Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ദിവസം 50,000 ത്തിലേറെ രോഗികളും ആയിരത്തോളം മരണങ്ങളും; ലോക കോറോണ ഭൂപടത്തിൽ ഒന്നാമതെത്തി ഇന്ത്യ; ആകെ മരിച്ചവരുടേയും രോഗികളുടേയും എണ്ണത്തിൽ ഇപ്പോഴും പിന്നിലാണെങ്കിലും ഏറ്റവും കൂടുതൽ പേർ രോഗികളാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്തിയത് ലോകത്തെ അദ്ഭുതപ്പെടുത്തി; അമേരിക്ക പോലും കൊറോണ യുദ്ധത്തിൽ വിജയിച്ചു തുടങ്ങിയിട്ടും ഇന്ത്യ കിതക്കുന്നു

ഒരു ദിവസം 50,000 ത്തിലേറെ രോഗികളും ആയിരത്തോളം മരണങ്ങളും; ലോക കോറോണ ഭൂപടത്തിൽ ഒന്നാമതെത്തി ഇന്ത്യ; ആകെ മരിച്ചവരുടേയും രോഗികളുടേയും എണ്ണത്തിൽ ഇപ്പോഴും പിന്നിലാണെങ്കിലും ഏറ്റവും കൂടുതൽ പേർ രോഗികളാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്തിയത് ലോകത്തെ അദ്ഭുതപ്പെടുത്തി; അമേരിക്ക പോലും കൊറോണ യുദ്ധത്തിൽ വിജയിച്ചു തുടങ്ങിയിട്ടും ഇന്ത്യ കിതക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്നലെ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 50,000 ത്തിൽ അധികം കോവിഡ് ബാധയാണ്. ഓരോ ദിവസവും പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയാണ്. അതുപോലെ 800 ൽ അധികം മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ പ്രതിദിന മരണ സംഖ്യയുടെ കാര്യത്തിലും ഇന്നലെ ഇന്ത്യ ഒന്നാമതെത്തി.

അമേരിക്കയിൽ ഇന്നലെ 41,963 പേർക്കും ബ്രസീലിൽ 16,641 പേർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിൽ 52,972 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുപോലെ അമേരിക്കയിൽ ഇന്നലെ 505 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയി രേഖപ്പെടുത്തിയത് 803 മരണങ്ങളും. പ്രതിദിന മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ ഇന്നലെ 561 മരണങ്ങൾ രേഖപ്പെടുത്തി.

ഇന്ത്യയിൽ ഇത് തുടർച്ചയായ ഏഴാം ദിവസമാണ് 50,000 ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 18,55,745 ആയി ഉയർന്നു. ഇതുവരെ 38,938 പേരാണ് ഇവിടെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ഇന്ത്യ അതിവേഗം അമേരിക്കയ്ക്കും ബ്രസീലിനും ഒപ്പം എത്തുകയാണെന്ന് പറയുമ്പോഴും ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കുകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അമേരിക്കയിൽ 1 ലക്ഷം പേരിൽ 47.5 പേരും ബ്രസീലിൽ 1 ലക്ഷം പേരിൽ 45.2 പേരും മരണമടയുമ്പോൾ ഇന്ത്യയിൽ 1 ലക്ഷം പേരിൽ 2.9 പേർ മാത്രമാണ് മരണമടയുന്നത്.

അതേസമയം, ഇന്ത്യയിലെ കൊറോണാ മരണങ്ങളിൽ പകുതിയു 60 വയസ്സിൽ താഴെയുള്ളവരാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇത് തികച്ചും ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ്. ഇതിൽ തന്നെ 37 ശതമാനം മരണവും 45 നും 60 നും ഇടയിൽ പ്രായമുള്ളവരുടേതാണ്. അതേസമയം ആഗോളാടിസ്ഥാനത്തിലെ കണക്കിൽ 60 ന് മുകളിൽ പ്രായമുള്ളവരാണ് കൂടുതൽ മരണമടഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ പ്രായമേറിയവരിൽ മിക്കവരിലും കോവിഡ് പരിശോധന നടത്താതാകാം ഈ വിരോധാഭാസത്തിന് കാരണം എന്നാണ് ഇന്ത്യയിലെ ആരോഗ്യ വിദഗ്ദർ പറയുന്നത്.

ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാൾ അധികം രാഷ്ട്രീയ നേതാക്കൾക്ക് കോവിഡ് ബാധിച്ചതും ഇന്ത്യയിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ സ്ഥിരീകരിച്ച് ക്വാറന്റൈനിൽ പോകുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്‌ച്ച മുതൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും അടക്കം ചില രാഷ്ട്രീയ നേതാക്കളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

തിങ്കളാഴ്‌ച്ച ത്രിപുര മുഖ്യമന്ത്രിയും കേംദ്ര നിയമകാര്യ മന്ത്രിയും ഐസൊലേഷനിൽ പോയിട്ടുണ്ട്. ഇതുവരെ ആഗോളാടിസ്ഥാനത്തിൽ 18.35 ദശലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 6,93,958 കോവിഡ് മരണങ്ങളും ലോകത്താകമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ മാരക മഹാവ്യാധി ഇതുവരെ 210 രാജ്യങ്ങളിലും പ്രവിശ്യകളിലും പടർന്നു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP