Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസ്‌ക് ധരിച്ച ചൈനീസ് ടെറാക്കോട്ട ആർമി ആവശ്യപ്പെടുന്നത് ഇത് അപകടകാരിയാണ് ദയവായി കരുതൽ എടുക്കൂ എന്ന്; മറുപടിയായി സ്റ്റാച്യു ഓഫ് ലിബർട്ടി പറയുന്നത് ഇത് വെറും ഒരു പനി.. വേറെ പണി നോക്കൂ എന്നും; അമേരിക്കയെ പരിഹസിക്കാൻ കാർട്ടൂൺ ഇറക്കി ചൈന യുദ്ധം കൊഴുപ്പിച്ചു; കൊറോണയെ ചൊല്ലി അമേരിക്കയും ചൈനയും കൊമ്പ് കോർക്കുമ്പോൾ

മാസ്‌ക് ധരിച്ച ചൈനീസ് ടെറാക്കോട്ട ആർമി ആവശ്യപ്പെടുന്നത് ഇത് അപകടകാരിയാണ് ദയവായി കരുതൽ എടുക്കൂ എന്ന്; മറുപടിയായി സ്റ്റാച്യു ഓഫ് ലിബർട്ടി പറയുന്നത് ഇത് വെറും ഒരു പനി.. വേറെ പണി നോക്കൂ എന്നും;  അമേരിക്കയെ പരിഹസിക്കാൻ കാർട്ടൂൺ ഇറക്കി ചൈന യുദ്ധം കൊഴുപ്പിച്ചു; കൊറോണയെ ചൊല്ലി അമേരിക്കയും ചൈനയും കൊമ്പ് കോർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ്-19ന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചിട്ട് കുറച്ച് നാളുകളായി. ലോകമെമ്പാടും കൊറോണ പടർന്ന് പിടിക്കുന്നതിനേക്കാൾ വേഗത്തിലാണീ ഏറ്റ് മുട്ടൽ അനുദിനം മൂർച്ഛിക്കുന്നത്. നേരിട്ടുള്ള വാക് പോരുകൾക്കും ആരോപണ-പ്രത്യാപോരണങ്ങൾക്കും ശേഷം ഇപ്പോഴിതാ അമേരിക്കയെ പരിസഹിക്കുന്ന കാർട്ടൂണിന്റെ രൂപത്തിലാണ് ചൈന ഇപ്പോൾ യുഎസിനെതിരെ ഈ വിഷയത്തിൽ പോർമുഖത്തെത്തിയിരിക്കുന്നത്.കൊറോണ വൈറസ് അപകടകാരിയാണെന്നും കരുതൽ എടുക്കാനും മാസ്‌ക് ധരിച്ച ചൈനീസ് ടെറാക്കോട്ട ആർമി ആവശ്യപ്പെടുന്നത് കാർട്ടൂണിൽ കാണാം.

ഇത് വെറും ഒരു പനി.. വേറെ പണി നോക്കൂ എന്നാണ് സ്റ്റാറ്റിയൂ ഓഫ് ലിബർട്ടി ഇതിന് മറുപടിയേകിയിരിക്കുന്നത്. ഏതായാലും കൊറോണയെ ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുള്ള കൊമ്പ് കോർക്കൽ പുതിയ വഴിത്തിരിവിലാണെത്തിയിരിക്കുന്നത്.വൺസ് അപ്പോൺ എ വൈറസ് എന്ന ടൈറ്റിലിലാണ് ചൈന അമേരിക്കയെ പ്രകോപിപ്പിക്കുന്നതിന് ഈ കാർട്ടൂണിറക്കിയിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ഷിൻഹുവ ന്യൂസ് ഏജൻസിയാണ് ഈ ആനിമേഷൻ കാർട്ടൂൺ ഓൺലൈനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചുവപ്പ് കർട്ടൻ വലിച്ചുയർത്തിയ ഒരു സ്റ്റേജിൽ നിന്നാണ് ചൈനീസ് ടെറാക്കോട്ട ആർമി രൂപം സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് കൊറോണയെക്കുറിച്ചുള്ള മുന്നറിയിപ്പുകളേകുന്നത്.

തങ്ങൾ പുതിയൊരു വൈറസിനെ കണ്ടെത്തിയെന്നും കരുതൽ എടുക്കണമെന്നുമാണ് ചൈനീസ് ടെറാക്കോട്ട ആർമി രൂപം ആവശ്യപ്പെടുന്നത്. എന്നാൽ ഇത് വെറും പനിയാണെന്നും പേടിക്കേണ്ടെന്നുമാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി പുച്ഛിച്ച് തള്ളുന്നത്. ഈ വൈറസിനെ ചെറുക്കാൻ മാസ്‌ക് ധരിക്കണമെന്ന് പറയുമ്പോൾ ധരിക്കില്ലെന്നാണ് അമേരിക്ക പറയുന്നത്. വീടുകളിൽ തന്നെ കഴിഞ്ഞ് കൂടണമെന്ന് ചൈനീസ് ടെറാക്കോട്ട ആർമി രൂപം ആവശ്യപ്പെടുമ്പോൾ അത് മനുഷ്യാവകാശ ധ്വംസനമാണെന്നാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി അതിന് തർക്കുത്തരമേകുന്നത്.

ഈ വൈറസിനെ ചികിത്സിക്കാൻ താൽക്കാലിക ഹോസ്പിറ്റലുകൾ നിർമ്മിക്കണമെന്ന് ചൈന നിർദ്ദേശിക്കുമ്പോൾ അമേരിക്ക അതിനോട് മൗനം പാലിക്കുന്നുവെന്നാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ വൈറസ് അപകടകാരിയല്ലെന്നും അമേരിക്ക തിരിച്ചടിക്കുന്നുണ്ട്. ചൈനയിലെ വുഹാനിലെ ലബോറട്ടറിയിൽ നിന്ന് തന്നെയാണ് വൈറസ് ചോർന്നതെന്നും ചൈന ഇത് ശത്രുക്കൾക്കെതിരെ ജൈവായുധമായി ഉപയോഗിക്കാൻ കരുതി വച്ചതാണെന്ന് വരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ആവർത്തിച്ച് ആരോപിക്കുന്നതിനിടെയാണ് ഇതിനുള്ള മറുപടി കൂടിയായി ചൈന ഈ ആനിമേഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്.

തങ്ങൾ അമേരിക്കൻ ജനതയെ സ്നേഹിക്കുന്നുവെന്നും അവർക്ക് അപകടമുണ്ടാവരുതെന്ന ആഗ്രഹത്തിലാണ് മുന്നറിയിപ്പേകുന്നതെന്നും ചൈനീസ് ആർമി കാർട്ടൂണിലൂടെ വ്യക്തമാക്കുമ്പോൾ സ്റ്റാച്യൂ ഓഫ് ലിബർട്ടി ഇതിനും തർക്കുത്തരമാണ് പറയുന്നത്. തങ്ങൾ കൊറോണയെക്കുറിച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പേകിയില്ലെന്നും അപകടം മൂടി വച്ചുവെന്നുമുള്ള ലോകത്തിന്റെ പ്രത്യേകിച്ച് അമേരിക്കയുടെ ആരോപണങ്ങൾക്കുള്ള ക്രിയാത്മകമായ മറുപടിയെന്ന നിലയിലാണ് ചൈന ഈ കാർട്ടൂൺ പുറത്തിറക്കിയിരിക്കുന്നത്.

കൊറോണയിലെ വ്യാപനത്തിലെ പ്രധാന കുറ്റവാളി ചൈനയാണെന്നാണ് അമേരിക്കൻ ആരോപണം. കോവിഡ് 19 വൈറസ് പടരാനും കാരണം ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. വുഹാനിലെ വൈറസ് ലാബിൽ കൊറോണയുള്ള വവ്വാലുകളെ അലസതയോടെയാണ് കൈകാര്യം ചെയ്തത്. ഇതിലെ പിഴവാണ് മനുഷ്യരിലേക്ക് രോഗം എത്തിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലാബിൽ വവ്വാലുകളെ അലസതയോടെ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഇതിനൊപ്പം ലോകരാജ്യങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോർട്ടും ചൈനയ്ക്ക് എതിരാണ്. ചൈന മാത്രമാണ് ലോകത്തെ കൊറോണ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സത്യസന്ധമായ കാര്യങ്ങൾ മറച്ചു വച്ച് കോവിഡ് പ്രതിരോധത്തിനുള്ള സാധ്യത ചൈന മുടക്കിയെന്നാണ് ആരോപണം. ഇങ്ങനെ കടന്നാക്രമണം അമേരിക്ക നടത്തുമ്പോഴാണ് ചൈനയും കടന്നാക്രമണവുമായി എത്തുന്നത്.

അതിനിടെ ചൈനയെ കുറ്റക്കാരാക്കി വിവിധ രാജ്യങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ടും പുറത്തുവന്നു. സാർസ് കോവ്-2 വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവച്ച ചൈന, വാക്‌സിൻ നിർമ്മാണത്തിൽ മറ്റു രാജ്യങ്ങളെ സഹായിക്കാൻ തയാറായില്ലെന്നും 'ഫൈവ് ഐസ്' രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ 'ഫൈവ് ഐസ്' കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയൻ സാറ്റർഡെ ടെലഗ്രാഫാണ് രേഖകൾ പുറത്തുവിട്ടത്. ജനുവരി 23ന് വുഹാൻ ലോക്ഡൗൺ ചെയ്യുന്നതിനു മുമ്പു തന്നെ ആയിരക്കണക്കിന് ആളുകൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഇതാണ് വ്യാപനത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP