Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

100 ശതമാനം കൃത്യമായ ആന്റിബോഡി പരിശോധനക്ക് അം​ഗീകാരം; ടെസ്റ്റ് വിജയിക്കുന്നവർക്ക് മൂന്ന് വർഷം വരെ കൊവിഡ് ബാധയുണ്ടാകില്ല; ദശലക്ഷക്കണക്കിന് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ വാങ്ങുക സ്വിസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ റോച്ചെയിൽ നിന്നും; ഗെയിം ചെയ്ഞ്ചിനെ കുറിച്ച് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് സർവീസ്

100 ശതമാനം കൃത്യമായ ആന്റിബോഡി പരിശോധനക്ക് അം​ഗീകാരം; ടെസ്റ്റ് വിജയിക്കുന്നവർക്ക് മൂന്ന് വർഷം വരെ കൊവിഡ് ബാധയുണ്ടാകില്ല; ദശലക്ഷക്കണക്കിന് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ വാങ്ങുക സ്വിസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ റോച്ചെയിൽ നിന്നും; ഗെയിം ചെയ്ഞ്ചിനെ കുറിച്ച് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് സർവീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊവിഡ് വൈറസ് ബാധ കണ്ടെത്തുന്നതിന് 100 ശതമാനം കൃത്യമായ ആന്റിബോഡി പരിശോധനക്ക് അം​ഗീകാരം നൽകി ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് സർവീസ്. ഈ ആന്റിബോഡിടെസ്റ്റിൽ വിജയിച്ചാൽ കുറഞ്ഞത് മൂന്ന് വർഷം വൈറസ് ബാധ ഉണ്ടാകില്ല എന്നതാണ് പ്രധാന മെച്ചം. പബ്ലിക് ഹെൽത്ത് മേധാവികൾ കഴിഞ്ഞ രാത്രിയിലാണ് ​ഗെയിം ചെയ്ഞ്ചിനെ കുറിച്ച് പ്രഖ്യാപിച്ചത്. റോച്ചെയുടെ പുതിയ ആന്റിബോഡി രക്തപരിശോധനയുടെ വിലയിരുത്തൽ പബ്ലിക് ഹെൽത്ത് നടത്തി. പോർട്ടൺ ഡൗൺ സയൻസ് ഫെസിലിറ്റിയിലെ വിദഗ്ദ്ധർ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് കണ്ടെത്തി. ദശലക്ഷക്കണക്കിന് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ വാങ്ങാൻ ആരോഗ്യ വകുപ്പ് സ്വിസ് ഫാർമസ്യൂട്ടിക്കൽ സ്ഥാപനവുമായി ചർച്ച നടത്തി വരികയാണ്. പ്രതിദിനം 250,000 ആളുകളെ പരിശോധനക്ക് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

സ്വിസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ റോച്ചെ നടത്തിയ ഈ പരിശോധനയിൽ കോവിഡ് -19 ഉള്ള എല്ലാവരേയും തിരിച്ചറിയാൻ കഴിയും, മൂന്ന് വർഷത്തേക്ക് ഇത് വീണ്ടും പിടിക്കുന്നതിൽ നിന്ന് ഈ ആളുകൾക്ക് രക്ഷപ്പെടാൻ കഴിയുമെന്ന് വിദഗ്ദ്ധർ കരുതുന്നു. ദശലക്ഷക്കണക്കിന് കിറ്റുകൾ വാങ്ങാൻ മന്ത്രിമാർ ഇപ്പോൾ റോച്ചെയുമായി ചർച്ച നടത്തുന്നുണ്ട്. എൻ‌എച്ച്‌എസിനും സാമൂഹിക പരിപാലന പ്രവർത്തകർക്കും ആദ്യം നൽകുമെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ആന്റിബോഡി ടെസ്റ്റിലൂടെ പ്രതിരോധം നേടിയവർക്ക് സാമൂഹിക ഇടപെടലിന് തടസ്സമൊന്നുമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ആദ്യഘട്ടത്തിൽ ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ സ്വകാര്യ വ്യക്തികൾക്ക് വാങ്ങാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ. ആരോ​ഗ്യ മേഖലയുടെ നേരിട്ടുള്ള പ്രവർത്തനങ്ങളിലൂടെയാകും ആന്റിബോഡി ടെസ്റ്റ് നടത്തുന്ന. ടെസ്റ്റുകൾക്ക് എത്ര വില നൽകാമെന്നും എപ്പോൾ, എപ്പോൾ വാങ്ങാമെന്നും വ്യക്തമല്ല. കോവിഡ് -19 ആന്റിബോഡി ടെസ്റ്റുകൾ ഇപ്പോൾ വ്യാപകമായി രാജ്യങ്ങൾ ഉപയോഗിച്ചു വരുന്നു. ഇത് നിലവിലുള്ള സ്ഥിതിയെ മാറ്റിമറിക്കാൻ സഹായിച്ചേക്കും. രക്തത്തിൽ വൈറസിനെതിരെ ഉള്ള ആന്റിബോഡികൾ ഉള്ളവർക്ക് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ സർക്കാരുകൾക്ക് ആകും. കോവിഡ് ഭേദമായവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ സാധിക്കുകയും ചെയ്യും.

ആന്റിബോഡി ടെസ്റ്റിൽ വൈറസിനെതിരെ ഉള്ള ആന്റിബോഡികൾ രക്തത്തിലുണ്ടോ എന്ന് പരിശോധിക്കും. വൈറസിന്റെ സാന്നിധ്യം മനസിലാക്കാനുള്ള മറ്റൊരു മാർഗം പോളിമറേസ് ചെയിൻ റിയാക്‌ഷനിലൂടെ ശ്വാസനാളിയിൽനിന്ന് സ്വാബ് ശേഖരിച്ച് ഇവയിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്. ആദ്യ ദിവസങ്ങളിൽതന്നെ സ്വാബ് ടെസ്റ്റിന് അണുബാധയെ തിരിച്ചറിയാൻ കഴിയും. എന്നാൽ ശരീരത്തിൽ വൈറസ് ബാധിച്ച് അഞ്ചു മുതൽ പത്തു ദിവസം വരെ കഴിഞ്ഞു മാത്രമേ ആന്റിബോഡി അടിസ്ഥാനമാക്കിയ ടെസ്റ്റിന് ആന്റിബോഡിയെ തിരിച്ചറിയാൻ കഴിയൂ. അതുകൊണ്ടുതന്നെ അണുബാധ ഉണ്ടായി ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കും. അതായത് രോഗം തിരിച്ചറിയപ്പെടുന്നില്ല.

കോവിഡ് പോസിറ്റീവ് ആയ രോഗികളെ മറ്റുള്ളവരിലേക്ക് രോഗം പകരും മുൻപ് ഐസലേറ്റ് ചെയ്യുന്നു. നേരത്തേ രോഗം തിരിച്ചറിയുന്നതുമൂലം ആരോഗ്യ പ്രവർത്തകർക്ക് രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീനിലാക്കാൻ സഹായിക്കും. എന്നാൽ അണുബാധ നേരത്തേ തിരിച്ചറിയുന്നതിൽ ആന്റിബോഡി ടെസ്റ്റുകൾ അത്ര ഫലപ്രദമല്ലാത്തതിനാൽ ഈ കാര്യത്തിൽ അവ പരാജയമായി വിലയിരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിനും പരിഹാരമായി എന്നാണ് ബ്രിട്ടനിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP