Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കൊറോണക്ക് ശേഷം ചൈനയിൽ അതിവേഗം പടരുന്നത് കൂടുതൽ അപകടകാരിയായ വംശീയ വൈറസ്; ആഫ്രിക്കൻ വംശജർക്കെതിരെ കടുത്ത പ്രചരണങ്ങൾ; ആഫ്രിക്കൻ വംശജർക്ക് മുന്നിൽ വാതിലുകൾ തുറക്കരുതെന്ന് ബാറുകൾക്കും റസ്റ്റോറന്റുകൾക്കും പൊലീസ് നിർദ്ദേശം; കമ്മ്യുണിസം പറഞ്ഞ്, ഏകാധിപത്യത്തിലൂടെ വംശവിദ്വാഷത്തിലെത്തിയ ചൈനയുടെ വൈരുദ്ധ്യാത്മക ഭരണക്രമത്തിന്റെ വർത്തമാനകാല വിശേഷങ്ങൾ

കൊറോണക്ക് ശേഷം ചൈനയിൽ അതിവേഗം പടരുന്നത് കൂടുതൽ അപകടകാരിയായ വംശീയ വൈറസ്; ആഫ്രിക്കൻ വംശജർക്കെതിരെ കടുത്ത പ്രചരണങ്ങൾ; ആഫ്രിക്കൻ വംശജർക്ക് മുന്നിൽ വാതിലുകൾ തുറക്കരുതെന്ന് ബാറുകൾക്കും റസ്റ്റോറന്റുകൾക്കും പൊലീസ് നിർദ്ദേശം; കമ്മ്യുണിസം പറഞ്ഞ്, ഏകാധിപത്യത്തിലൂടെ വംശവിദ്വാഷത്തിലെത്തിയ ചൈനയുടെ വൈരുദ്ധ്യാത്മക ഭരണക്രമത്തിന്റെ വർത്തമാനകാല വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ർഗസമരങ്ങളുടെ ചരിത്രമുദ്ഘോഷിക്കുന്ന കമ്മ്യുണിസത്തിന്റെ തോളേറി അധികാരത്തിലെത്തി ആയിരക്കണക്കിനാളുകളെ പട്ടിണിക്കിട്ട് കൊന്ന് അവരുടെ മൃതശരീരങ്ങൾക്ക് മുകളിൽ തന്റെ ഏകാധിപത്യം അരക്കിട്ടുറപ്പിച്ച മാവോയുടെ പിൻഗാമികളും അതേ ഏകാധിപത്യ വഴി തന്നെ തുടർന്നുകൊണ്ടാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്നവകാശപ്പെടുന്ന സിദ്ധാന്തത്തിലെ വൈരുദ്ധ്യാത്മകത തെളിയിച്ചത്. സോവിയറ്റ് യൂണിയന്റെ പതനശേഷം ലോകം അമേരിക്കയെന്ന ഏകധൃവത്തിൽ അധിഷ്ഠിതമായ ഒരു രീതിയിലേക്ക് പോവുകയും ആഗോളവത്ക്കരണം എന്ന പുത്തൻ സാമ്പത്തികനയത്തിലൂടെ മുതലാളിത്തം ലോകമാകെ വേരുറപ്പിക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ, തങ്ങളുടെ അധികാരം നിലനിർത്താൻ ഈ മുതലാളിത്ത ശക്തികളുമായി കൈകോർക്കാനും ഈ തൊഴിലാളിവർഗ്ഗ നേതാക്കൾ മടിച്ചില്ല.

നാഴികക്ക് നാല്പത്വട്ടം മാനവികത വിളമ്പുന്ന ഇടതുപക്ഷ ആശയങ്ങളെ നെഞ്ചേറ്റുന്നുവെന്ന് വിളിച്ചുകൂകുന്ന ചൈന പക്ഷെ ആളെക്കൊല്ലെ വൈറസിനെ ലോകമെമ്പാടും പടരാൻ സഹായിക്കുമാറ് അർദ്ധസത്യങ്ങളും അസത്യങ്ങളും വിളമ്പി കാത്തിരുന്നു. ലോകമെമ്പാടും ഈ വൈറസ് ബാധിച്ചപ്പോൾ ഗുണമേന്മ തീരെയില്ലാത്ത സുരക്ഷാ ഉപകരണങ്ങൾ വിറ്റ് കാശാക്കുവാനും മടിക്കാട്ടാതെ മനുഷ്യസ്നേഹത്തിൽ വൈരുദ്ധ്യാത്മകതയും ഇവർ തെളിയിച്ചു.

ഇന്ന് ചൈന കൊറോണയുടെ പിടിയിൽ നിന്നും ഏറെയൊക്കെ മുക്തമാണ്. അല്ലെങ്കിൽ, അവർ ലോകത്തോട് പറയുന്നത് അങ്ങിനെയാണ്. ഈ സാഹചര്യത്തിലാണ് വംശീയ വൈറസ് ജാതിമതവംശവ്യത്യാസമില്ലാത്ത കമ്മ്യുണിസ്റ്റ് രാജ്യത്ത് പടർന്ന് പിടിക്കുന്നത്. ആഫ്രിക്കൻ വംശജരായ അമേരിക്കൻ പൗരന്മാരാണ് ഈ പുതിയ വൈറസിന്റെ ഇരകൾ.

കഴിഞ്ഞ രണ്ട് വർഷമായി ചൈനയിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി പ്രവർത്തിക്കുന്ന ആൻഡ്രു ഒരു മാധ്യമത്തോട് പറഞ്ഞത്, മുൻപെങ്ങും ഇല്ലാത്തവിധം ജീവിതം മാറിമറിഞ്ഞിരിക്കുന്നു എന്നാണ്. ചൈനയിലെ പുതിയ കൊറോണ കേസുകൾ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരി നിന്നും ഉണ്ടായതിനാലും അതിൽ കൂടുതലും ആഫ്രിക്കൻ വംശജരായതിനാലുമാണ് ഇപ്പോൾ ഈ വേർതിരിവിന് കാരണമായിരിക്കുന്നത്.

ഇപ്പോൾ കൊറോണ ബാധയുള്ള ഗുവാൻസോവ് പ്രവിശ്യയിലാണ് കമ്മ്യുണിസത്തിന്റെ ഈ പുതിയ വൈരുദ്ധ്യാത്മകത പ്രകടമാകുന്നത്. സാധാരണ ജനങ്ങൾ ഇവരിൽ നിന്നും അകലം പാലിക്കുന്നു എന്ന് മാത്രമല്ല, ബാറുകളിലും റെസ്റ്റോറന്റുകളിലും ഇവർക്ക് ഭക്ഷണപാനീയങ്ങൾ വിളമ്പരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് ആൻഡ്രു പറയുന്നത്.മാത്രമല്ല, ഏതെങ്കിലും വിധത്തിൽ ആഫ്രിക്കയുമായി ബന്ധപ്പെട്ട എല്ലാവർക്കും സെൽഫ് ക്വാറന്റൈൻ നിർബന്ധമാക്കിയിരിക്കുകയുമാണ്.ചില ഹോട്ടലുകൾ ആഫ്രിക്കൻ-അമേരിക്കക്കാരെ പാർപ്പിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.

ആഫ്രിക്കൻ-അമേരിക്കക്കാരും,കോവിഡ് ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ചൈനീസ് അധികൃതർ വിശ്വസിക്കുന്നവരും ഗുവാൻസോവ് മേഖലയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞിട്ടുണ്ട്.എന്നാൽ, ഒറ്റക്കെട്ടായി മഹാമാരിയെ ചെറുക്കേണ്ട സമയത്ത് കള്ളങ്ങൾ പ്രചരിപ്പിച്ച്, ലോകജനതക്കിടയിൽ വിള്ളലുണ്ടാക്കാൻ അമേരിക്ക ശ്രമിക്കുകയാണ് എന്നാണ് ചൈന ആരോപിക്കുന്നത്. ആഫ്രിക്കയും ചൈനയുമായുള്ള ബന്ധത്തിനെ തകർക്കാൻ, ഈ മഹാമാരിയെ ഒരു ഉപകരണമാക്കുകയാണ് അമേരിക്ക എന്നും ചൈന ആരോപിക്കുന്നു. ഗുവാൻസോവിലെ ആഫ്രിക്കൻ വംശജരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പുതിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്താലയം അറിയിച്ചു.

അതുവരെ കോവിഡ് 19 നെ ചെറുക്കാൻ രാജ്യം കൈക്കൊണ്ട നടപടികളെ പുകഴ്‌ത്തിയിരുന്ന ചൈന മാർച്ച് പകുതിയോടെയാണ് സ്വരം മാറ്റുവാൻ തുടങ്ങിയത്. പിന്നീട് കേട്ടതെല്ലാം വിദേശത്തുനിന്നെത്തുന്നവരിലൂടെയുള്ള കൊറോണയുടെ ഭീതിപരത്തുന്ന വാർത്തകളായിരുന്നു. ഇത്തരത്തിൽ കൂടുതലായും വൈറസിനെ ഇറക്കുമതി ചെയ്തത് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ ചൈനീസ് വിദ്യാർത്ഥികളായിരുന്നെങ്കിലും മാധ്യമങ്ങളുടെ പ്രചാരണം വിദേശികൾ പരത്തുന്നു എന്ന രീതിയിൽ ആയിരുന്നു.

വലിയൊരളവിൽ ആഫ്രിക്കൻ വംശജർ താമസിക്കുന്ന മേഖലയാണ് ഗുവാൻസോവ്. ഏപ്രിൽ ആദ്യം ഇവിടെയുള്ള അഞ്ച് നൈജീരിയൻ സ്വദേശികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതുമുതൽ ഇവിടെയുള്ള ആഫ്രിക്കൻ വംശജരുടെ ജീവിതം കഷ്ടത്തിലായിരിക്കുകയാണ്. പലർക്കും അവർ താമസിച്ചിരുന്ന വീടുകളിൽനിന്നും ഇറങ്ങേണ്ടി വന്നു. മാത്രമല്ല, അവർ നിർബന്ധിത കോവിഡ് പരിശോധനക്കും ക്വാറന്റൈനും വിധേയരാകുകയും ചെയ്തു. ഇതിനിടയിൽ, കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആയ ഒരു നൈജീരിയൻ പൗരൻ നഴ്സിനെ ആക്രമിച്ച്, ആശുപത്രിയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിച്ചു എന്ന വാർത്തയും പ്രാദേശിക മാധ്യമങ്ങളിലൂടെ പടര്ന്നു. ഇതും ഇവരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാക്കി.

ഇന്ന് പല ടാക്സിക്കാരും ആഫ്രിക്കൻ വംശജരെ കാറിൽ കയറ്റുന്നില്ലെന്നാണ് ആൻഡ്രു പറഞ്ഞത്. മാത്രമല്ല, മെട്രോയിൽ കേറുന്നതിന് മുൻപായി കർശന പരിശോധനയും പതിവായിട്ടുണ്ട്.കഴിഞ്ഞ 36 വർഷങ്ങളായി വംശീയ വിദ്വേഷം അനുഭവിക്കാതെ ജീവിച്ച താൻ ഇന്ന് അത് അനുഭവിക്കുകയാണെന്നാണ് മറ്റൊരു ആഫ്രിക്കൻ വംശജൻ പറഞ്ഞത്. പല റെസ്റ്റോറന്റുകളിലും പ്രവേശനം നിഷേധിക്കപ്പെടുന്നു. അയാൾ കയറിയ ലിഫ്റ്റിൽ തദ്ദേശവാസികൾ കയറുവാൻ മടിക്കുന്നു. അങ്ങിനെ പോകുന്നു പുതിയ വൈറസിന്റെ വൈരുദ്ധ്യാത്മക മാനവികത.

ഈ മേഖലയിൽ നിരവധി പിസാ സെന്ററുകൾ നടത്തുന്ന മാറ്റ് സ്ലാക്ക് എന്ന അമേരിക്കൻ വംശജന് പറയുവാനുള്ളത് മറ്റൊരു കഥയാണ്. വെള്ളക്കാരനായതിനാൽ അയാൾക്ക് വിവേചനം അത്ര നേരിടേണ്ടി വരുന്നില്ല. എന്നാലും ഈയിടെ നഗര അധികാരികൾ അയാളുടെ പിസാ സെന്ററുകളിൽ എത്തി വിദേശികൾക്ക് ടേക്ക് എവേ മാത്രമാണ് ഉള്ളതെന്ന ബോർഡ് നിർബന്ധപൂർവ്വം സ്ഥാപിക്കുകയും ചെയ്തു. തനിക്ക് പോലും പല റെസ്റ്റോറന്റുകളിലും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ലാക്ക് പറയുന്നു.

കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകളിൽ, ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന വ്യാജ വാദമുയർത്തി, വുഹാനിലേക്കുള്ള യാത്രാനിരോധനം നടപ്പാക്കാതെ ഈ കൊലയാളി വൈറസിനെ ലോകം മുഴുവൻ വാപിക്കുവാൻ വഴിയൊരുക്കിയതിനു ശേഷം. ഇപ്പോൾ അത് ചൈനയിൽ പരത്തുന്നത് വിദേശികളാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് ചൈന. എന്നാൽ, ഔദ്യോഗികമായി ചൈന ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, വംശീയ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP