Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പിടിപെട്ടിട്ടും വിവാഹം മാറ്റി വയ്ക്കാതെ ബീഹാറിലെ ടെക്കി; രണ്ടാം ദിവസം രോഗം മൂർഛിച്ച് മരിച്ചു 26 കാരൻ; വിവാഹത്തിലും സംസ്‌കാരത്തിലും പങ്കെടുത്തവർക്കെല്ലാം കൊറോണ; ബീഹാറിലെ നൂറിലേറെ പേരെ രോഗികളാക്കിയ വിവാഹവും സംസ്‌കാരവും ലോക മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ

കോവിഡ് പിടിപെട്ടിട്ടും വിവാഹം മാറ്റി വയ്ക്കാതെ ബീഹാറിലെ ടെക്കി; രണ്ടാം ദിവസം രോഗം മൂർഛിച്ച് മരിച്ചു 26 കാരൻ; വിവാഹത്തിലും സംസ്‌കാരത്തിലും പങ്കെടുത്തവർക്കെല്ലാം കൊറോണ; ബീഹാറിലെ നൂറിലേറെ പേരെ രോഗികളാക്കിയ വിവാഹവും സംസ്‌കാരവും ലോക മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വിവാഹത്തിന് തൊട്ടുമുൻപ് തന്നെ വരൻ കൊറോണയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. എന്നാലും വിവാഹം മാറ്റിവയ്ക്കാൻ വീട്ടുകാർ തയ്യാറായില്ല. പാരസിറ്റമോൾ കഴിച്ച് ശരീരോഷ്മാവ് നിയന്ത്രിച്ചായിരുന്നു 26 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ വിവാഹത്തിനെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടാം നാൾ പുതുമണവാളൻ മരണമടയുകയും ചെയ്തു. ഈ വിവാഹത്തിലും , അതുകഴിഞ്ഞ് വരന്റെ ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുത്ത നൂറോളം പേർക്ക് ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്.

ജൂൺ 15 നായിരുന്നു വിവാഹം. ജൂൺ 17ന് വരൻ മരണമടയുകയും ചെയ്തു. ഈ വിവാഹത്തിലും ശവസംസ്‌കാരത്തിലും പങ്കെടുത്ത 111 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിൽ പങ്കെടുത്ത മറ്റുള്ളവരെയെല്ലാം തിരിച്ചറിയുകയും അവരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പരിശോധനകൾ ഒന്നുംതന്നെയില്ലാതെയാണ് ശവസംസ്‌കാരം നടത്തിയത് എന്നതിനാൽ, വരൻ തന്നെയാണോ ഈ വ്യാപനത്തിന്റെ സ്രോതസ്സ് എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ഉറപ്പില്ല.

എന്നാൽ ഒരു പ്രാദേശിക പത്രത്തിൽ വന്ന റിപ്പോർട്ട് പ്രകാരം വിവാഹത്തിന് തൊട്ടുമുൻപായി വരൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. പാരസിറ്റമോൾ കഴിച്ച് ശരീരോഷ്മാവ് നിയന്ത്രിച്ചാണ് വിവാഹത്തിൽ പങ്കെടുത്തതും. വിവാഹത്തിന് ഒരാഴ്‌ച്ച മുൻപ് മാത്രമാണ് ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഡെൽഹിയിൽ നിന്നും ഇവിടെയെത്തിയത്. വിവാഹത്തിന് മുൻപ് രോഗ ലക്ഷണങ്ങൾ പ്രകടമായപ്പോൾ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും കുടുംബാംഗങ്ങൾ അവിടെനിന്നും വിവാഹത്തിന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഏകദേശം 300 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. അതുപോലെ 200 പേരോളം ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തിരുന്നു. വരന്റെ ബന്ധുക്കൾക്കോ വധുവിനോ പക്ഷെ രോഗബാധയില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.50 പേരിൽ അധികം കൂട്ടം ചേരുന്നതിന് വിലക്കുള്ളപ്പോൾ ഇത്രയധികം പേരെ കൂട്ടി വിവാഹം നടത്തിയതും ശവസംസ്‌കാര ചടങ്ങിൽ ഇത്രയധികം ആളുകൾ പങ്കെടുത്തതുമൊക്കെ പൊലീസ് അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ 6 ലക്ഷത്തോളം രോഗബാധിതരാണുള്ളത്. 17,000 ത്തോളം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ബീഹാറിൽ ഇതുവരെ 10,000 ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 62 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പരിശോധനകളുടെ അപര്യാപ്തതയാണ് രോഗബാധിതരുടെ എണ്ണം കുറയുവാൻ കാരണമെന്നും, യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിന്റെ പലമടങ്ങായിരിക്കും എന്നുമാണ് വിദഗ്ദർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP