Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രാൻസിൽ നിന്നും ഇടക്കിടെ പറന്നെത്തി കുരുന്നുകൾക്ക് നൽകുന്നത് മോഡൽ ആക്കാം എന്ന വാഗ്ദാനം; ഹോട്ടൽ മുറിയിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങൾ പകർത്തും; ഇതുവരെ ഇരയാക്കിയത് 300 കുട്ടികളെ; ലോകം കണ്ട ഏറ്റവുംക്രൂരനായ മനുഷ്യമൃഗത്തെ പരമാവധി വേദനിപ്പിച്ച് കൊല്ലാൻ ഒരുങ്ങി ഇന്തോനേഷ്യൻ പൊലീസ്

ഫ്രാൻസിൽ നിന്നും ഇടക്കിടെ പറന്നെത്തി കുരുന്നുകൾക്ക് നൽകുന്നത് മോഡൽ ആക്കാം എന്ന വാഗ്ദാനം; ഹോട്ടൽ മുറിയിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങൾ പകർത്തും; ഇതുവരെ ഇരയാക്കിയത് 300 കുട്ടികളെ; ലോകം കണ്ട ഏറ്റവുംക്രൂരനായ മനുഷ്യമൃഗത്തെ പരമാവധി വേദനിപ്പിച്ച് കൊല്ലാൻ ഒരുങ്ങി ഇന്തോനേഷ്യൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുന്നോറോളം കുരുന്നുകളുടെ ജീവിതം നരകതുല്യമാക്കിയ പീഡനമാണ് ഫ്രാങ്കോയിസ് അബെല്ലോ കാമില്ലെ എന്ന 65 കാരനായ ഫ്രഞ്ച് പൗരൻ നടത്തിയത്. ഇടയ്ക്കിടെ ഇന്തോനേഷ്യയിലേക്ക് പറന്നെത്തിയാണ് ഈ മനുഷ്യമൃഗം ഈ കൃത്യം നടത്തിയിരുന്നത്. കുരുന്നുകളെ പ്രലോഭിപ്പിച്ച് ഹോട്ടൽ മുറിയിലെത്തിച്ച ശേഷം അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. എതിർത്തവരെ ക്രൂരമായി മർദ്ദിക്കുകയും തൊഴിക്കുകയും ഒക്കെ ചെയ്യും.

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് കഴിഞ്ഞ മാസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പോൾ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഇയാൾക്കൊപ്പം മുറിയിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക മാത്രമല്ല, അത് ചിത്രീകരിക്കുകയും ചെയ്തിരുന്നു ഇയാൾ. ഇന്തോനേഷ്യയിലെ ശിശു സംരക്ഷണ നിയമപ്രകാരം ഈ കുറ്റങ്ങൾക്കെല്ലാം കൂടി അയാൾക്ക് വധശിക്ഷയോ അല്ലെങ്കിൽ മരണം വരെ തടവോ ലഭിക്കാം.

10 നും 17 നും ഇടയിൽ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകൾ ഇയാളുടെ ലാപ്ടോപ്പിൽ ഉണ്ടായിരുന്നതായി അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. ടൂറിസ്റ്റ് വിസയിലാണ് ഇയാൾ കൂടെക്കൂടെ ഇന്തോനേഷയിൽ വരാറുള്ളതെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടാൽ അവർക്ക് മോഡൽ ആയി തിളങ്ങാനുള്ള അവസരം നൽകാം എന്നുപറഞ്ഞാണ് അവരെ വലയിലാക്കുക. പിന്നീട് ഹോട്ടൽ മുറിയിലെത്തിക്കും. അയാളുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന കുട്ടികൾക്ക് 2,50,000 മുതൽ ഒരു ദശലക്ഷം റുപ്പയ്യ (17 മുതൽ 70 ഡോളർ) നൽകും.അതിന് വിസമ്മതിക്കുന്നവർക്ക് പലവിധത്തിലുള്ള മർദ്ദനങ്ങൾക്ക് വിധേയരാകേണ്ടിവരും.

10 ഇന്തോനേഷ്യൻ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ തലകുനിച്ച് നിൽക്കുന്ന കാമില്ലോയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി അയാൾ ഇത് തുടരുന്നുണ്ടെന്നും ഇനിയും പല പെൺകുട്ടികളുടെ കഥകൾ പുറത്തുവരാനുണ്ടെന്ന് വിശ്വസിക്കുന്നതായും പൊലീസ് പറഞ്ഞു. ഗ്ലോബൽ ആന്റി-ട്രാഫിക്കുംഗ് നെറ്റ്‌വർക്കായ ഇ സി പി എ ടി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം ഇന്തോനേഷ്യയിൽ പ്രതിവർഷം 70,000 കുട്ടികളാണ് ലൈംഗിക പീഡനത്തിന് വിധേയരാകുന്നത്.

700 മില്ല്യൺ ഡോളർ ക്രിപ്റ്റോ കറൻസി തട്ടിപ്പിലെ മുഖ്യ പ്രതിയായ റസ്സ് മെഡ്ലിൻ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുന്നതിന് അവർക്ക് പണം നൽകി എന്ന കുറ്റത്തിന് കഴിഞ്ഞ മാസം ജക്കാർത്തയിൽ അറസ്റ്റിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP