വിധി വന്നതോടെ പുസ്തകം പൂർത്തിയാക്കുവാൻ ഒരുങ്ങുകയാണ് കോഹൻ.

സെപ്റ്റംബർ അവസാനത്തോടെ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു. പുസ്തകം രചിക്കുന്നത് കാരണമാണ് തന്നെ വീണ്ടും ജയിലിലടച്ചത് എന്നാരോപിച്ചുകൊണ്ട് യു എസ് അറ്റോർണി ജനറൽ ബിൽ ബാറിനും ഫെഡറൽ പ്രിസൺ ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ഇപ്പോൾ കോഹൻ. കോഹനെതിരെയുള്ള നടപടികൾ വ്യക്തിവൈരാഗ്യം മൂലമുള്ളതാണെന്നും അദ്ദേഹത്തെ ജയിൽ മുക്തനാക്കണമെന്നും കഴിഞ്ഞ മാസം അവസാനത്തിൽ തന്നെ യു എസ് കോടതി ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP