Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

അവൻ വീണ്ടും വരുമെന്നതിനു തെളിവായി ഇറാൻ; ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷം ആദ്യത്തേക്കാൾ ശക്തമായി ഇറാനിൽ കൊറോണ ആഞ്ഞടിക്കുന്നു; ഓരോ ദിവസവും മൂവായിരത്തിൽ അധികം പുതിയ രോഗികൾ ഉണ്ടാവാൻ തുടങ്ങിയതോടെ ലോകം വീണ്ടും ആശങ്കയിലേക്ക്

അവൻ വീണ്ടും വരുമെന്നതിനു തെളിവായി ഇറാൻ; ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷം ആദ്യത്തേക്കാൾ ശക്തമായി ഇറാനിൽ കൊറോണ ആഞ്ഞടിക്കുന്നു; ഓരോ ദിവസവും മൂവായിരത്തിൽ അധികം പുതിയ രോഗികൾ ഉണ്ടാവാൻ തുടങ്ങിയതോടെ ലോകം വീണ്ടും ആശങ്കയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണെങ്കിൽ, അതിന്റെ രണ്ടാം വരവിനോട് ചേർത്ത് വായിക്കുവാൻ പോകുന്ന പേര് ഇറാന്റേതായിരിക്കും. ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷം കൊറോണയുടെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്യുന്ന ആദ്യ രാഷ്ട്രമായി മാറിയിരിക്കുകയാണ് ഇറാൻ. കഴിഞ്ഞ ബുധനാഴ്‌ച്ച ഇവിടെനിന്നും കൊറോണ ബാധയുടെ 3,574 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപ് മാർച്ച് 30 നായിരുന്നു ഏറ്റവും അധികം രോഗികളുടെ കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് 3,186 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം ശക്തമായതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രോഗവ്യാപനത്തിന്റെ ശക്തി കുറഞ്ഞതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിതുടങ്ങുകയായിരുന്നു ഇറാൻ. ഏപ്രിലിൽ മദ്ധ്യത്തോടെ രോഗവ്യാപനം ദുർബലമായെങ്കിലും മെയ്‌ ആദുയം മുതൽ തന്നെ ശക്തി വർദ്ധിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ പ്രതിദിനം പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 ത്തിന് മുകളിൽ എത്തി നിൽക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ ജിമ്മുകളും പൊതു ഓഫീസുകളും തുറക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ രോഗപരിശോധന വിപുലപ്പെടുത്തിയതിന്റെ ഫലമായാണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നാണ് ഇറാനിയൻ അധികൃതർ അവകാശപ്പെടുന്നത്. ആദ്യ വൈറസ് ബാധ സമയത്ത് നടത്തിയ പരിശോധനകളുടെ കൃത്യതയെ കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ കൂടുതൽ കൃത്യതയ്യാർന്ന പരിശോധനകളാണ് ഇപ്പോൾ നടത്തുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു. രോഗബാധിതരുടെ എണ്ണത്തിനനുസരിച്ച് മരണ നിരക്ക് വർദ്ധിക്കുന്നില്ല എന്ന വസ്തുത ഈ വാദത്തെ ഭാഗികമായി ശരിവയ്ക്കുന്നുമുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ഐ ആർ എൻ എ ബുധനാഴ്‌ച്ച 59 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് മെയ്‌ മാസത്തിലെ ശരാശരി പ്രതിദിന മരണസംഖ്യയായ 60 നേക്കാൾ കുറവാണ്. യതാർത്ഥത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുകയാണെങ്കിൽ അത് മരണസംഖ്യയിലും പ്രതിഫലിക്കേണ്ടതാണ്. എന്നിരുന്നാൽ കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന വൈറസ് ബാധിതരുടെ എണ്ണം ആശങ്കയുണർത്തുന്നത് തന്നെയാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി പറയുന്നു. പൊതുജനങ്ങൾ ഈ വൈറസിനെ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറയുന്നു.

കൊറോണ ഒഴിഞ്ഞുപോയി എന്നാണ് പൊതുജനങ്ങൾ ചിന്തിക്കുന്നതെന്നും. അങ്ങിനെയുള്ള സമീപനം വരും നാളുകളിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം എന്നു പറഞ്ഞ അദ്ദേഹം ഏത് നിമിഷവും അതീവ ഗുരുതരമായ രോഗവ്യാപനം വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നൽകി. ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കുന്ന കാര്യത്തിൽ ജനങ്ങൾ പുറകോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മറ്റു പല രാജ്യങ്ങളിലും കൊറോണയുടെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇറാനിൽ മാത്രമാണ് രോഗവ്യാപന കാര്യത്തിൽ, ആദ്യത്തെ തളർച്ചക്ക് ശേഷം തുടർച്ചയായതും സുസ്ഥിരമായതുമായ വർദ്ധനയുണ്ടാകുന്നത്. ദക്ഷിണ കൊറിയയിൽ സാമൂഹിക അകലം പാലിക്കൽ നിയമത്തിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷം രോഗ വ്യാപനം ദൃശ്യമായെങ്കിലും ടെസ്റ്റ് ആൻഡ് ട്രേസിങ് സിറ്റം ഉപയോഗിച്ച് അവയൊക്കെ തടയാനായി. ചൈനയിലും ജർമ്മനിയിലും സമാനരീതിയിൽ രോഗവ്യാപനം തടയപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP