Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ശവപ്പറമ്പുകൾക്ക് സമീപം താമസം; മനുഷ്യന്റെ തലയോട്ടികൾ പാനപാത്രങ്ങൾ; ചിലരൊക്കെ മനുഷ്യമാംസം ഭക്ഷിക്കുന്നവരും; വിചിത്രമായ ജീവിത രീതി പിന്തുടരുന്ന അഘോരികളുടെ ജീവിതം ഇങ്ങനെ

ശവപ്പറമ്പുകൾക്ക് സമീപം താമസം; മനുഷ്യന്റെ തലയോട്ടികൾ പാനപാത്രങ്ങൾ; ചിലരൊക്കെ മനുഷ്യമാംസം ഭക്ഷിക്കുന്നവരും; വിചിത്രമായ ജീവിത രീതി പിന്തുടരുന്ന അഘോരികളുടെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

യാഥാസ്ഥിക ഹിന്ദുയിസത്തിന് അനുവദിച്ചുകൊടുക്കാനാകാത്ത വിചിത്ര ജീവിത രീതികൾ പിന്തുടരുന്ന അഘോരികളെ പലപ്പോഴും ഒരല്പം ഭയത്തോടെയാണ് പൊതുസമൂഹം വീക്ഷിച്ചിട്ടുള്ളത്. ശവപ്പറമ്പുകളോട് ചേർന്നായിരിക്കും അവരുടെ വാസം. ഒരുതരം വൈര്യാഗ്യജീവിതം നയിക്കുന്ന ഇവർക്ക് ഭൗതികസുഖങ്ങളിലോ ഭൗതികവൃത്തിയിലോ ഒരു താത്പര്യവും ഇല്ല. മനുഷ്യരുടെ തലയോട്ടികളും അസ്ഥികളും ആഭരണമാക്കുന്ന ഇവർ മൃതദേഹം ദഹിപ്പിച്ച ഭസ്മം ശരീരമാസകലം പൂശിയായിരിക്കും നടക്കുക. പാനപാത്രമായും തലയോട്ടി ഉപയോഗിക്കാറുണ്ട്.

ഉത്തർപ്രദേശിലാണ് ഈ വിഭാഗക്കാർ കൂടുതലായി കാണപ്പെടുന്നത്. ഏത് സമയവും പ്രാർത്ഥനാ നിരതമായ ആത്മീയ ജീവിതം നയിക്കുന്ന ഇവർക്ക് മൃതദേഹാരാധനയും ഉണ്ട്. അതുകൊണ്ട് തന്നെ ധാരാളം മൃതദേഹങ്ങൾ ദഹിപ്പിക്കുവാനെത്തുന്ന വാരാണസിയുടെ ഗംഗാതീരങ്ങളിൽ ഇവരെ കൂടുതലായി കാണാനാകും. ഈയടുത്ത് വാരാണസി സന്ദർശിച്ച പോളിഷ് ഫോട്ടോഗ്രാഫർ ജൻ സ്‌ക്വാര ഇവരുടെ ജീവിതത്തെ അടുത്തുനിന്നറിയുകയും ധാരാളം ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്.

ഹിന്ദു ദൈവമായ ശിവനെ ആരാധിക്കുന്നവരാണ് അഘോരികളെങ്കിലും അവരുടെ ആചാരങ്ങൾക്ക് യാഥാസ്ഥിതിക ഹിന്ദു ആചാരങ്ങളുമായി പുലബന്ധം പോലുമില്ല. മൃതദേഹാരാധന ഹിന്ദുക്കളിൽ പതിവില്ല എന്ന് മാത്രമല്ല, അത് വിലക്കപ്പെട്ടതുമാണ്. എന്നാൽ അഘോരികളുടെ വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതിലാണ്.

എന്നാൽ എല്ലാ അഘോരികളും ഈ ജീവിത രീതി പിന്തുടരുന്നില്ല. ഈ വിശ്വാസ സംഹിതകളെ ആദരിക്കുമ്പോഴും സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്ന ധാരാളം അഘോരികളുമുണ്ട്. സാമൂഹ്യ സേവന മേഖലയിൽ ധാരാളം സംഭാവനകൾ നൽകിയിട്ടുള്ള നിരവധി പേർ അഘോരികളിലുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരാതെ വൈരാഗ്യപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്.

ജീവിതത്തിന്റെ മിക്ക സമയത്തും ആരാധനയിലും തപസ്സിലും മുഴുകിക്കഴിയുന്ന അവർ സന്ദർശകർ അവരെ തേടി എത്തുന്നത് ഇഷ്ടപ്പെടുന്നില്ല. അത് അവരുടെ ശ്രദ്ധ മറ്റുപല കാര്യങ്ങളിലേക്കും തിരിക്കും എന്നാണവർ പറയുന്നത്. മരണമടഞ്ഞ മൃഗങ്ങളുടെ (ഭക്ഷണത്തിനായി കൊലചെയ്യുക അഘോരികൾക്ക് വിലക്കാണ്) മാസം മാത്രം ഭക്ഷിക്കുന്ന ഇവർ ശവശരീരങ്ങൾ ദൈവാരാധനക്കുള്ള വേദികളും ആക്കാറുണ്ട്.

വൈരാഗ്യം എന്നാൽ, നിങ്ങളുടെ അഭിനിവേശങ്ങൾ, ആഗ്രഹങ്ങൾ, ലജ്ജ തുടങ്ങിയ വികാരങ്ങളെ ഇല്ലാതെയാക്കലാണ് അതിനാൽ തന്നെ ഇക്കൂട്ടർ അല്പ വസ്ത്രധാരികളോ, തീരെ വസ്ത്രം ധരിക്കാത്തവരോ ആയിരിക്കും. അതുപോലെത്തന്നെ പ്രശസ്തിയോടും കീർത്തിയോടും ഇവർക്ക് യാതോരു താത്പര്യവുമില്ല.

അതീവ സങ്കീർണ്ണമായ ഒരു തത്വശാസ്ത്രമാണ് അഘോരി വിശ്വാസത്തിന്റെ അടിത്തറ. എന്നാൽ അവരുടെ ആരാധനക്കോ ജീവിത രീതികൾക്കോ മാർഗ്ഗനിർദ്ദേശം നൽകുന്ന നിയമങ്ങൾ ഒന്നുംതന്നെയില്ല. തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും അവരവരുടെ ജീവിതശൈലിയും പെരുമാറ്റ രീതികളും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP