Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ആമാശയം, കുടൽ, കരൾ എന്നിവ ശരീരത്തിന് പുറത്ത്; ജീവനോടെ ലഭിക്കില്ലെന്നു പറഞ്ഞ ഡോക്ടർമാരുടെ പ്രവചനം തെറ്റിച്ച് ജനിച്ചു; രണ്ടുവർഷമായി സാധാരണ കുട്ടികളെപ്പോലെ ജീവിക്കുന്നു. എക്സോംഫാലസ് എന്ന അവസ്ഥയിലുള്ള ലോറൽ ഫിസാക്ലിയ എന്ന കേംബ്രിഡ്ജുകാരിയുടെ കഥ

ആമാശയം, കുടൽ, കരൾ എന്നിവ ശരീരത്തിന് പുറത്ത്; ജീവനോടെ ലഭിക്കില്ലെന്നു പറഞ്ഞ ഡോക്ടർമാരുടെ പ്രവചനം തെറ്റിച്ച് ജനിച്ചു; രണ്ടുവർഷമായി സാധാരണ കുട്ടികളെപ്പോലെ ജീവിക്കുന്നു. എക്സോംഫാലസ് എന്ന അവസ്ഥയിലുള്ള ലോറൽ ഫിസാക്ലിയ എന്ന കേംബ്രിഡ്ജുകാരിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ർഭാവസ്ഥയിൽ സ്‌കാനിംഗിൽ തന്നെ കണ്ടിരുന്നു ഗർഭസ്ഥശിശുവിന്റെ കരൾ, ആമാശയം, കുടൽ തുടങ്ങിയ ആന്തരീകാവയവങ്ങൾ വളരുന്നത് ശരീരത്തിന് പുറത്താണെന്ന്. 12 ആഴ്‌ച്ചത്തെ സ്‌കാനിംഗിനൊടുവിൽ കുട്ടിയെ ജീവനോടെ ലഭിക്കില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഗർഭം അലസിപ്പിക്കാം എന്നായിരുന്നു അവർ നിർദ്ദേശിച്ചത്. കാരണം സ്‌കാനിംഗിൽ വ്യക്തമായത് ഗർഭസ്ഥശിശു എക്സോംഫാലസ് എന്ന അവസ്ഥയിലാണെന്നായിരുന്നു. ഗർഭ സമയത്ത് ശിശുവിന്റെ ഉദരഭിത്തികൾ രൂപപ്പെടാത്ത ഒരു അവസ്ഥയാണിത്.

എന്നാൽ ലോറലിന്റെ മാതാപിതാക്കൾ ഭാഗ്യം പരീക്ഷിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഡോക്ടർമാരുടെ പ്രവചനങ്ങളെയെല്ലാം തന്നെ നിഷ്പ്രഭമാക്കി 2018 ജൂൺ 6 ന് അവൾ കേംബ്രിഡ്ജിലെ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ ജന്മമെടുത്തു. ഇത്തരം അവസ്ഥയിൽ ജനിക്കുന്ന കുട്ടികളുടെ അവയവങ്ങൾ ജനന സമയത്തുതന്നെ ശരീരത്തിനകത്തേക്ക് നീക്കി സ്ഥാപിക്കാറുണ്ട്. എന്നാൽ ലോറലിന്റെ എക്സോഫാലസ് സാധാരണയിൽ അധികം വലിപ്പമുള്ളതായതിനാൽ അന്ന് അത് സാധിച്ചില്ല. ഇപ്പോൾ ഈ അവയവങ്ങൾ ശരീരത്തിനുള്ളിലേക്ക് മാറ്റിസ്ഥാപിക്കാൻ മൂന്നുവയസ്സുവരെ കാത്തിരിക്കണം ഈ കുഞ്ഞിന്.

ഭാരക്കൂടുതൽ കാരണം കൂടുതൽ അവയവങ്ങൾ പുറത്തേക്ക് തൂങ്ങിവരാതിരിക്കാൻ ബൻഡേജ് ഇട്ടിരിക്കുകയാണ് ഇപ്പോൾ. ഈ അവയവങ്ങൾ ശരീരത്തിന് പുറത്താണെങ്കിലും അവയ്ക്ക് ചുറ്റും ചർമ്മത്തിന്റെ ആവരണം രൂപപ്പെട്ടിട്ടുണ്ട്. മറ്റേതൊരു കുട്ടിയേയും പോലെ ലോറലിന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുവാനും ഒക്കെ സാധിക്കും. എന്നാൽ, മാതാപിതാക്കളുടെ ശ്രദ്ധ എപ്പോഴും ആവശ്യമാണെന്ന് മാത്രം.

ഉദരഭിത്തി രൂപപ്പെടുന്നത് തടസ്സപ്പെടുന്ന ഒരു അവസ്ഥയാണ് എക്സോംഫാലസ് എന്നത്. ഗർഭകാലത്ത് ഉദരം പൂർണ്ണമായും വളർച്ച പ്രാപിക്കില്ല. ഗർഭത്തിന്റെ ആദ്യനാളുകളിൽ, അമ്പിളിക്കൽ കോഡിനകത്ത് കുടൽ രൂപപ്പെടുകയും പിന്നീട് അത് പുറത്തേക്ക്, ഉദരത്തിനകത്തേക്ക് നീങ്ങുകയും ചെയ്യും. എന്നാൽ എക്സോംഫാലസ് അവസ്ഥയിൽ കുടലും ചിലപ്പോഴൊക്കെ കരൾ പോലുള്ള മറ്റ് അവയവങ്ങളും അമ്പിളിക്കൽ കോഡിൽ തന്നെ തുടരുകയും അവ ഒന്നാകെ ഉദരത്തിന് പുറത്തേക്ക് നീങ്ങുകയും ചെയ്യും. ഓരോ വർഷവും ജനിക്കുന്ന 5000 കുട്ടികളിൽ രണ്ടുപേരിൽ വീതം ഇത് കണ്ടുവരുന്നുണ്ട്.

ഇത് വളരെ ഗുരുതരമായ ഒരു അവസ്ഥയായതിനാൽ പെട്ടെന്നു തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, എക്സോംഫാലസ് ഉണ്ടെങ്കിൽ നിരവധി സങ്കീർണ്ണതകളും ജനന സമയത്ത് ഉണ്ടായേക്കാം. അതിനാൽ തന്നെ അമ്മ കെല്ലിക്ക് നിരവധി പരിശോധനകൾ വേണ്ടിവന്നു. എക്സോംഫാലസിന് പുറമേ ലോറലിന്റെ ഹൃദയത്തിൽ ഒരു ദ്വാരമുള്ളതായും അതുപോലെ നട്ടെല്ലിന് വൈകല്യമുള്ളതായുംഈ പരിശോധനകളിൽ തെളിഞ്ഞു.പ്രസവത്തിന് രണ്ടാഴ്‌ച്ചമുൻപാണ് എക്സംഫാലസിന് സാധാരണയുടെ ഇരട്ടി വലിപ്പമുണ്ടെന്ന് ഡോക്ടർമാർ കണ്ടുപിടിച്ചത്.

കുട്ടിക്ക് പൂർണ്ണ സമയ ശ്രദ്ധ ആവശ്യമായതുകൊണ്ട് സിക്ക് ചിൽഡ്രൻ ട്രസ്റ്റ് കെല്ലിക്കും സീനിനും ആശുപത്രിയിൽ ഒരു മുറി നൽകിയിട്ടുണ്ട്. സാധാരന എക്സംഫാലസ് ഉള്ള കുട്ടികൾക്ക് സ്വാഭാവികമായ ശ്വാസോച്ഛാസം സാധ്യമാകാറില്ല. എന്നാൽ ഇവിടെയും ലോറൽ ഡോക്ടർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മൂന്നു മാസംകൊണ്ട് അവൾക്ക് ആശുപത്രിയിൽ നിന്നും പുറത്തുവരാനായി. ഇനി മൂന്ന് വയസ്സ് തികയാൻ കാത്തിരിക്കുകയാണ് ലോറലിന്റെ മാതാപിതാക്കൾ. അവയവങ്ങൾ അകത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള ശസ്ത്രക്രിയ അപ്പോഴേ നടക്കൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP