Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഇന്നത്തെ ഡെറ്റോൾ ഇഞ്ചക്ഷൻ കഴിഞ്ഞോ? ഡിസിൻഫെക്റ്റന്റ് കുത്തിവയ്ക്കാൻ നിർദ്ദേശിച്ച ഡൊണാൾഡ് ട്രംപിനെ ട്രോളി സോഷ്യൽ മീഡിയ; പരിഹാസത്തിന്റെ മൂർച്ച കൂടിയതോടെ ഒറ്റചോദ്യത്തിനും ഉത്തരം പറയാതെ പ്രത്രസമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി ട്രംപ്; കൊറോണയെ നേരിടാനുള്ള കുറുക്ക് വഴികളെ കുറിച്ചുള്ള ട്രംപിയൻ സിദ്ധാന്തം പൊളിഞ്ഞടുങ്ങിയപ്പോൾ നാണംകെട്ട് വൈറ്റ്ഹൗസ്; അമേരിക്കൻ പ്രസിഡണ്ട് ഇതുവരെ പറഞ്ഞ ഏറ്റവും വലിയ വിഢിത്തത്തിന്റെ കഥ

ഇന്നത്തെ ഡെറ്റോൾ ഇഞ്ചക്ഷൻ കഴിഞ്ഞോ? ഡിസിൻഫെക്റ്റന്റ് കുത്തിവയ്ക്കാൻ നിർദ്ദേശിച്ച ഡൊണാൾഡ് ട്രംപിനെ ട്രോളി സോഷ്യൽ മീഡിയ; പരിഹാസത്തിന്റെ മൂർച്ച കൂടിയതോടെ ഒറ്റചോദ്യത്തിനും ഉത്തരം പറയാതെ പ്രത്രസമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി ട്രംപ്; കൊറോണയെ നേരിടാനുള്ള കുറുക്ക് വഴികളെ കുറിച്ചുള്ള ട്രംപിയൻ സിദ്ധാന്തം പൊളിഞ്ഞടുങ്ങിയപ്പോൾ നാണംകെട്ട് വൈറ്റ്ഹൗസ്; അമേരിക്കൻ പ്രസിഡണ്ട് ഇതുവരെ പറഞ്ഞ ഏറ്റവും വലിയ വിഢിത്തത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: കൊറോണ വ്യാപനത്തിന്റെ ആരംഭകാലഘട്ടം മുതൽ തന്നെ വിവാദ പ്രസ്താവനകളും നടപടികളുമായി വാർത്തയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ട്രംപ്. ട്രംപിന്റെ അമിത ആത്മവിശ്വാസവും വിവരക്കേടുമാണ് അമേരിക്കയുടെ സ്ഥിതി ഇത്രമാത്രം ഭീകരമാക്കിയത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് കൊറോണകാലത്തെ വിഢിത്തങ്ങളുടെ പരമ്പരയിലേക്ക് ഒന്നുകൂടി സംഭാവന ചെയ്തുകൊണ്ട് ഇനിയുമേറെ വിഢിത്തങ്ങൾ വിളമ്പാനുള്ള ബാല്യം തനിക്കുണ്ടെന്ന് ട്രംപ് തെളിയിച്ചത്.

കൈകഴുകുവാനും മറ്റും ഉപയോഗിക്കുന്ന അണുനാശിനികൾ അഥവാ ഡിസിൻഫെക്ടന്റുകൾ മനുഷ്യരിലേക്ക് കുത്തിവച്ച് കൊറോണയെ ചെറുക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോൾ ലോകമാകമാനമുള്ള ട്രോളർമാർക്ക് ഇഷ്ടവിഷയം. വൈറ്റ്ഹൗസിലെ പുൽത്തകിടിയിൽ ഒരു ആൺക്കുട്ടിയുമായി സംസാരിക്കുന്ന ട്രംപിന്റെ ചിത്രത്തോടെയാണ് ഒരു ട്രോൾ ട്വിറ്ററിൽ തരംഗമാകുന്നത്. ഇന്ന് നിന്റെ പതിവ് ഡെറ്റോൾ ഇഞ്ചക്ഷൻ എന്ന് ട്രംപ് കുട്ടിയോട് ചോദിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട്.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യുരിറ്റീസിലെ ശാസ്തജ്ഞന്മാർ അവതരിപ്പിച്ച ഒരു കണ്ടുപിടുത്തം അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ട്രംപിന്റെ ഈ വിശ്വപ്രശസ്തമായ പ്രഖ്യാപനം വന്നത്. ഡി എച്ച് എസിലെ മുതിർന്ന സാങ്കേതിക ഉപദേഷ്ടാവായ വില്ല്യം ബ്രിയാനാണ് പത്രസമ്മേളനത്തിൽ ഈ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾക്ക് കൊറോണയെ കൊല്ലുവാനുള്ള ശക്തിയുണ്ടെന്നും, സൂറ്റിയപ്രകാശത്തിന്റെ ചൂടിന് ഈ വൈറസിനെ നിർജ്ജീവമാക്കാൻ സാധിക്കുമെന്നും കണ്ടുപിടിച്ചതായി ഇദ്ദേഹം പത്രസമ്മെളനത്തിൽ അവകാശപ്പെടുകയുണ്ടായി.

മാത്രമല്ല, ബ്ലീച്ചിന് ഉമിനീരിലുള്ള കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്നും കണ്ടുപിടിച്ചതായി അവകാശപ്പെട്ടു,. ബ്ലീച്ച് ഇതിനായി അഞ്ച് മിനിറ്റ് സമയം എടുക്കുമ്പോൾ ഐസോപ്രൊപ്പൈൽ ആൽക്കഹോൾ വെറും ഒരു മിനിറ്റ് കൊണ്ട് ഈ വൈറസിനെ നശിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ അണുക്കളെ നശിപ്പിക്കുവാൻ കെൽപ്പുള്ള ഡിസിൻഫെക്ടന്റുകൾ മനുഷ്യ ശരീരത്തിൽ കുത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണം എന്ന് ട്രംപ് പറഞ്ഞത്.

എന്നാൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കണങ്ങൾക്ക് വൈറസിനെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. ഡി എച്ച് എസ് നടത്തി എന്നുപറയുന്ന പരീക്ഷണം മൂന്നാമത് ഒരു സ്വതന്ത്ര ഏജൻസി നടത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ഇക്കാര്യം വെളിപ്പെടുത്തിയ വില്ല്യം ബ്രയാൻ ശാസ്ത്രത്തിന്റെ ഏതെങ്കിലും ശാഖകളിൽ യോഗ്യത നേടിയ വ്യക്തിയുമല്ല.ഇക്കാര്യവും ട്രോളന്മാർ വിഷയമാക്കിയിട്ടുണ്ട്. ട്രംപ് എം. ഡി, ഡെറ്റോൾ, സൂര്യപ്രകാശം.... നിങ്ങൾ തീർച്ചയായും സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ട്രോൾ. വിരുന്നുകളിൽ ഡെറ്റോൾ ആസ്വദിച്ചു കുടിക്കുന്നവരും, പകുതി ഡെറ്റോൾ നിറച്ച ഗ്ലാസിൽ കിടക്കുന്ന ഐസ്‌ക്യുബുകളുമെല്ലാം ട്രോളുകളിൽ നിറഞ്ഞു.

''വയറു നിറയെ ഡിസിൻഫെക്ടന്റ്, ചർമ്മത്തിൽ തഴുകാൻ അൾട്രാവയലറ്റ്, നിങ്ങൾ രോഗവിമുക്തി നേടാൻ മറ്റൊന്നും ആവശ്യമില്ല.'' ട്രംപ് ഒരു രോഗിയോട് പറയുന്നതായി ചിത്രീകരിച്ചിരിക്കുകയാണ് ഒരു ട്രോളിൽ. രോഗ വിമുക്തി മാത്രമല്ല, തന്നെ പോലെ തിളങ്ങുന്ന ചർമ്മങ്ങളും ബോണസ്സായി ട്രോളിലെ ട്രംപ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ആക്ഷേപഹാസ്യമായാണ് താനിത് പറഞ്ഞത് എന്ന് ട്രംപ് പിന്നീട് തിരുത്തിയെങ്കിലും അധികാരപ്പെട്ടവർ ഇതിനെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞത് ഗൗരവത്തോടെ തന്നെയാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന വലച്ചത് പ്രമുഖ ഡിസിൻഫെക്ടന്റ് നിർമ്മാതാക്കളേയും ഡോക്ടർമാരേയുമാണ് അവരിൽ പലരും ഡിസിൻഫെക്ടന്റ് ശരീരത്തിന്റെ ഉപരിതലത്തിൽ മാത്രം ഉപയോഗിക്കുവാനുള്ളതാണെന്നും ഒരു കാരണവശാലും ഉള്ളിലേക്ക് എടുക്കരുതെ എന്നുമുള്ള മുന്നറിയിപ്പുകളുമായി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ, ട്രംപിന് ഏത് പുതിയ വിവരം ലഭിച്ചാലും അത് എല്ലാവരുമായി പങ്കിടുന്ന ഒരു സ്വഭാവമുണ്ടെന്നും, പത്ര സമ്മേളനത്തിന് തൊട്ട് മുൻപ് മാത്രം ലഭിച്ച വിവരമായതിനാലാകാം, അതിനെ കുറിച്ച് കൂടുതൽ പഠിക്കാതെ അത് പത്രക്കാരോട് പറഞ്ഞതെന്നും പറഞ്ഞ്, ഈ സംഭവത്തെ ലഘൂകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ടീമിലെ മുതിർന്ന ശാസ്തോപദേഷ്ടാവായ ഡോ. ഡെബ്ബീ ബ്രിക്സ് ശ്രമിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർന്നതോടെ, പ്രതിദിന പത്രസമ്മേളനം പെട്ടെന്ന് നിർത്തി ട്രംപ് ഹാൾ വിടുകയായിരുന്നു.

ഇത്, അരലക്ഷത്തിലേറെ അമേരിക്കക്കാർ മരിച്ചതിനെ കുറിച്ചുള്ളതുൾപ്പടെയുള്ള നിരവധി ഗൗരവകരമായ ചോദ്യങ്ങളിൽ നിന്നും രക്ഷനേടാൻ അദ്ദേഹത്തേയും സംഘത്തേയും സഹായിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP