Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സ്വവർഗ്ഗ രതിക്കാരായ ദമ്പതിമാർ താമസിക്കുന്ന മഴവിൽ കുടുംബത്തിൽ ജനനം; സർവ്വകലാശാലാ പഠനത്തിന് പോയ ആദ്യ കുടുംബാംഗം; ഭൂതകാലം വേദനിപ്പിച്ചപ്പോഴും പതറായെ മുന്നേറി മിടുമിടുക്കി എത്തിയത് രാജ്യത്തിന്റെ ഭരണ കസേരയിൽ; 18 വയസ്സു മുതൽ തുടങ്ങിയ പ്രണയത്തിന് 16 വർഷത്തിന് അപ്പുറം മിന്നുകെട്ട്; അച്ഛനും അമ്മയും ഒരുമിക്കുന്നതിന് സാക്ഷിയായി രണ്ടര വയസ്സുള്ള കുഞ്ഞ്; 34 കാരിയായ ഫിന്നീഷ് പ്രധാനമന്ത്രിക്ക് മാലയോഗം

സ്വവർഗ്ഗ രതിക്കാരായ ദമ്പതിമാർ താമസിക്കുന്ന മഴവിൽ കുടുംബത്തിൽ ജനനം; സർവ്വകലാശാലാ പഠനത്തിന് പോയ ആദ്യ കുടുംബാംഗം; ഭൂതകാലം വേദനിപ്പിച്ചപ്പോഴും പതറായെ മുന്നേറി മിടുമിടുക്കി എത്തിയത് രാജ്യത്തിന്റെ ഭരണ കസേരയിൽ; 18 വയസ്സു മുതൽ തുടങ്ങിയ പ്രണയത്തിന് 16 വർഷത്തിന് അപ്പുറം മിന്നുകെട്ട്; അച്ഛനും അമ്മയും ഒരുമിക്കുന്നതിന് സാക്ഷിയായി രണ്ടര വയസ്സുള്ള കുഞ്ഞ്; 34 കാരിയായ ഫിന്നീഷ് പ്രധാനമന്ത്രിക്ക് മാലയോഗം

മറുനാടൻ മലയാളി ബ്യൂറോ

തിനെട്ടാം വയസ്സുമുതൽ, നീണ്ട 16 വർഷക്കാലം ശരീരവും മനസ്സും പങ്ക്വച്ച് ഒരുമിച്ചു ജീവിച്ച പ്രിയ കാമുകൻ ഫിന്നീഷ് പ്രധാനമന്ത്രി സന്ന മാരിന്റെ കഴുത്തിൽ മിന്നുകെട്ടി. ഇന്നലെ കേസരാന്റയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 40 പേർ മാത്രമായിരുന്നു പങ്കെടുത്തത്. ചടങ്ങിന് സാക്ഷിയായി അവരുടെ രണ്ടര വയസ്സുള്ള മകൾ എമ്മാ അമാലിയ മാരിനും ഉണ്ടായിരുന്നു.

34 കാരനായ ഭർത്താവ് മാർക്കസ് റൈക്കോനെനുമായുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സന്നാ മാരിൻ അതിന് അടിക്കുറിപ്പായി എഴുതിയത്, ഞാൻ തയ്യാറാണ് എന്ന് ഞങ്ങൾ പരസ്പരം ഇന്നലെ പറഞ്ഞു എന്നാണ്. താൻ ഇത്രനാളും സ്നേഹിച്ചിരുന്ന പുരുഷനോടൊത്ത് ജീവിതം പങ്കിടാൻ ആയതിൽ ഏറ്റവും അധികം സന്തോഷിക്കുന്നു എന്നു പറഞ്ഞ സന്ന നീണ്ട 16 വർഷക്കാലമായി സുഖവും ദുഃഖവും എല്ലാം തങ്ങൾ ഒരുമിച്ചായിരുന്നു പങ്കുവച്ചിരുന്നത് എന്നും വ്യക്തമാക്കി. ജീവിതം അതിന്റെ നെല്ലിപലകയിലെത്തിയപ്പോഴും, കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോഴുമെല്ലാം ഞങ്ങൾ പരസ്പരം താങ്ങായി നിന്നു.. അവർ കൂട്ടിച്ചേർത്തു.

വെളുത്ത വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു ഫിൻലാൻഡിന്റെ 34 കാരിയായ പ്രധാനമന്ത്രി സെന്ന മാരിൻ. മുൻ ഫിന്നീഷ് അസ്സോസിയേഷൻ ഫുട്ബോൾ താരം കൂടിയായ വരൻ മാർക്കസിന്റെ കൈപിടിച്ച് ഫോട്ടോ ഷൂട്ടിന് തയ്യാറെടുക്കുമ്പോൾ, ഒരു രാജ്യം ഭരിക്കുന്ന ഭരണകർത്താവിൽ കണ്ടത് ഒരു കാമികിയുടെ നാണമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ എഴുതിയത്. ഹെൽസിങ്കിയിലെ വീടിനരികിലുള്ള തടാകക്കരയിലും പൂന്തോട്ടത്തിലുമൊക്കെയായി അവർ ഫോട്ടോക്ക് പോസ് ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താവായ സന്ന മാരിൻ ഒരു സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ വക്താവാണ് സോഷ്യൽ മാധ്യമം ഫലവത്തായി ഉപയോഗിക്കുന്ന അവർ കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യ ഭരണാധികാരി ആയിരുന്നു. പിന്നീട് 33 കാരിയായ ആസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർശ് ഭരണമേറ്റതോടെ ആ സ്ഥാനം മാരിന് നഷടമായി.

ജനസംഖ്യ തീരെ കുറവുള്ള ഫിൻലാൻഡിൽ ജനന നിരക്ക് വർദ്ധിപ്പിക്കുവാനായി സ്ത്രീകൾക്കൊപ്പം പുരുഷന്മാർക്കും പ്രസവാവധി നൽകുന്ന കര്യം 2015 ൽ എം പി ആയിരിക്കുമ്പോൾ പാർലമെന്റി ൽ പറഞ്ഞതോടെയാണ് മാർൻ ശ്രദ്ധേയയാകുന്നത്. സ്ത്രീകൾക്ക് ഉള്ളതുപോലെ പുരുഷന്മാർക്കും പ്രസവാവധി ഏഴ് മാസമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ സെന്ന മാരിൻ.

മഴവിൽ കുടുംബം എന്നറിയപ്പെടുന്ന, സ്വവർഗ്ഗ രതിക്കാരായ ദമ്പതിമാർ താമസിക്കുന്ന ഒരു കുടുംബത്തിലായിരുന്നു സന്ന മാരിൻ വളർന്നത്. തന്റെ അമ്മയും അമ്മയുടെ സ്ത്രീ സുഹൃത്തും കൂടിയാണ് അവരെ വളർത്തിയത്. കുടുംബത്തിൽ, സർവ്വകലാശാല പഠനത്തിന് പോകുന്ന ആദ്യ വ്യക്തിയായ സന്ന, തന്റെ കുടുംബ പശ്ചാത്തലം അക്കാലത്തോക്കെ തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്ന് മുൻപൊരിക്കൽ പറഞ്ഞിരുന്നു. ചുറ്റുമുള്ളവരിൽ നിന്നും അദൃശ്യയാകുവാൻ വരെ ആഗ്രഹിച്ചിരുന്നു എന്നും പറഞ്ഞിരുന്നു.

പുത്തൻ തലമുറ രാഷ്ട്രീയക്കാരിൽ പെട്ട സന്ന ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചത്. രാഷ്ട്രീയ രംഗത്ത് വിജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു ഇവരുടെ കുഞ്ഞ് ജനിക്കുന്നത്. തന്റെ ഗർഭകാലം മുതൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വരെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ഇവർ. അതുപോലെ തന്നെ, 2017 ൽ മാർക്കസിനൊപ്പം ഇറ്റലിയിലേക്ക് പോയ ഒഴിവുകാലയാത്രകളുടെ ചിത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP