Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ രാജ്യത്ത് ആരും മാസ്‌ക് ധരിക്കില്ല; കോവിഡിനെ പ്രതിരോധിക്കാൻ മാസ്‌ക് വയ്ക്കാൻ ലോകം ഒരുമിക്കുമ്പോൾ തെളിവ് ചോദിച്ച് ഹോളണ്ട് മാത്രം: ആരും മാസ്‌ക് ധരിക്കാതെ കോവിഡിനെ നേരിടുന്ന ഒരു രാജ്യത്തിന്റെ കഥ

ഈ രാജ്യത്ത് ആരും മാസ്‌ക് ധരിക്കില്ല; കോവിഡിനെ പ്രതിരോധിക്കാൻ മാസ്‌ക് വയ്ക്കാൻ ലോകം ഒരുമിക്കുമ്പോൾ തെളിവ് ചോദിച്ച് ഹോളണ്ട് മാത്രം: ആരും മാസ്‌ക് ധരിക്കാതെ കോവിഡിനെ നേരിടുന്ന ഒരു രാജ്യത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ആംസ്റ്റർഡാം: കോവിഡിനെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് മാസ്‌ക് ധരിക്കുമ്പോൾ ഹോളണ്ട് എന്ന രാജ്യത്ത് ആരും മാസ്‌കേ ധരിക്കാറില്ല. മാസ്‌ക് ധരിക്കാത്തതെന്തേ എന്ന് ചോദിച്ചാൽ, മാസ്‌ക് ധരിച്ചാൽ കോവിഡ് വരില്ലെന്നതിന് എന്താണ് തെളിവെന്ന് ഈ രാജ്യത്തുള്ളവർ ചോദിക്കും.

ഈ രാജ്യത്ത് ആരും മാസ്‌ക് ധരിക്കാറില്ല എന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളിലേത് പോലെ കോവിഡിനെ നേരിടാൻ സാമൂഹിക അകലം പാലിക്കലോ ലോക് ഡൗണോ ഒന്നുമില്ല. എന്നിട്ടും ബ്രിട്ടനിലുള്ളതിന്റെ പകുതി കോവിഡ് കേസ് പോലും ഈ രാജ്യത്ത് ഇല്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പുകളിലും റസ്റ്റൊറന്റുകളിലുമെല്ലാം ജനം കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ് ഇവിടെ ഉള്ളത്. കോഫി ഷോപ്പുകളും ബാർബർ ഷോപ്പുകളുമെന്ന് വേണ്ട എല്ലാ സ്ഥാപനങ്ങളും തുറന്നിട്ട നിലയിലുമാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

ലോകത്തെ 120 രാജ്യങ്ങൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ മാസ്‌ക് ധരിക്കണമെന്ന് ആവർത്തിച്ചു പറയുമ്പോഴാാണ് ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഒരു രാജ്യം മുഴുവൻ മാസ്‌ക് ധരിക്കാതെ കോവിഡിനെ നേരിടുന്നത്. ജനങ്ങളൊന്നടങ്കം തെരുവിലിറങ്ങിയിട്ടും മറ്റഅ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് കണക്കുകൾ ഈ രാജ്യത്ത് വളരെ കുറവുമാണ്.

മാസ്‌ക് ധരിച്ചാൽ കോവിഡിനെ ചെറുക്കാമെന്നതിന് യാതൊരു തെളിവും ഇല്ലാ എന്നാണ് ഈ രാജ്യത്തെ മുതിർന്ന ഗവേഷകർ പോലും പറയുന്നത്. കോവിഡിനെ കുറിച്ചുള്ള വിവരങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് അങ്ങനെയാണെന്നും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. മാത്രമല്ല മാസ്‌ക് ധരിക്കുന്നത് കോവിഡിനെ പ്രതിരോധിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഇവിടുത്തെ ശാസ്ത്രജ്ഞർ പറയുന്നത്. നിലവിലുള്ള എല്ലാ തെളിവുകളും അനുസരിച്ച് പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യമില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റിലെ ഗവേഷകർ പറയുന്നു. മാസ്‌ക് കൊണ്ട് യാതൊരു ഗുണവും ഇല്ല എന്ന് മാത്രമല്ല അത് ഒരു പക്ഷേ വിപരീത ഫലം ഉണ്ടാക്കിയേക്കാം എന്നുമാണ് ഇവിടുത്തെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.

യൂറോപ്പിൽ കോവിഡിന്റെ രണ്ടാം വരവ് തുടങ്ങി എന്ന് ഭയപ്പെടുമ്പോഴാണ് ഹോളണ്ടിന്റെ വിവാദപരമായ തീരുമാനം. രാജ്യത്തെ ജനങ്ങളും മാസ്‌ക് വയ്ക്കുന്നതിന് എതിരാണ്. പലരും മാസ്‌ക് വയ്ക്കുന്നതിനെ വെറുക്കുന്നു എന്ന് തുറന്ന് പറയുകയാണ്. മുഖത്ത് നാപ്പി വെച്ചത് പോലെയാണ് മാസ്‌ക് വെച്ചവരെ കാണുമ്പോൾ തോന്നുക എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

എന്നാൽ സുഗമമായ ആശയ വിനിമയത്തിന് മാസ്‌ക് ധരിക്കാത്തതാണ് നല്ലതെന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു. മെയ് മാസത്തിലാണ് മാസ്‌കിനെതിരായി ഹോളണ്ട് നിയമം പാസാക്കിയത്. കഴിഞ്ഞ ആഴ്ചയും ഇത് ആവർത്തിച്ചു. എന്നിരുന്നാലും ബ്രിട്ടനിൽ സംഭവിച്ചതിന്റെ പകുതി മരണം പോലും കോവിഡ് ബാധിച്ച് ഇതുവരെ ഹോളണ്ടിൽ ഉണ്ടായിട്ടില്ല എന്നതും അതിശയിപ്പിക്കുന്നു.

അതേസമയം തിരക്ക് പിടിച്ച പൊതുഗതാഗത സംവിധാനങ്ങളിൽ അതായത് ബസ്സുകളിലും ട്രെയിനിലും ഫെറികളിലും യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കാനും ആരോഗ്യ വിദഗ്ദർ ഉപദേശിക്കുന്നു. എന്നാൽ കോവിഡിനെ തടയുന്ന മാജിക് ബുള്ളറ്റായി മാസ്‌കിനെ കാണുന്നുമില്ലെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ചു പറയുന്നു. അതേസമയം ഹോളണ്ടിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. ബാറുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത് തുടങ്ങി.

17 മില്ല്യൺ ജനങ്ങളുള്ള രാജ്യത്ത് 61487 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 54,732 കോവിഡ് കേസുകൾ മാത്രമാണ് നിലവിൽ ഈ രാജ്യത്തുള്ളത്. വളരെ കുറച്ച് നിയന്ത്രണങ്ങൾ മാത്രമാണ് ഇന്നിട്ടും ഈ രാജ്യത്ത് ജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP