Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഫുട്ബോളിലും ജിംനാസ്റ്റിക്സിലും മാന്ത്രിക സ്പർശം; ഇപ്പോൾ സിക്സ് പാക്കിന്റെ പേരിൽ ആരാധകരുടെ ഇടി; ഇൻസ്റ്റാഗ്രാമിൽ സൂപ്പർസ്റ്റാറായി മാറിയ ലിവർപൂളിൽ താമസിക്കുന്ന ആറു വയസ്സുകാരനായ ഇറാനിയൻ പ്രതിഭയുടെ സുന്ദരകഥ

ഫുട്ബോളിലും ജിംനാസ്റ്റിക്സിലും മാന്ത്രിക സ്പർശം; ഇപ്പോൾ സിക്സ് പാക്കിന്റെ പേരിൽ ആരാധകരുടെ ഇടി; ഇൻസ്റ്റാഗ്രാമിൽ സൂപ്പർസ്റ്റാറായി മാറിയ ലിവർപൂളിൽ താമസിക്കുന്ന ആറു വയസ്സുകാരനായ ഇറാനിയൻ പ്രതിഭയുടെ സുന്ദരകഥ

മറുനാടൻ മലയാളി ബ്യൂറോ

തികച്ചും അവിശ്വസനീയമായ പന്തടക്കം ഫുട്ബോളിൽ ശ്രദ്ധേയനാക്കിയപ്പോൾ, അസാദ്ധ്യമായതെന്ന് തോന്നിപ്പിക്കുന്ന മെയ്വഴക്കമായിരുന്നു ഈ ആറുവയസ്സുകാരനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇപ്പോൾ ഈ ബാലൻ ഇൻസ്റ്റാഗ്രാമിലെ സൂപ്പർസ്റ്റാർ ആയിരിക്കുന്നത് തന്റെ സിക്സ് പാക്ക് ശരീരത്തിന്റെ പേരിലാണ്. വളരെ ചെറുപ്പം മുതൽക്കെ തന്റെ പിതാവാണ് ഈ ബാലനെ പരിശീലിപ്പിക്കുന്നത്.

ഈയടുത്താണ് ആരത് ഹോസ്സീനി എന്ന ഈ ബാലന്റെ ചില ചിത്രങ്ങൾ സ്വന്തം പിതാവാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. സിക്സ് പാക്ക് ശരീരവും ബൈസെപ്സും ഈ പ്രായത്തിൽ ഉള്ളവർക്ക് അപൂർവ്വമാണ് എന്നുതന്നെ പറയാം. ഫുട്ബോളിൽ കമ്പമുള്ള ആരത് ജനിച്ചത് ഇറാനിലാണെങ്കിലും ഇപ്പോൾ താമസിക്കുന്നത് ലിവർ പൂളിലാണ്. ലിവർപൂൾ എഫ് സി യിൽ ചേർന്ന് ഫുട്ബോൾ പരിശീലനം നേടുന്നതിനാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തനായ ആറുവയസ്സുകാരൻ എന്നാണ് നാല് മില്ല്യണിൽ അധികം വരുന്ന ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ചിത്രത്തിന് താഴെ കമന്റിട്ടത്. മൂന്നു വയസ്സുള്ളപ്പോൾ തന്റെ പിതാവിന്റെ കുടുംബ വീടിന്റെ ചുമരുകൾ കയറുന്ന വീഡിയോയിലൂടെയാണ് ആരത് ആദ്യമായി ലോക ശ്രദ്ധ ആകർഷിക്കുന്നത്. പിന്നീട് നാല് വയസ്സുള്ളപ്പോൾ ഫുട്ബോളിൽ മികവ് തെളിയിച്ചും ലോക ശ്രദ്ധ ആകർഷിച്ചു.

നീണ്ട മുടികാരണം പെൺകുട്ടിയെന്ന് പലരും തെറ്റിദ്ധരിച്ച ഈ ആറുവയസ്സുകാരന്റെ മാതൃക ലോക ഫുട്ബോൾ സൂപ്പർസ്റ്റാറായ ക്രിസ്റ്റിനോ റോണാൾഡോയാണ് റോണാൾഡോയെ പോലെ ആകുക എന്നതാണ് ഇപ്പോൾ ഈ ബാലന്റെ ആഗ്രഹം. അതിനായി ഇപ്പോഴേ കഠിന പരിശീലനത്തിലാണ് ഇവൻ. ഒമ്പത് മാസം പ്രായമുള്ളപ്പോൾ തന്നെ ജിംനാസ്റ്റിക്സ് പരിശീലിക്കാൻ തുടങ്ങി എന്നവകാശപ്പെടുന്ന ആരതിന്റെ പിതാവ് മുഹമ്മദ് തന്നെയാണ് പരിശീലകൻ. എന്നാൽ ഒരു വയസ്സിനു ശേഷമാണ് ഈ ബാലനിലെ പ്രതിഭയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന20 മിനിറ്റോളമായിരുന്നു ജിംനാസ്റ്റിക്സിലെ പരിശീലനം. അതീവ സങ്കീർണ്ണമായ പോസുകൾ ഉൾപ്പടെ ജിംനാസ്റ്റിക്സിലെ പല പോസുകളും ഇന്ന് ഈ ബാലന് അനായാസം ചെയ്യുവാനാകും. അതിനു ശേഷമാണ് ഫുട്ബോളിലേക്ക് ശ്രദ്ധ തിരിയുന്നത്. ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് മെഡൽ നേടുക ബാഴ്സിലോണ എഫ് സിക്ക് വേണ്ടി കളിക്കുക എന്നിവയാണ് ഇപ്പോൾ ആരതിന്റെ ആഗ്രഹങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP