Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് സുന്ദരിമാർ ലോകം മുഴുവൻ കറങ്ങി നടക്കുന്നു; ബ്രിട്ടനിലെ അനേകം നേതാക്കളും ബിസിനസ്സുകാരും ഹണി ട്രാപ്പിൽ പെട്ടു കഴിഞ്ഞു; മയക്കിയെടുത്ത് മൊബൈൽ ഫോണിലെ ഡാറ്റകൾ ചോർത്തി ചാര സുന്ദരിമാർ മുൻപോട്ട്; ലോകത്തെ കീഴടക്കാൻ ചൈന സുന്ദരിമാരെ ഉപയോഗിക്കുന്നു

ചൈനീസ് സുന്ദരിമാർ ലോകം മുഴുവൻ കറങ്ങി നടക്കുന്നു; ബ്രിട്ടനിലെ അനേകം നേതാക്കളും ബിസിനസ്സുകാരും ഹണി ട്രാപ്പിൽ പെട്ടു കഴിഞ്ഞു; മയക്കിയെടുത്ത് മൊബൈൽ ഫോണിലെ ഡാറ്റകൾ ചോർത്തി ചാര സുന്ദരിമാർ മുൻപോട്ട്; ലോകത്തെ കീഴടക്കാൻ ചൈന സുന്ദരിമാരെ ഉപയോഗിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ണ്ടൻ നിവാസിയായ ഇയാൻ ക്ലെമന്റ് ചൈനീസ് ഭരണകൂടത്തെ വിശ്വസിക്കരുതെന്ന് പഠിച്ചത് എങ്ങനെയാണെന്ന് നോക്കു. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സിൽ ലണ്ടൻ ഡെപ്യുട്ടി മേയർ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു ഇയാൻ ക്ലെമന്റ്. ഒരു പാർട്ടിക്കിടയിലാണ് അതിസുന്ദരിയായ ഒരു ചൈനീസ് യുവതി അദ്ദേഹത്തെ സമീപിക്കുന്നത്. അതൊരു തേൻ കെണിയായിരുന്നു എന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. എന്നാൽ ആ സമയത്ത് വീണ്ടുവിചാരമെല്ലാം മാറ്റിവച്ച ആ യുവതിയുടെ പുറകേ പോവുകയായിരുന്നു അദ്ദേഹം ചെയ്തത്.

ഒന്നുരണ്ട് ഗ്ലാസ് വൈനിനു ശേഷം അദ്ദേഹം അവളെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. പിന്നീട് ഉറക്കമുണർന്നപ്പോൾ മുറിയിൽ ആ യുവതിയില്ല, മുറിയാകെ ആരോ തെരഞ്ഞ് പരിശോധിച്ചതുപോലെ അലങ്കോലമായിക്കിടക്കുന്നു. പേഴ്സ് തുറന്നു തന്നെ ഇരിക്കുന്നുണ്ടായിരുന്നു എന്നാൽ പണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ബ്ലാക്ക്‌ബെറി ഫോണിലെ ഡാറ്റ മുഴുവൻ ഡൗൺലോഡ് ചെയ്തിരുന്നു. ലണ്ടൻ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായിരുന്നു ക്ലെമന്റ്. അദ്ദേഹം ബെയ്ജിംഗിൽ വന്നതുതന്നെ ലണ്ടൻ ഒളിമ്പിക്സിലേക്ക് കുറച്ച് നല്ല നിക്ഷേപകരെ തിരക്കിയായിരുന്നു.

ഒരു വർഷത്തിന് ശേഷം ഈ കഥ പുറത്തുവന്നപ്പോൾ അദ്ദേഹം പറഞ്ഞത് ആ യുവതി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജീവനക്കാരിയായിരിക്കാം എന്നാണ്. താൻ ആരെയൊക്കെ കാണുന്നു, എന്തൊക്കെയാണ് ആസൂത്രണം ചെയ്യുന്നത് എന്നൊക്കെ അറിയുകയായിരുന്നിരിക്കാം അവരുടെ ലക്ഷ്യം. ഈ സംഭവം നടന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആരും ഒന്നും പഠിക്കുന്നില്ല. പാശ്ചാത്യ നാടുകളിലെ നിരവധി രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരും ഇന്നും അവരുടെ കെണിയിൽ വീണുകൊണ്ടേയിരിക്കുന്നു.

1990 കളുടെ ആരംഭത്തിൽ ചൈന സന്ദർശിക്കുന്ന ബ്രിട്ടീഷുകാർക്കായി എം 15 ഒരു മാർഗ്ഗരേഖ തയ്യാറാക്കിയിരുന്നു. അധികമായ ബഹുമാനം പ്രദർശിപ്പിക്കുന്നതുമ്മ് ഉദാരമായ ആഥിതേയത്വവും സൂക്ഷിക്കണം എന്നതായിരുന്നു അതിന്റെ കാതൽ. പാശ്ചാത്യരെ സുഹൃത്തുക്കളാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിപാടിയുടെ ഭാഗമായിട്ടാണ്. അവരോട് ഒരു കടപ്പാട് ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. പിന്നീട് അവർ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കേണ്ടതായി വരും. ഈ നിർദ്ദേശങ്ങൾ അന്നത്തേക്കാൾ ഇന്നാണ് കൂടുതൽ ഉപകാരപ്രദമായിട്ടുള്ളത്. എന്നാൽ പലരും ഇത് അവഗണിക്കുകയാണ്.

അമേരിക്കൻ ഡിപ്പർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കണക്കനുസരിച്ച് 2011 നും 2018 നും ഇടയിൽ നടന്ന സാമ്പത്തിക ചാരകേസുകളിൽ 90% കേസുകളിലും ചൈനാക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. സാമ്പത്തിക രഹസ്യങ്ങൾ ചോർത്തുവാൻ വ്യവസായിക ചാരന്മാരും പ്രതിരോധ രഹസ്യങ്ങൾ ചോർത്തുവാൻ ഔദ്യോഗിക തലത്തിൽ ചാരവൃത്തി നടത്തുന്നവരുമായി ധാരാളം ആളുകൾ ചൈനയ്ക്കുണ്ട്. മാത്രമല്ല , നിയമപരമായോ അല്ലാതേയോ മറ്റ് രാജ്യങ്ങളുടെ സാങ്കേതിക വിദ്യ സ്വന്തമാക്കുവാനുള്ള മോഹവും ചൈനക്കുണ്ട്. ഇത്തരം രഹസ്യങ്ങൾ ചോർത്തിയെടുക്കുവാൻ ഓരോ രാജ്യങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുള്ള ചൈനീസ് വംശജരുടെ സഹായമാണ് ചൈൻ സ്വീകരിക്കാറുള്ളത്.

പരമ്പരാഗത ശൈലിയിൽ അല്ലാതെയുള്ള ചാരവൃത്തിയുമായി ബന്ധപ്പെട്ട നിരവധി പരാധികൾ എഫ് ബി ഐ കൈകാര്യം ചെയ്യുന്നു എന്നാണ് എഫ് ബി ഐ വൃത്തങ്ങൾ പറയുന്നത്. പരമ്പരാഗത ശൈലിയിൽ ഉള്ള ചാരപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച ചാരന്മാരെയാണ് ഉപയോഗിക്കുക. എന്നാൽ ചൈന സ്വീകരിച്ചിരിക്കുന്നത് കതിരും പതിരും കൂട്ടിക്കലർത്തിയുള്ള സമീപനമാണ്. അയിരക്കണക്കിന് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ബിസിനസ്സുകാർ, ടൂറിസ്റ്റുകൾ എന്നിവരെ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്ന രീതിയാണ് ഇപ്പോൾ ചൈനയുടേത്.

ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽ വരുന്ന സാങ്കേതിക വിദ്യ മോഷ്ടിക്കുക എന്നത് ചൈനക്ക് പുത്തരിയൊന്നുമല്ല. ഇപ്പോൾ വാവായ് ഉപയോഗിക്കുന്ന ഉപകരണം അബ്ഡി അബാബയിലെ ആഫ്രിക്കൻ യൂണിയന്റെആസ്ഥാനത്തുനിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇത്തരത്തിൽ ബൗദ്ധിക സ്വത്ത് മോഷണവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ വാവായ്ക്കെതിരെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ മോഷണത്തിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് ബോണസ് നൽകുന്ന നയം പോലും കമ്പനിക്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

ഈഗോ, സെക്സ്, ആശയം, ദേശസ്നേഹം ഇങ്ങനെ പലതും ഉപയോഗിച്ചാണ് ചാരവൃത്തിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുക. പ്രതിഫലം കാര്യമായിട്ടൊന്നും ഉണ്ടാകില്ല. ഒരു ഉദാഹരണത്തിന് ഒരു വ്യവസായിക രഹസ്യം ചോർത്തുന്നതിന് ഒരു എഞ്ചിനീയർക്ക് ലഭിക്കുക പൂർണ്ണമായും സൗജന്യമായ ഒരു വിദേശ യാത്രയായിരിക്കും ചിലപ്പോൾ ഏതെങ്കിലും ചൈനീസ് യൂണിവേഴ്സിറ്റിയിൽ ഒരു ഗസ്റ്റ് ലക്ചർ ആയി ക്ഷണിച്ച് സ്‌റ്റൈപ്പൻഡും നൽകും. എഫ് ബി ഐ ജീവനക്കാരനായ ജോയെ ചൻ തന്റെ ഓഫീസുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നത് വിദേശയാത്രയ്ക്കും പിന്നെ ലൈംഗിക തൊഴിലാളികൾക്ക് നൽകാനുള്ള പണത്തിനും വേണ്ടിയായിരുന്നു. ഇയാൾ പിന്നീട് പിടിക്കപ്പെട്ടു.

ചൈനീസ് വംശജരേയാണ് പ്രധാനമായും ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതെങ്കിലും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയോട് ആദരവും വിധേയത്വവും പുലർത്തുന്ന ചില മറുനാട്ടുകാരേയും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പഠനത്തിനായി എത്തിയിട്ടുള്ള ചൈനീസ് വിദ്യാർത്ഥികളേയാണ് പ്രധാനമായും ബൗദ്ധിക സമ്പത്ത് ചോരണത്തിന് ഉപയോഗിക്കുന്നത്. പഠനശേഷം ചൈനയിൽ എത്തിയാൽ ഉയർന്ന ജോലി എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ഇത് ചെയ്യുന്നത്.

സുന്ദരികളെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പും ബ്ലാക്ക് മെയിലിംഗുമാണ് പ്രധാനമായും ഉള്ളത്. തന്ത്രപ്രധാന സ്ഥാനങ്ങളിൽ ഉള്ളവരെ സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് സുഹൃത്തുക്കളാക്കി വശീകരിക്കുന്നതും ഒരു പുതിയ രീതിയാണ്. വീഡിയോ ചാറ്റിലൂടെയും മറ്റും ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വിവരങ്ങൾ ശേഖരിക്കും. ജർമ്മനിയിൽ നിന്നും ഫ്രാൻസിൽ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP