Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ബുധനാഴ്ച റെക്കോർഡ് ചെയ്തത് ആയിരത്തിലേറെ മരണങ്ങൾ; മരണ നിരക്കിൽ ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ: ആകെ മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് ലോകത്ത് ആറാം സ്ഥാനം: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 12,88,130: രാജ്യത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 8,944 പേർ

രാജ്യത്ത് ബുധനാഴ്ച റെക്കോർഡ് ചെയ്തത് ആയിരത്തിലേറെ മരണങ്ങൾ; മരണ നിരക്കിൽ ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ: ആകെ മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് ലോകത്ത് ആറാം സ്ഥാനം: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 12,88,130: രാജ്യത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 8,944 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബുധനാഴ്ച രാജ്യത്തെ പ്രതിദിന കോവിഡ് മരണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയതോടെ ആകെ മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് ആറാം സ്ഥാനത്ത് എത്തി. മരണ നിരക്കിൽ ഫ്രാൻസിനെയും മറികടന്നാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്. ബുധനാഴ്ച 1120 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് ഒരു ദിവസം ആയിരം കടക്കുന്നത്. അതേസമയം ഇന്നലെയും 45,599 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,88,130 ആയി. മരണം: 29,890 ആയി. 8,944 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ മാത്രം ബുധനാഴ്ച 10,576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മലയാളികളടക്കം 280 പേരാണ് ബുധനാഴ്ച മഹാരാഷ്ട്രയിൽ മരിച്ചത്. ഇന്നലെ സംസ്ഥാനത്ത് 9,895 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 298 പേർ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,47,502 ആയി. ഇതിൽ 1,36,980 എണ്ണം സജീവ കേസുകളാണ്. 1,94,253 പേർ രോഗമുക്തി നേടിയപ്പോൾ 12,854 പേർ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിൽ ഇന്നലെ 1,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55 പേർ മരിക്കുകയും ചെയ്തു. മുംബൈയിൽ ഇതുവരെ 1,05,829 പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 5,927 പേർ മരിക്കുകയും ചെയ്തതായി ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

അതേസമയം കർണാടകയിൽ ഇന്നലെ അയ്യായിരത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,030 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,207 കേസുകൾ ബെംഗളൂരു അർബനിൽനിന്നാണ്. സംസ്ഥാനത്ത് ഇതുവരെ 80,863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 97 പേരാണ് മരിച്ചതെന്നും ഇതുവരെയുള്ള ആകെ മരണസംഖ്യ 1,616 ആണെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ ഇന്നലെ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻവർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 6,472പുതിയ കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയധികം പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതർ രണ്ടുലക്ഷത്തിനടുത്തെത്തി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശത്ത് നിന്നെത്തിയവരും കേരളത്തിൽ നിന്നുള്ള അഞ്ചുപേർ ഉൾപ്പടെ നാൽപതുപേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 88 പേർ ഇന്നലെ മരിച്ചു. 3,232 ആണ് ആകെ മരണസംഖ്യ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1,92,964 കേസുകളിൽ 1,36,793 പേരും രോഗമുക്തി നേടി. 5,210 പേരാണ് ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടത്. 52,939 പേർ നിലവിൽ ചികിത്സയിലുണ്ട്. 21,57,869 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.

കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി
ചെന്നൈ:കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയതായി ചെന്നൈ കാട്ടാൻകുളത്തൂർ എസ്ആർഎം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ. 18 55 പ്രായക്കാരിലാണു പരീക്ഷണം. സന്നദ്ധരായി മുന്നോട്ടു വന്നവരിൽ മരുന്നു കുത്തിവച്ച ശേഷം 194 ദിവസം നിരീക്ഷിക്കും. 2 തവണയായാണു കുത്തിവയ്ക്കുക. കൊറോണ വൈറസിനെ ചെറുക്കുന്ന ആന്റി ബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കാൻ കോവാക്സിനു കഴിയുമോ എന്ന പഠനമാണു നടക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP