Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വെറും തട്ടിപ്പാണെന്ന സോഷ്യൽ മീഡിയപോസ്റ്റ് വൈറലായി; കൊറോണയെ നിസ്സാരവത്ക്കരിച്ച ട്രംപിനെ വാനോളം പുകഴ്‌ത്തി; മാസ്‌ക് വാങ്ങില്ലെന്ന് പ്രതിജ്ഞ; അവസാനം കൊറോണയെ അവഗണിച്ചവന് കൊറോണയാൽ മരണം; അമേരിക്കയിൽ നിന്നൊരു കൊറോണക്കഥ

കൊറോണ വെറും തട്ടിപ്പാണെന്ന സോഷ്യൽ മീഡിയപോസ്റ്റ് വൈറലായി; കൊറോണയെ നിസ്സാരവത്ക്കരിച്ച ട്രംപിനെ വാനോളം പുകഴ്‌ത്തി; മാസ്‌ക് വാങ്ങില്ലെന്ന് പ്രതിജ്ഞ; അവസാനം കൊറോണയെ അവഗണിച്ചവന് കൊറോണയാൽ മരണം; അമേരിക്കയിൽ നിന്നൊരു കൊറോണക്കഥ

മറുനാടൻ മലയാളി ബ്യൂറോ

ഡൊണാൾഡ് ട്രംപിന്റെ കടുത്ത അനുയായി ആയിരുന്നു റിച്ചാർഡ് റോസ്. അമേരിക്കൻ സൈന്യത്തിൽ ഒമ്പത് വർഷക്കാലം സേവനമനുഷ്ഠിച്ച് പിരിഞ്ഞ റോസ് ഇറാഖ് യുദ്ധത്തിലും അഫ്ഗാനിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തിട്ടുമുണ്ട്. എന്നും കൊറോണയെ അവഗണിക്കുന്ന സമീപനം സ്വീകരിച്ചിട്ടുള്ള ട്രംപിന്റെ അനുയായിക്കും കൊറോണയെ പുച്ഛമായിരുന്നു. കൊറോണ എന്നത് ജനങ്ങളിൽ ഭീതിവളർത്താൻ സൃഷ്ടിച്ച ഒരു തട്ടിപ്പ് മാത്രമാണെന്നായിരുന്നു അയാൾ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. താൻ ഈ തട്ടിപ്പിൽ വീഴില്ലെന്നും, മാസ്‌ക് വാങ്ങില്ലെന്നും തറപ്പിച്ച് പറയുകയും ചെയ്തിരുന്നു ഈ ഓഹിയോ സ്വദേശി.

അവസാനം നമുക്കൊരു നട്ടെല്ലുള്ള പ്രസിഡണ്ടിനെ ലഭിച്ചു, ഞാൻ എന്റെ പ്രസിഡണ്ട് എന്ന് പറയുവാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മെയ്‌ 29 ന് അയാൾ ഫേസ്‌ബുക്കിൽ എഴുതിയത്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ട്രംപ് തുനിയുന്ന വാർത്തകളുടെ സ്‌ക്രീൻ ഷോട്ടിനോടൊപ്പമായിരുന്നു ഈ വരികൾ എഴുതിയത്. അതിന് തൊട്ടുമുൻപത്തെ ദിവസം ഈ പ്രക്ഷോഭം വെറുമൊരു തമാശയാണെന്നും അയാൾ എഴുതുകയുണ്ടായി. ഹാഷ്ടാഗുകളും മറ്റുമായി നന്മക്ക് വേണ്ടി സോഷ്യൽ മീഡിയകളിൽ എത്തുന്നവർ തെരുവിലിറങ്ങി കടകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനേയും അയാൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു ഈ മഹാവ്യാധി ഒരു തട്ടിപ്പാണെന്ന് അയാൾ പോസ്റ്റ് ചെയ്തത്. 10,000 പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. കോവിഡിനെ കുറിച്ചുള്ള വാർത്തകൾ വരുന്ന ന്യുസ് ചാനലുകൾ കണ്ട് മടുത്തു എന്ന് മെയ്‌ 12 ന് മറ്റൊരു പോസ്റ്റുമിട്ടു.ആളുകളിൽ അനാവശ്യമായി ഭയം ജനിപ്പിച്ച് അവരുടെ കാര്യക്ഷമത ഇല്ലാതെയാക്കുന്ന ഒരു തന്ത്രമാത്രമാണ് ഈ പ്രചാരണങ്ങൾ എന്നായിരുന്നു അയാളുടെ വാദം.

ജൂലായ് 1 നാണ് തനിക്ക് കഴിഞ്ഞ രണ്ട് ദിവസമായി തീരെ സുഖമില്ലായിരുന്നു എന്നും കോവിഡ് 19 ന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി എന്നും അയാൾ പോസ്റ്റ് ചെയ്തത്. പരിശോധനാഫലം ഉടൻ വരുമെന്നും എത്രയും പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യങ്ങൾ മാറുവാൻ ആഗ്രഹിക്കുന്നു എന്നും അയാൾ ആ പോസ്റ്റിൽ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തന്നെ, ഫലം പോസിറ്റീവ് ആണെന്നും ഇനി 14 ദിവസത്തെ ക്വാറന്റൈനിൽ പോവുകയാണെന്നും മറ്റൊരു പോസ്റ്റും വന്നു.

രണ്ട് ദിവസം കഴിഞ്ഞ്, ജൂലായ് 4 ന് റോസ് മരണപ്പെട്ടു എന്നറിയിച്ചുകൊണ്ട് റോസിന്റെ സുഹൃത്ത് നിക്ക് കോൺലിയുടെ പോസ്റ്റ് പ്രത്യക്ഷമായി. വൈറസിനെ കുറിച്ച് കേട്ടപ്പോഴൊക്കെ നിങ്ങൾ വിചാരിച്ചത്, അത് പ്രായം കുറഞ്ഞവരെ ബാധിക്കില്ല എന്നായിരുന്നു, എന്ന് പറഞ്ഞാണ് നിക്കിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ആരുടേയെങ്കിലും ആശയങ്ങളോടും ആദർശങ്ങളോടും നമുക്ക് വിയോജിക്കാം. എന്നാൽ ആ വ്യക്തിയെ വെറുക്കരുത്. ഒരാൾ മരണപ്പെട്ടുകഴിഞ്ഞാൽ എല്ലാം മറന്ന് നമുക്ക് പ്രാർത്ഥിക്കാം എന്നു പറഞ്ഞാണ് ആ പോസ്റ്റ് അവസാനിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP