Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡിന്റെ സംഹാരതാണ്ഡവത്തിനിടയിൽ ഒരു സന്തോഷ വാർത്ത; കോവിഡ് മുക്തി നേടിയ ആദ്യ യൂറോപ്യൻ രാജ്യമായി സ്വയം പ്രഖ്യാപിച്ച് സ്ലൊവേനിയ; ഇറ്റലിയോട് വരെ ചേർന്ന് കിടക്കുന്ന രാജ്യം അതിർത്തികൾ തുറന്നു; പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ അനുവദിക്കില്ല; ഷോപ്പിങ് കേന്ദ്രങ്ങളും ഹോട്ടലുകളും അടുത്തയാഴ്ച മുതൽ; സ്ലൊവേനിയ കോവിഡിനെ അതിജീവിക്കുമ്പോൾ

കോവിഡിന്റെ സംഹാരതാണ്ഡവത്തിനിടയിൽ ഒരു സന്തോഷ വാർത്ത; കോവിഡ് മുക്തി നേടിയ ആദ്യ യൂറോപ്യൻ രാജ്യമായി സ്വയം പ്രഖ്യാപിച്ച് സ്ലൊവേനിയ; ഇറ്റലിയോട് വരെ ചേർന്ന് കിടക്കുന്ന രാജ്യം അതിർത്തികൾ തുറന്നു; പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ അനുവദിക്കില്ല; ഷോപ്പിങ് കേന്ദ്രങ്ങളും ഹോട്ടലുകളും അടുത്തയാഴ്ച മുതൽ; സ്ലൊവേനിയ കോവിഡിനെ അതിജീവിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ജനീവ: അമേരിക്കയും ബ്രിട്ടനും ഇറ്റലിയും സ്പെയിനും അടക്കമുള്ള വൻ ശക്തി രാഷ്ട്രങ്ങൾ കോവിഡിനുമുന്നി തകർന്ന് അടിയുന്ന വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. കോവിഡ് വിമുക്തമായെന്ന് കരുതുന്ന ചൈനയിൽപോലും ഇപ്പോൾ വൈറസിന്റെ രണ്ടാംവരവ് ഭീതി ഉയർത്തുകയാണ്. റഷ്യയിൽനിന്നും ബ്രസീലിൽനിന്നുമൊക്കെ ഭീതിപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അപ്പോഴാണ് കൊറോണ വൈറസിൽ നിന്ന് മുക്തി നേടിയ ആദ്യ യൂറോപ്യൻ രാജ്യമായി സ്ലൊവേനിയ സ്വയം പ്രഖ്യാപിക്കുന്നത്. ഇന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് സ്ലൊവേനിയ അതിന്റെ അതിർത്തികൾ തുറന്നു. യൂറോപ്പിൽ കൊറോണക്കെതിരായ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമാണ് രാജ്യത്തുള്ളതെന്നും ഇതാണ് വൈറസിൽ നിന്ന് മോചനം നേടിയതായി പ്രഖ്യാപിക്കാൻ സ്ലൊവേനിയയെ പ്രാപ്തമാക്കിയതെന്നും പ്രധാനമന്ത്രി ജാനെസ് ജാൻസ പറഞ്ഞു.

രാജ്യത്ത് കോവിഡ് മഹാവ്യാധി പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണിത്. മലയോര രാജ്യമായ സ്ലൊവേനിയ കോവിഡ് മരണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയുമായി അതിർത്ത പങ്കിടുന്നുണ്ട്. 1500 കോവിഡ് കേസുകൾ സ്ലൊവേനിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 103 പേർ മരിക്കുകയും ചെയ്തു. എന്നാൽ വൈറസ് ബാധയുടെ നിരക്കുകൾ കുറഞ്ഞതോടെ ഗവൺമെന്റ് അതിർത്തികൾ തുറക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം ഇ യു (യൂറോപ്യൻ യൂണിയൻ) പൗരന്മാർക്ക് മാത്രമാണ് അതിർത്തി തുറന്നുകൊടുത്തത്. ഇ യു ഇതര രാജ്യങ്ങളിൽ നിന്നുള്ളവർ ക്വാറന്റൈനിൽ കഴിയണം.

വൈറസ് ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും പൊതുവായ ചില നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും ഗവൺമെന്റ് പറയുന്നു. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ അനുവദിക്കില്ല. പുറത്തിറങ്ങാൻ മാസ്‌ക് നിർബന്ധമാണ്. അടുത്തയാഴ്ച മുതൽ ഷോപ്പിങ് കേന്ദ്രങ്ങളും ഹോട്ടലുകളും മറ്റും തുറക്കാൻ അനുവദിക്കുമെന്ന് ഗവൺമെന്റ് അറിയിച്ചു. മെയ്‌ 23 മുതൽ ഫുട്‌ബോൾ മത്സരങ്ങൾ അടക്കമുള്ളവ അനുവദിക്കും. അതേസമയം കോവിഡ് രാജ്യത്ത് അവസാനിച്ചതായി ഗവൺമെന്റ് പ്രഖ്യാപിച്ചെങ്കിലും ആരോഗ്യവിദഗ്ദ്ധർ ഇത് തള്ളിക്കളയുന്നു. മറ്റൊരു യൂറോപ്യൻ രാജ്യവും ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയിട്ടില്ല. സ്ലൊവേനിയയും ജാഗ്രത പാലിക്കേണ്ടതുണ്ട് - എപ്പിഡെമിക്ക് ഡിസാസ് എക്‌സ്പർട്ട് ആയ മാതെജ ലോഗർ ടിവി ചാനലിനോട് പറഞ്ഞു.

പുതിയ കേസുകൾ ഇപ്പോളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ കോവിഡിനെ അതിജീവിച്ചുവെന്ന അവകാശവാദം എത്രതന്നെ നിലനിൽക്കുന്നതാണെന്നും കണ്ടറിയേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP