Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയും സ്പെയിനും എല്ലാം ശരിയായെന്നത് വെറും മിഥ്യാധാരണ; രണ്ട് രാജ്യങ്ങളിലും ഇപ്പോഴും ദിവസേന ഇരുന്നൂറോളം പേർ മരിച്ച് കൊണ്ടിരിക്കുന്നു; അനേകായിരങ്ങൾ ഇപ്പോഴും രോഗികളാവുന്നു; കണ്ണീരും വിലാപവുമായി മാത്രം ജീവിക്കാനാവില്ലെന്നറിഞ്ഞ് എല്ലാം തുറന്ന് കൊറോണയെ നേരിട്ട് ഇരു രാജ്യങ്ങളും

ഇറ്റലിയും സ്പെയിനും എല്ലാം ശരിയായെന്നത് വെറും മിഥ്യാധാരണ; രണ്ട് രാജ്യങ്ങളിലും ഇപ്പോഴും ദിവസേന ഇരുന്നൂറോളം പേർ മരിച്ച് കൊണ്ടിരിക്കുന്നു; അനേകായിരങ്ങൾ ഇപ്പോഴും രോഗികളാവുന്നു; കണ്ണീരും വിലാപവുമായി മാത്രം ജീവിക്കാനാവില്ലെന്നറിഞ്ഞ് എല്ലാം തുറന്ന് കൊറോണയെ നേരിട്ട് ഇരു രാജ്യങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

യുഎസിലും യുകെയിലും കൊറോണ മരണങ്ങളും രോഗവ്യാപനവും അനുദിനം തുടരുന്നതിനിടയിൽ യൂറോപ്പിലെ ഇറ്റലി, സ്പെയിൻ പോലുള്ള ആദ്യത്തെ കൊറോണ ഹോട്ട്സ്പോട്ടുകളിൽ വൈറസ് തീർത്തും നിയന്ത്രണാധീനമായെന്നും എല്ലാം ശരിയായെന്നുമുള്ള തരത്തിലുള്ള ഒരു മിഥ്യാധാരണ പ്രചരിക്കുന്നുണ്ട്. എന്നാൽ രണ്ട് രാജ്യങ്ങളിലും ഇപ്പോഴും ദിവസേന ഇരുന്നൂറോളം പേർ മരിച്ച് കൊണ്ടിരിക്കുന്നുവെന്നും അനേകായിരങ്ങൾ ഇപ്പോഴും രോഗികളാവുന്നുവെന്നുമുള്ള കണക്കുകളാണ് ഏറ്റവും പുതുതായി പുറത്ത് വന്നിരിക്കുന്നത്. കൊറോണ മരണങ്ങളും രോഗവ്യാപനവും തുടരുന്നുവെന്ന് വച്ച് ഇനിയും ഏത് കാലവും കണ്ണീരും വിലാപവുമായി മാത്രം ജീവിക്കാനാവില്ലെന്നറിഞ്ഞ് എല്ലാം തുറന്ന് കൊറോണയെ നേരിടാനാണ് ഇറ്റലിയും സ്പെയിനും തീരുമാനിച്ചിരിക്കുന്നത്.

ഇറ്റലിയിൽ കൊറോണ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നലെ കൂടി ഇവിടെ 194 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 30,395 ആയാണ് കുതിച്ചുയർന്നിരിക്കുന്നത്. എന്നാൽ രാജ്യം ലോക്ക്ഡൗണിൽ കടുത്ത തോതിൽ ഇളവുകൾ അനുവദിക്കുന്നത് തുടരുന്നുമുണ്ട്. ഇതിനെ തുടർന്ന് രാജ്യമെമ്പാടും പാർക്കുകളിലേക്കും മറ്റ് വെളിമ്പ്രദേശങ്ങളിലേക്കും വെയിലും വെട്ടവും കാറ്റും ആസ്വദിക്കാൻ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. ഷോപ്പിങ് സെന്ററുകളിലും ഏറെ പേർ എത്തുന്നുണ്ട്.

ലോക്ക്ഡൗണിന്റെ ഫേസ് ടുവിലാണ് നിരവധി പേർ ഇത്തരത്തിൽ പുറത്തേക്ക് വരാൻ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാനമായ റോമിലെ പിസ വെനെസിയ, ഡെയ് ഫോറി ഇംപീരിയൽ തുടങ്ങിയിടങ്ങളിൽ സൈക്കിളിൽ കറങ്ങുന്ന നിരവധി പേരെ ഇന്നലെ കണ്ടിരുന്നു. ടുറിനിലെ റുഫിനി പാർക്കിലേക്ക് ഏറെ കുടുംബങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയെത്തുന്നവർ ഫേസ് മാസ്‌ക് ധരിച്ചിട്ടുണ്ട്.കൊറോണപ്പേടിയെ വക വയ്ക്കാതെ പാർക്കിൽ കളിക്കുന്ന നിരവധി കുട്ടികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സെൻട്രൽ റോമിലെ തങ്ങളുടെ സാൻ ലോറെൻസോ യൂണിവേഴ്സിറ്റിയിലെ അപാർട്ട്മെന്റുകളുടെ ടെറസുകളിൽ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇവരെല്ലാം രണ്ട് മീറ്റർ അകലം പാലിച്ചാണിരിക്കുന്നത്.വെള്ളിയാഴ്ച ഇറ്റലിയിൽ 243 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നതെന്നാണ് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി വെളിപ്പെടുത്തുന്നത്. യുഎസും ബ്രിട്ടനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കൊറോണ മരണങ്ങളുണ്ടായ രാജ്യമാണ് ഇറ്റലി.രാജ്യത്തെ സ്ഥിരീകരിക്കപ്പെട്ട കൊറോണ രോഗികൾ 218,268 പേരാണ്. യുഎസും സ്പെയിനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമധികം കൊറോണ രോഗികളുള്ള ഇടമാണ് ഇറ്റലി.

സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ കൊറോണ ബാധിച്ച് മരിച്ചത് 179 പേരാണ്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 26,299 ആയാണ് വർധിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് 223,578 പോസിറ്റീവ ്കേസുകളാണുള്ളതെന്നാണ് മിനിട്രി ഓഫ് ഹെൽത്ത് പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച രാജ്യത്തെ പകുതിയിലധികം പേരും ലോക്ക്ഡൗൺ ഇളവിന്റെ ഫേസ് ടുവിലേക്ക് പ്രവേശിക്കാൻ പോവുകയാണ്. ഫേസ് വൺ മെയ്‌ നാലിനായിരുന്നു രാജ്യത്ത് തുടങ്ങിയിരുന്നത്. അന്ന് മുതൽ രാജ്യത്തെ 50 ശതമാനം ബാറുകളും റസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായിഹോട്ടലുകളെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാൻ സ്പെയിൻ ഒരുങ്ങുകയാണ്. സ്പെയിൻ മാർച്ച് 14ന് ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് അവ അടഞ്ഞ് കിടക്കുകയായിരുന്നു.കൊറോണ മരണങ്ങളും രോഗവ്യാപനവും തുടരുമ്പോഴും സ്പെയിൻ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ തുടങ്ങിയതിനെ തുടർന്ന് രാജ്യത്തെ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റും നിരവധി പേർ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഷോപ്പിങ് സെന്ററുകളിലും തിരക്കുണ്ട്. ഇതോടെ സാമൂഹിക അകലം ലംഘിക്കപ്പെട്ട് കൊറോണ വീണ്ടും ശക്തമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP