Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോസ് ഏയ്ജൽസിലും ഷിക്കാഗോയിലും പൊലീസ് വാഹനങ്ങൾ കത്തിച്ചും വീടുകൾ അഗ്‌നിക്കിരയാക്കിയും കറുത്ത വർഗക്കാർ; ലണ്ടൻ നഗരത്തിലും കൂറ്റൻ പ്രതിഷേധ റാലി; അമേരിക്കയിലെ അഭ്യന്തര കലാപം ലോകം മുഴുവൻ പടരുന്നു; ഒരു ദിവസം പുതിയ നഗരങ്ങളിലേക്ക് കലാപം പടർന്നതോടെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്ന ഭീഷണിയുമായി ട്രംപും

ലോസ് ഏയ്ജൽസിലും ഷിക്കാഗോയിലും പൊലീസ് വാഹനങ്ങൾ കത്തിച്ചും വീടുകൾ അഗ്‌നിക്കിരയാക്കിയും കറുത്ത വർഗക്കാർ; ലണ്ടൻ നഗരത്തിലും കൂറ്റൻ പ്രതിഷേധ റാലി; അമേരിക്കയിലെ അഭ്യന്തര കലാപം ലോകം മുഴുവൻ പടരുന്നു; ഒരു ദിവസം പുതിയ നഗരങ്ങളിലേക്ക് കലാപം പടർന്നതോടെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്ന ഭീഷണിയുമായി ട്രംപും

മറുനാടൻ മലയാളി ബ്യൂറോ

യുഎസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡ് പൊലീസ് പീഡനത്തെ തുടർന്ന് മരണമടഞ്ഞ പ്രശ്നത്തിൽ അമേരിക്കയിലാരംഭിച്ച പ്രതിഷേധം ലോകവ്യാപകമായി വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുവെന്ന് റിപ്പോർട്ട്.ലോസ് ഏയ്ജൽസിലും ഷിക്കാഗോയിലും പൊലീസ്വാഹനങ്ങൾ കത്തിച്ചും വീടുകൾ അഗ്‌നിക്കിരയാക്കിയും കറുത്ത വർഗക്കാർ രംഗത്തിറങ്ങിയത്. ഇതിന് പുറമെ ലണ്ടൻ നഗരത്തിലും കൂറ്റൻ പ്രതിഷേധ റാലി അരങ്ങേറിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിലെ അഭ്യന്തര കലാപം ലോകം മുഴുവൻ പടരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഒരു ദിവസം പുതിയ നഗരങ്ങളിലേക്ക് കലാപം പടർന്നതോടെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്ന ഭീഷണിയുമായി ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

ടൈംസ്‌ക്വയറിൽ ഇന്നലെ കറുത്ത വർഗക്കാരായ പ്രതിഷേധഖ്കാർ എൻവൈപിഡിയുമായി ഏറ്റു മുട്ടിയിരുന്നു. രാജ്യമാകമാനം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വിവിധ നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.ജോർജിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിനായി ഇന്നലെ മിക്ക നഗരങ്ങളിലും പകൽ സമയത്താണ് ആക്രമണങ്ങളരങ്ങേറിയത്.ഷിക്കാഗോയിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റവുമുട്ടുകയും ഡാലെ സെന്റർ ആക്രമിച്ച് വികൃതമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മിനിയാപോളിസിൽ ലഹളകൾക്ക് ശേഷം അതിന്റെ അവശിഷ്ടങ്ങൾ ശുചിയാക്കുന്നതിനായി നൂറ് കണക്കിന് തദ്ദേശവാസികളായിരുന്നു രംഗത്തിറങ്ങിയത്.

ഓഹിയോവിൽ കോൺഗ്രസ് വുമണായ ജോയ്സ് ബീറ്റിയെ പെപ്പർ സ്്രേപ കൊണ്ടായിരുന്നു പൊലീസ് നേരിട്ടിരുന്നത്. വെള്ളിയാഴ്ച യുഎസിലെ വിവിധ നഗരങ്ങളിൽ ഇതേ പേരിൽ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയതിന് തൊട്ട് പിന്നാലെയാണ് ഇന്നലെയും സമാനമായ പ്രതിഷേധങ്ങൾ നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നം ദിവസങ്ങളോളം നീണ്ട് നിൽക്കുമെന്ന ആശങ്കയും ഇതോടെ രൂക്ഷമായിട്ടുണ്ട്.അതിനിടെ ഫ്ലോയ്ഡിനെ കാൽമുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന മിനസോട്ട പൊലീസുദ്യോഗസ്ഥൻ ഡെറിക് ചൗവിനെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുണ്ട്.

ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.ഈ വാർത്ത അറിഞ്ഞിട്ടും കറുത്ത വർഗക്കാരായ പ്രതിഷേധക്കാർ അടങ്ങാൻ കൂട്ടാക്കിയിരുന്നില്ല.ഫ്ലോയ്ഡിന്റെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരെയും സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.കള്ളനോട്ട് കൈവശം വച്ചുവെന്നാരോപിച്ച് തിങ്കളാഴ്ചയാണ് തെക്കൻ മിനിയാപോളിസിൽ പൊലീസ് പീഡനത്തിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഫ്ലോയ്ഡിനെ ചൗവിൻ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾ കൊണ്ട് കഴുത്തിൽ അമർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

എട്ട് മിനുറ്റും 46 സെക്കൻഡും ചൗവിന്റെ കാൽമുട്ടുകൾക്കടിയിൽ പെട്ട് ഫ്ലോയ്ഡ് ശ്വാസം മുട്ടി പിടഞ്ഞാണ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടത്തിലൂട സ്ഥിരീകരിച്ചിരിക്കുന്നത്. ' എനിക്ക് ശ്വാസം മുട്ടുന്നു..' എന്ന ഫ്ലോയ്ഡിന്റെ അവസാന വിളി മുദ്രാവാക്യമാക്കി അമേരിക്കയിലെങ്ങും പ്രതിഷേധം കനക്കുന്ന അവസ്ഥയാണുള്ളത്.മിനിയാപോളിസിൽ ഇന്നലെ തുടർച്ചയായി നാലാം ദിവസവും നടന്ന പ്രതിഷേധത്തിൽ പൊലീസും കലാപക്കാരും നേർക്ക് നേർ യുദ്ധത്തിലായിരുന്നു. പ്രതിഷേധക്കാരെ തുരത്താൻ ഇവിടെ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും വരെ പ്രയോഗിക്കേണ്ടി വന്നിരുന്നു.

മിനിയാപോളിസിൽ വെള്ളിയാഴ്ച നിരോധനാജ്ഞ ഉയർത്തിയിരുന്നുവെങ്കിലും ഇതൊന്നും കണക്കാക്കാതെ പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് നഗരത്തിൽ മിലിട്ടറിയെ ഇറക്കാൻ ഒരുങ്ങാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. വാഷിങ്ടണിൽ വൈറ്റ്ഹൗസിന് അടുത്തും ഹൂസ്റ്റൺ, ന്യൂയോർക്ക്, തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഡിട്രോയിറ്റിൽ പ്രതിഷേധക്കാരെ പിരിച്ച് വിടാനായി പൊലീസ് ആൾക്കൂട്ടത്തിന് നേരെ വെടി വച്ച സംഭവത്തിൽ 19കാരന് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അറ്റ്ലാന്റയിലെ ചില പ്രദേശങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഡാലസ്, ലോസ് ഏയ്ജൽസ്, ഓക്ലാൻഡ് എന്നിവിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ മുഖാമുഖം ഏറ്റ് മുട്ടിയിരുന്നു.

പ്രതിഷേധത്തിന്റെ അലയൊലികൾ ലണ്ടനിലും

ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള കറുത്ത വർഗക്കാരുടെ പ്രതിഷേധം ലണ്ടൻ നഗരത്തിലും ഇന്നലെ അരങ്ങേറിയിരുന്നു.ബ്ലാക്ക് ലീവ്സ് മാറ്റർ പ്രൊട്ടസ്റ്റർമാരാണ് ഇന്നലെ ലണ്ടനിലെ വിവിധ തെരുവുകളിലിറങ്ങി പ്രതിഷേധിച്ചിരിക്കുന്നത്. ഇന്ന് കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ യുകെയിലാകമാനം അരങ്ങേറുമെന്നും പ്രതിഷേധക്കാർ വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പെഖാമിലെ റ്യാ ലെയ്നിൽ നിരവധി ബസുകളും കാറുകളും കുരുക്കിലായിരുന്നു. ഇവിടെ പ്രതിഷേധ പ്രകടനം മെയിൽ റോഡിലൂടെ അരങ്ങേറിയതിനെ തുടർന്നായിരുന്നു ഇത്.

വരാനിരിക്കുന്ന ആഴ്ചയിൽ ബ്രിട്ടനിലുടനീളം ഈ വിഷയത്തിൽ നടക്കാനിരിക്കുന്ന പ്രതിഷേധപ്രകടനങ്ങളുടെ സാമ്പിൾ മാത്രമായിരുന്നു ഇന്നലെ ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ നടന്നതെന്നാണ് സംഘാടകർ പറയുന്നത്. ഇതിന്റെ ഭാഗമായി ബെർമിങ്ഹാം, മാഞ്ചസ്റ്റർ, കാർഡിഫ് , ഗ്ലാസ്‌കോ, ലണ്ടൻ തുടങ്ങിയിടങ്ങളിലെല്ലാം ഇനി വരുന്ന ദിവസങ്ങളിൽ തുടർച്ചയായി ഈ വിഷയത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുമെന്നാണ് മുന്നറിയിപ്പ്.

' നോ ജസ്റ്റിസ്, നോ പീസ്', സ്റ്റോപ്പ് കില്ലിങ് ദി മാൻഡേം(സുഹൃത്തുക്കൾ) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ഇന്നലെ സൗത്ത് ഈസ്റ്റ് ലണ്ടൻ ഡിസ്ട്രിക്ടിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ദി യുകെ ഈസ് നോട്ട് ഇന്നസന്റ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മറ്റൊരിടത്ത് പ്രതിഷേധം അരങ്ങേറിയത്. നോർത്ത് ലണ്ടനിലെ പ്രതിഷേധത്തിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP