Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കൊറോണയെ പേടിച്ച് ഹാൻഡ് സാനിറ്റൈസർ കാറിൽ സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ അത് പൊട്ടിത്തെറിച്ച് കാറും നിങ്ങളും തീർന്നേക്കും; കൊറോണക്കാലത്ത് അസാധാരണമായ ഒരു മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

കൊറോണയെ പേടിച്ച് ഹാൻഡ് സാനിറ്റൈസർ കാറിൽ സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ അത് പൊട്ടിത്തെറിച്ച് കാറും നിങ്ങളും തീർന്നേക്കും; കൊറോണക്കാലത്ത് അസാധാരണമായ ഒരു മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന ഘടകമായി ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന വസ്തുക്കളാണ് സാനിറ്റൈസറും ഹാൻഡ് വാഷും. ഹാൻഡ് വാഷിനെയും സോപ്പിനെയും അപേക്ഷിച്ച് വളരെ കൂടുതൽ സ്വീകര്യത നേടിയത് സാനിറ്റൈസർ തന്നെയാണ്. വീട്ടിലും ഓഫീസിലും വാഹനത്തിലും പൊതു ഇടങ്ങളിലും എല്ലാം ഉപയോ​ഗിക്കാനുള്ള സൗകര്യമാണ് സാനിറ്റൈസറിനെ വളരെ പെട്ടെന്ന് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനകീയമാക്കിയത്. എന്നാൽ, കാറുകളിൽ സൂക്ഷിക്കുന്ന സാനിറ്റൈസറുകൾ ജീവന് തന്നെ ഭീഷണിയാകും എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

മഹാമാരി ലോകമെമ്പാടും വ്യാപിച്ചതിനാൽ, ഈ രോഗത്തിൽ നിന്ന് രക്ഷനേടാനായി ദശലക്ഷക്കണക്കിന് ആളുകളാണ് ഹാൻഡ് സാനിറ്റൈസർ ഉപയോ​ഗിക്കുന്നത്. എന്നാൽ, സാനിറ്റൈസർ ചൂടുള്ള കാറിൽ ഉപേക്ഷിക്കുന്നത് ഫലപ്രദമാകില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിന്റെ സജീവ ഘടകമായ മദ്യം ബാഷ്പീകരിക്കപ്പെടാം എന്നതാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൂടുള്ള കാറുകളിൽ ഉപേക്ഷിച്ചതിന് ശേഷം ഹാൻഡ് സാനിറ്റൈസറിന്റെ കുപ്പികൾ പൊട്ടിത്തെറിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹാൻഡ് സാനിറ്റൈസർ നിങ്ങളുടെ കാറിന്റെ ഇന്റീരിയറിനെ തകർക്കാൻ സാധ്യതയുണ്ടെന്നും ഫോർഡ് എഞ്ചിനീയർമാർ മുന്നറിയിപ്പ് നൽകി.

പല രാജ്യങ്ങളിലും വേനൽ കടുത്തതോടെയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പമായി ശാസ്ത്രജ്ഞരും രം​ഗത്തെത്തിയത്. ഹാൻഡ് സാനിറ്റൈസറിന്റെ കുപ്പി കാറിൽ ഉപേക്ഷിക്കുന്നത് പൊട്ടിത്തെറിക്കും അതുവഴി കാറിന് നാശവും ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടാനും ഇടയാകും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൈറസുകൾക്കെതിരായ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്, ഇത് അണുക്കളെ ഇല്ലാതാക്കുന്നു. അതിനാൽ ഈ സാനിറ്റൈസറുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്. യുകെയിൽ 11 വയസുള്ള പെൺകുട്ടിയുടെ മുഖത്ത് ഒരു ഹാൻഡ് സാനിറ്റൈസർ കുപ്പി പൊട്ടിത്തെറിച്ച് അപകടമുണ്ടായി.

ഒലിവിയ-ലയല എന്ന 11 വയസുകാരിക്കാണ് പരിക്കേറ്റത്. അമ്മയോടൊപ്പം ഫാർമസിയിൽ ചില സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ് കുഞ്ഞ് ഒലിവിയ. യുകെയിൽ ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇവർ കാറിൽ കയറിയത്. നാലാഴ്ചയോളം വെയിലത്ത് നിർത്തിയിട്ടിരുന്ന മെർസിഡീസ് ബെൻസ് സെഡാനിന്റെ ഉള്ളിൽ ഹാൻഡ് സാനിറ്റൈസർ ജെൽ സൂക്ഷിച്ചിരുന്നു. കാറിൽ കയറി ഇരുന്നതിന് ശേഷം ഹാൻഡ് സാനിറ്റൈസർ ജെല്ല് കുട്ടി എടുത്ത് ക്യാപ്പ് തുറന്നപ്പോൾ കുപ്പി പൊട്ടിത്തെറിക്കുകയും ഉയർന്ന സമ്മർദ്ധത്തിൽ ചൂടുള്ള ജെൽ പെൺകുട്ടിയുടെ ഇടത് കണ്ണിലേക്ക് തെറിക്കുകയും ചെയ്തു.

ഹാൻഡ് സാനിറ്റൈസറുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കണം. ഇത്തരം ഉൽപ്പന്നങ്ങൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് മാറ്റി വയ്ക്കണം. തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഇവ സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ചുറ്റുമുള്ള താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കണം. നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിൽ, വാഹനങ്ങളുടെ ക്യാബിനുള്ളിലെ അന്തരീക്ഷ താപനില വളരെ വേഗത്തിൽ ഉയരും. ഹരിതഗൃഹ പ്രഭാവം കാരണം ക്യാബിന്റെ താപനില പുറത്തെ താപനിലയേക്കാൾ 10-20 ഡിഗ്രി കൂടുതലായിരിക്കും.

സാനിറ്റൈസർ ഡിസ്പെൻസർ എവിടെ വെക്കണം ?

തീപിടിത്ത സാധ്യത ഇല്ലാത്ത ഇടങ്ങളിൽ വേണം വയ്ക്കാൻ. ഗ്യാസ് , സ്റ്റൗ, സ്വിച്ച് എന്നിവയുടെ അടുത്തു വെക്കാൻ പാടില്ല. ഡിസ്പെൻസറിന്റെ കീഴിൽ കാർപ്പറ്റ് പാടില്ല. രോഗികളും കൂട്ടിരിപ്പുകാരും അറിയാൻ എവിടെയാണ് ഡിസ്പെൻസറുകൾ ഉള്ളത് എന്ന നിർദ്ദേശം രോഗികൾക്ക് നൽകണം. കൂടുതൽ ഉപയോഗിക്കരുത് എന്ന നിർദ്ദേശം വേണം. തുളുമ്പി പോകാൻ ഉള്ള സാധ്യതയും തീപിടുത്ത സാധ്യതയും മുന്നറിയിപ്പായി നൽകണം

അഥവാ തുളുമ്പി പോയാൽ തീപിടുത്ത / അപകടസാധ്യതകൾ ഉള്ള വസ്തുക്കൾ അടുത്തുനിന്നും മാറ്റുകയും വായുസഞ്ചാരം ഉള്ളതാക്കി മാറ്റുകയുംവേണം. തുളുമ്പിയതിനു മുകളിൽ വെള്ളം ഉപയോഗിച്ച് തളിച്ച ശേഷം ഉണങ്ങിയ മണൽ പൊടി യോ അറക്കപ്പൊടിയോ ഉപയോഗിച്ച് തുടച്ചെടുക്കുക.ശേഷം അടച്ചുറപ്പുള്ള പാത്രത്തിൽ നിറക്കുക. ഈ പാത്രം ധാരാളം വെള്ളം ഉപയോഗിച്ചു കഴുകി ഉണക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP