Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് മിനിറ്റ് കൊണ്ട് 18,300 അടി താഴോട്ട് വീണത് 178 യാത്രക്കാർ പറന്ന വിമാനം; ഹീറ്റിങ് സിസ്റ്റത്തിന്റെ തകരാറ് മൂലം വിൻഡ്സ്‌ക്രീൻ തകർന്നതോടെ യാത്രക്കാരെ രക്ഷിക്കാൻ ഒരു പൈലറ്റ് നടത്തിയ അതിസാഹസികമായ വിമാനം പറത്തലിന്റെ കഥ

ആറ് മിനിറ്റ് കൊണ്ട് 18,300 അടി താഴോട്ട് വീണത് 178 യാത്രക്കാർ പറന്ന വിമാനം; ഹീറ്റിങ് സിസ്റ്റത്തിന്റെ തകരാറ് മൂലം വിൻഡ്സ്‌ക്രീൻ തകർന്നതോടെ യാത്രക്കാരെ രക്ഷിക്കാൻ ഒരു പൈലറ്റ് നടത്തിയ അതിസാഹസികമായ വിമാനം പറത്തലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

18,300 അടി താഴോട്ട് വിമാനം വീഴ്‌ത്തി എമർജൻസി ലാൻഡിങ് നടത്തി ചൈനയിലെ ഒരു പൈലറ്റ് രക്ഷിച്ചത് 178 യാത്രക്കാരുടെ ജീവൻ. പറന്നുയർന്നതിന് അരമണിക്കൂറിന് ശേഷം വിൻഡ്സ്‌ക്രീനിൽ പൊട്ടലുണ്ടായതോടെയാണ് അതിസാഹസികമായ ഈ നടപടിക്ക് പൈലറ്റ് തുനിഞ്ഞത്. അർദ്ധരാത്രി കഴിഞ്ഞ ഉടനെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി വിമാനക്കമ്പനി അറിയിച്ചു. 178 യാത്രക്കാരും ഒമ്പത് ജീവനക്കാരും സുരക്ഷിതരാണെന്നും അവർ അറിയിച്ചു.

ചൈനയിലെ ചെലവ് കുറഞ്ഞ അഭ്യന്തര വിമാന സർവ്വീസുകൾ നടത്തുന്ന റൂയ്ലി എയർലൈൻസിന്റെ വിമാനം മദ്ധ്യ ചൈനയിലെ സിയാൻ നഗരത്തിൽ നിന്നും പ്രാദേശിക സമയം രാത്രി 10:16 നാണ് പറന്നുയർന്നത്. അർദ്ധരാത്രി കഴിഞ്ഞ് 00:25 ന് ദക്ഷിണ ചൈനയിലെ കുമ്മിങ് നഗരത്തിൽ എത്തുന്നതായിരുന്നു ഈ ബോയിങ് 738 വിമാനത്തിന്റെ യാത്രാ പരിപാടി.

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ വിൻഡ്സ്‌ക്രീനിൽ പൊട്ടൽ കാണപ്പെട്ടത്. ഹീറ്റിങ് സിസ്റ്റത്തിന്റെ കേടുപാടുകൾ മൂലമുണ്ടായ ഈ വിള്ളൽ വിമാനജീവനക്കാർ തന്നെയാണ് കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയിൽ, കൂടിയ ഉയരത്തിൽ പറക്കുമ്പോൾ വിൻഡ്സ്‌ക്രീനിൽ ഐസ് കട്ടപിടിക്കാതിരിക്കാനായി വൈദ്യൂതികൊണ്ട് ചൂടാകുന്ന ഫിലമെന്റിന്റെ ഒരു ആവരണം നൽകിയിട്ടുണ്ടാകും. ഇതിനായിരുന്നു കേടുപാട് സംഭവിച്ചത്.

ഈ വിവരം അറിഞ്ഞ ഉടനെ അടിയന്തര നടപടികൾ കൈക്കൊള്ളുകയായിരുന്നു. എമർജൻസി ലാൻഡിങ് മാത്രമായിരുന്നു ഒരു പോംവഴി. വിമാനം ആറു മിനിറ്റ് കൊണ്ടാണ് 18,373 അടി താഴെ എത്തിച്ചത്.ഏകദേശം 30,840 അടി ഉയരത്തിൽമണിക്കൂറിൽ 840 കി. മീ വേഗത്തിൽ പറക്കുമ്പോഴാണ് ഇത് സംഭവിച്ചത്. അതായത്, മിനിറ്റിൽ 13 കിലോമീറ്റർ വേഗത്തിലാണ് വിമാനം താഴേക്ക് കൊണ്ടുവന്നത്.

ഉടൻ തന്നെ സമീപത്തുള്ള എല്ലാ എയർ ട്രാഫിക് കണ്ട്രോൾ സ്റ്റേഷനുകളിലേക്കും എമർജൻസി ലാൻഡിംഗിനെ കുറിച്ചുള്ള മുന്നറിയിപ്പ് എത്തി. ഏകദേശം 11:35 ഓടെ ചോംഗ്കിങ് നഗരത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. ഇവിടെ എത്തിയ യാത്രക്കാരെയെല്ലം മറ്റൊരു വിമാനത്തിൽ കുമ്മിങ് നഗരത്തിൽ ഇന്ന് വെളുപ്പിന് എത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP