Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതാ ഒരു വികസിത രാജ്യം ഇപ്പോഴും അഹന്ത കൈവിടതെ മരണം ചോദിച്ചു വാങ്ങുന്നു; കേരളത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യ ഇല്ലാതിരുന്നിട്ടും സ്‌കൂളുകളും ബാറുകളും അടയ്ക്കാതെ ജനങ്ങളെ തെരുവിൽ ഇറക്കി വിട്ട സ്വീഡനിലെ മരണം 3000 കടന്നു; വെള്ളക്കാരുടെ അഹന്തയ്ക്ക് രക്തസാക്ഷിത്വം വഹിച്ച് ഒരു കുഞ്ഞൻ രാജ്യത്തിന്റെ കഥ

ഇതാ ഒരു വികസിത രാജ്യം ഇപ്പോഴും അഹന്ത കൈവിടതെ മരണം ചോദിച്ചു വാങ്ങുന്നു; കേരളത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യ ഇല്ലാതിരുന്നിട്ടും സ്‌കൂളുകളും ബാറുകളും അടയ്ക്കാതെ ജനങ്ങളെ തെരുവിൽ ഇറക്കി വിട്ട സ്വീഡനിലെ മരണം 3000 കടന്നു; വെള്ളക്കാരുടെ അഹന്തയ്ക്ക് രക്തസാക്ഷിത്വം വഹിച്ച് ഒരു കുഞ്ഞൻ രാജ്യത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

സ്വന്തം ജനതയുടെ ആരോഗ്യ നിലയിലും പക്വതയാർന്ന പെരുമാറ്റത്തിലും അമിതമായി വിശ്വാസമർപ്പിച്ച ഒരു ഭരണകൂടമാണ് സ്വീഡൻ എന്ന സ്‌കാൻഡിനേവിയൻ രാഷ്ട്രത്തിലേത്. ഇവ രണ്ടും തന്നെ കൊറോണാ വ്യാപനത്തെ നേരിടാൻ ധാരാളമാണെന്നായിരുന്നു സ്വീഡൻ പ്രധാന മന്ത്രിയുടെ വാദം. അതുകൊണ്ട് തന്നെയാണ് മറ്റെല്ലാ പ്രധാന യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും സ്വീഡനിൽ മാത്രം അത് ഉണ്ടാകാഞ്ഞത്.

കഴിയാവുന്നത്ര പേർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ഭരണകൂടം ചെയ്തത്. രോഗവ്യാപനം തടയേണ്ടത് പൗരസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, അവർ അത് ഭംഗിയായി നിർവഹിക്കുമെന്നും ഭരണകൂടം ആവർത്തിച്ചുകൊണ്ടിരുന്നു. ബാറുകളും മറ്റ് പൊതുയിടങ്ങളും തുറന്നു തന്നെയിരിക്കുന്നു. അഞ്ഞൂറ് പേർക്ക് വീതം കൂട്ടം കൂടാം എന്നുള്ളത് പ്രതിഷേധത്തെ തുടർന്ന് അമ്പത് എന്നാക്കി കുറച്ചു. അപ്പോഴും, ലോക്ക്ഡൗൺ പ്രഖ്യാപിച്ച മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ രണ്ടുപേരിലധികം കൂടുന്നത് നിരോധിച്ചിരിക്കുകയാണെന്ന് ഓർക്കണം.

ആദ്യ കുറച്ചുനാൾ കൊറോണയെ നിയന്ത്രിച്ചു നിർത്താൻ ആയെങ്കിലും ഇപ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുന്ന നിലയിലാണ്. ഇന്നലെ 87 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 3000 ആയി ഉയര്ന്നു. ഇന്നലെ 702 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ കൂടുതലാണ്. ഇതുവരെ 23,918 പേർക്കാണ് സ്വീഡനിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

മരണസംഖ്യയിൽ കുറവാണെങ്കിലും ഒരുലക്ഷം പേരിൽ 291 പേർ മരണമടയുന്ന സ്വീഡൻ ഈ മരണനിരക്കിന്റെ കാര്യത്തിൽ അമേരിക്കയേക്കാൾ മുന്നിലാണെന്നതാണ് സ്വീഡന്റെ സാഹചര്യങ്ങളുടെ ഗൗരവം എടുത്ത് കാണിക്കുന്നത്. അമേരിക്കയി ഒരു ദശലക്ഷം ജനങ്ങളിൽ 219 പേർ വീതമാണ് മരിക്കുന്നത്. സ്വീഡന്റെ അയൽപക്കമായ നോർവേയിൽ ഇത് 40 ഉം, ഫിൻലാൻഡിൽ 45 ഉം ആണെന്ന് അറിയുമ്പോഴാണ് സ്വീഡന്റെ ദുരന്താവസ്ഥ പൂർണ്ണമായും മനസ്സിലാകുക.

ഇത്രയൊക്കെ സംഭവിച്ചിട്ടും സ്വീഡിഷ് അധികാരികൾ തങ്ങളുടെ നയങ്ങളിലും നടപടികളിലും ഉറച്ച് നിൽക്കുകയാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ ചില തിരിച്ചടികൾ ലഭിച്ചിട്ടുണ്ടാകാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, തങ്ങളായിരുന്നു ശരിയെന്ന് നാളെ ലോകം വിലയിരുത്തും എന്നാണിവർ പറയുന്നത്. സ്വീഡിഷ് സിവിൽ കണ്ടിഞ്ഞെൻസീസ് ഏജൻസി നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത്, പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരുവാൻ ഭൂരിഭാഗം സ്വീഡൻ പൗരന്മാരും തങ്ങളുടെ സ്വഭാവങ്ങളിൽ മാറ്റങ്ങൾ വരുത്തി എന്നാണ്.

സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ അവരുടെ സ്വഭാവത്തിന്റെ തന്നെ ഭാഗമായി കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ പഠനം എടുത്തുകാണീക്കുന്നത്. സ്വീഡനായിരുന്നോ ശരി എന്നറിയുവാൻ പക്ഷെ ഇനിയും കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP